മലയാള സിനിമയിൽ അവസരം കാത്തു നിൽക്കുന്ന ആയിരങ്ങൾ ഉണ്ട്.അത് അഭിനയത്തിൽ മാത്രമല്ല എല്ലാ മേഖലയിലും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുവാൻ വേണ്ടി അവസരം കാത്തു കിടക്കുന്നവർ..
അതിൽ ചിലർക്ക് നല്ല അരങ്ങേറ്റം കിട്ടും ചിലർക്ക് ഒന്നും കിട്ടില്ല ..ചിലർ കിട്ടിയത് എന്താണെന്ന് വെച്ച് അങ് തുടങ്ങും ..തുടക്കക്കാരൻ എന്ന നിലയിൽ പലതരം പ്രഷർ അനുഭവിച്ചു കൊണ്ട് കഴിവുകൾ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ കഴിയാതെ മറ്റാരുടെയോ പ്രേരണയിൽ പാതി മനസ്സിൽ ചെയ്യേണ്ടി വരുന്ന സിനിമകൾ.
ശ്രീ ദേവ് എന്ന സംവിധായകന് ഈ ചിത്രം കണ്ടാൽ നല്ല കഴിവ് ഉണ്ടെന്ന് മനസ്സിലാകും.എന്നാല് തിരഞ്ഞെടുത്ത അല്ലെങ്കിൽ കയ്യിൽ കിട്ടിയ സിനിമയും പ്രമേയവും ഒക്കെ "കാലഹരണ" പെട്ടതായിപോയി.
സിനിമയിലെ ഗാനങ്ങളും രംഗങ്ങളും എടുത്ത രീതി ഒക്കെ കണ്ടാൽ പണി അറിയുന്നവൻ ആണെന്ന് മനസ്സിലായി.
സിനിമകളിൽ എല്ലാ കാലത്തും എപ്പോഴും വിറ്റ് പോകുന്ന പ്രേമവും അതിനിടയിൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ,പെണ്ണിൻ്റെ കുടുംബം അത് എന്ത് കൊണ്ട് എതിർക്കുന്നു എന്നതിൻ്റെ ക്ലൈമാക്സ് ഒക്കെ കുറെയേറെ പേര് പറഞ്ഞു കഴിഞ്ഞതാണ്.
ഇതൊക്കെ ആണെങ്കിലും കയ്യിൽ കിട്ടിയ "സാധനങ്ങൾ" കൊണ്ട് തരക്കേടില്ലാത്ത ഒരു വിഭവം ഉണ്ടാക്കി എന്നുപറയാം. എല്ലാ പാചകകാരും നളൻ ആവണം എന്നില്ല എങ്കിലും കഴിച്ച് നോക്കി രുചി അറിയാം എന്ന് മാത്രം
പ്ര. മോ .ദി .സം
No comments:
Post a Comment