ഇന്ത്യയിൽ ദിനംപ്രതി നൂറുകണക്കിന് കുട്ടികളെ കാണാതെ പോകുന്നു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. അതിൽ ഒരു വിഭാഗം കുട്ടികൾ ഒളിച്ചോടുകയോ മറ്റു പലതരം പ്രശ്നങ്ങളിൽ പെട്ട് വീട്ടിൽ വരാതെ നാട് വിട്ട് നിൽക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവുകയോ ചെയ്യുകയാണ് .എന്നാല് പെൺകുട്ടികളിൽ അധികവും തട്ടി കൊണ്ട് പോയത് കൊണ്ട് മാത്രമാണ് അപ്രത്യക്ഷമാകുന്നത് എന്നതാണ് സത്യം.
സിനിമയിലെ കണക്ക് പ്രകാരം മൂന്ന് മാസങ്ങൾ കൊണ്ടു തമിൾ നാട്ടിൽ മാത്രം നാന്നൂറ് കുട്ടികളെ കാണാതാകുന്ന കേസുകൾ വിവിധ പോലീസ് സ്റ്റേഷനിൽ ഉണ്ടു പോലും..അവയിൽ പത്ത് കുട്ടികൾ തിരിച്ചു വന്നു എന്നത് ഒഴിച്ചാൽ ബാക്കി പേരെ കുറിച്ച് ഒരു വിവരവും ഇല്ല..പേടി പെടുത്തുന്ന ഇത്തരം കണക്കുകൾ ഉണ്ടായിട്ടും എന്ത് കൊണ്ട് അധികാരികൾ ജാഗ്രത കാണിക്കുന്നില്ല എന്നത് വേറെ വിഷയം.
തമിൾ സിനിമയിലെ നടന്മാർക്ക് ഒക്കെ ഫാൻസ് അസോസിയേഷൻ ഉണ്ട്..ഓരോന്നിലും ലക്ഷകണക്കിന് രസികരും..അത് കൊണ്ട് തന്നെ എത്ര റിസ്ക് എടുത്ത് ചിത്രം ചെയ്താലും രസികർമാർ പൈസ തിരിച്ചു കൊടുക്കും എന്ന് സിനിമ മേഖലക്ക് നിശ്ചയം ഉണ്ടു.അത് കൊണ്ട് തന്നെയാണ് വിജയ്,രജനി പടങ്ങൾ എത്ര തല്ലിപ്പൊളി ആണെങ്കിൽ പോലും ബോക്സോഫീസിൽ അത് ബാധിക്കാത്തത്.
ഈ അടുത്ത കാലത്ത് സ്വന്തം നമ്പർ കൊണ്ട് തമിളന്മാറെ കയ്യിലെടുത്തു ഒരു കസേര വലിച്ചിട്ട് സിനിമയിൽ സ്ഥാനം ഉറപ്പിച്ച ശിവ കാർത്തികേയൻ ഈ അടുത്ത കാലത്ത് വമ്പിച്ച പരാജയം ആണെങ്കിലും രസികരെ കൊണ്ട് സിനിമ ഇടക്കിടക്ക് വരുന്നുണ്ട്.
നെൽസൺ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നതും ഇന്ത്യയിൽ എല്ലാ ഭാഷകളിലും മിനിമം പത്ത് പ്രാവശ്യം എങ്കിലും പറഞ്ഞു തേഞ്ഞ കഥയാണ്.ഒരു പുതുമയും ഇല്ലാതെ ഇല്ലാത്ത ലോജിക് ഒക്കെ തിരുകി കയറ്റി വലിച്ചു നീട്ടി രസികൻ അല്ലാത്തവരെ കൊല്ലാ കൊല ചെയ്യും.
പ്ര.മോ .ദി. സം
No comments:
Post a Comment