സ്ത്രീ പുരുഷ സമത്വം വേണം എന്ന മുറവിളി തുടങ്ങിയിട്ട് കുറെ കാലമായി..സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങൾ വേണം എന്നത് ശരി തന്നെയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും സംവരണം കൊടുക്കുന്നത് പ്രായോഗികം അല്ല എന്നത് വസ്തുതയും ആണ്.
പല കാര്യങ്ങളിലും സർകാർ ഇടപെട്ട് തന്നെ അത് നടപ്പിൽ "വരുത്തി' വരുന്നുമുണ്ട്.എങ്കിലും ചില രാഷ്ട്രീയ പാർട്ടികൾ "തള്ളൽ " കാര്യത്തിൽ മുന്നിൽ ആണെങ്കിലും കാര്യം വരുമ്പോൾ പുറം തിരിഞ്ഞു നിൽക്കുന്ന പ്രവണത ഈ കാലത്ത് വർധിക്കുന്നുമുണ്ട്.
അതൊരു വശം...പറഞ്ഞു വരുന്നത് അതല്ല.ഇന്ന് തലസ്ഥാനത്ത് വെച്ച് സർകാർ ബസ്സിൽ കയറിയപ്പോൾ ഏതാണ്ട് ഒരു ഭാഗത്ത് നിറയെ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നൂ..അമ്മയും കുഞ്ഞും, സ്ത്രീകൾ,ഗർഭിണികൾ,മുതിർന്ന സ്ത്രീകൾ അങ്ങിനെ എതൊക്കെ വിധത്തിൽ സ്ത്രീകൾക്ക് സീറ്റ് കൊടുക്കാൻ പറ്റും അതൊക്കെ എഴുതി വെച്ചിട്ടുണ്ട്. നല്ലത് തന്നെ...
കൂടാതെ ജനറൽ സീറ്റുകൾ കുറവായ ഭാഗത്ത് കണ്ടക്ടർ,വികലാംഗറ്,അന്ധൻ തുടങ്ങി റിസർവുകളുടെ ബഹളം..ഇതൊന്നും അല്ലാത്ത പുരുഷു ഇരിക്കാൻ കഷ്ടപ്പെടും എന്ന് സാരം.
പക്ഷേ പറയാൻ വന്നത് മറ്റൊന്നാണ്...ഏതാണ്ട് ഇതൊക്കെ ഒഴിഞ്ഞു കിടന്നിട്ടും പല സ്ത്രീകളും ഇരുന്നത് കണ്ടത് ജനറൽ സീറ്റിൽ ആണ്...ഒന്നിച്ചു ഭർത്താവോ സഹോദരനോ മക നോ ഉണ്ടെങ്കിൽ ഒന്നിച്ചിരിക്കുവാൻ വേണ്ടിയാണ് എന്ന് കരുതാം.എന്നാല് പല സ്ത്രീകളും ഒറ്റയ്ക്കാണ്..അവർ തടസപ്പെടുത്തിയിരിക്കുന്നത് നിൽക്കുന്ന പുരുഷൻ്റെ ഇരിക്കുവാൻ ഉള്ള അവകാശം ആണ്.നിൽക്കുന്ന പുരുഷന്മാർ അവരോട് മാറിയിരിക്കാൻ ആവശ്യപ്പെടുന്നത് കണ്ടിട്ടില്ല പോരാഞ്ഞ് അവർ കണ്ടു മനസ്സിലാക്കി സ്വയം മാറി കൊടുക്കുകയും ഉണ്ടായില്ല.
മുൻപ് എവിടെയോ വായിച്ചിട്ടുണ്ട് ഏതെങ്കിലും വയ്യാത്ത സ്ത്രീ ബസ്സിൽ കയറിയാൽ ഒരൊറ്റ സ്ത്രീ പോലും അവർക്ക് സീറ്റ് കൊടുക്കില്ല എന്നും അവർക്ക് ഇരിക്കണം എങ്കിൽ നന്മ നിറഞ്ഞ ഏതെങ്കിലും പുരുഷു തന്നെ അനുഗ്രഹിക്കണം എന്ന്....
ബസ്സിൽ മാത്രമല്ല കോവിടിന് മുൻപ് ട്രെയിനിൽ ഭയങ്കര തിരക്കുളള സമയത്ത് അധികം സ്ത്രീകളും കാലിയായ ലേഡീസ് കമ്പാർട്ടുമെൻ്റിൽ കയറാതെ ജനറൽ കമ്പാർട്ടുമെൻ്റിൽ തന്നെയാണ് കയറുന്നത് കാരണം അവർ അന്നേരം ചിന്തിക്കുന്നത് സുരക്ഷ മാത്രമാണ്...അബലകൾ എന്ന് സ്വയം വിശ്വസിക്കുന്ന അവർക്ക് സ്ത്രീകൾ മാത്രമുള്ള കോച്ചിൽ ഇരിക്കാൻ ഉള്ള ഭയം മാത്രമാണ് അവരെ ,"ജനറലി"ൻ്റെ പടിവാതിൽക്കൽ എത്തിക്കുന്നത്.
സമത്വം ആവശ്യം തന്നെ അതിൻ്റെ ന്യൂനതകളും വരും വരായ്‌കയും പോസിറ്റീവും ഒക്കെ മനസ്സിലാക്കി വേണം എന്ന് മാത്രം..അതിനു മുൻപ് ചിലരൊക്കെ സ്വയം ഒന്ന് കൂടി "നന്നാകണം" എന്ന് മാത്രം.
പ്ര .മോ .ദി .സം
No comments:
Post a Comment