തമിഴിൽ ഇളയ ദളപതി വിജയ് ഉണ്ട് ,സേതുപതി വിജയ് ഉണ്ട് പിന്നെ വിജയ് ആൻ്റണിയും..ഇവരോക്കെയാണ് ഇപ്പൊൾ മാർക്കറ്റിൽ മുന്നിൽ ഉള്ള വിജയികൾ.
വിജയ് ആൻ്റണിയുടെ സിനിമകൾ ഒക്കെ കാണുവാൻ അന്നും ഇന്നും രസമുണ്ട് ..അധികവും സമൂഹത്തിൽ നടക്കുന്ന അനാചാരങ്ങൾക്കും ആക്രമണത്തിനും എതിരെ ഉള്ള ഒറ്റയാൻ പോരാട്ടം ആയിരിക്കും...മറ്റു "വിജയി"കളുടെ പരിപാടിയും അതല്ലേ എന്ന് ചോദിച്ചാൽ ആൻ്റണിയുടെത് അമാനുഷികമായി ഒന്നും ഉണ്ടാകില്ല എന്നത് തന്നെയാണ് പ്രധാന വ്യത്യാസം...
പതിഞ്ഞ അഭിനയം ആണ് പുള്ളിയുടെത്..സംഗീത സംവിധായകൻ നടനായി സംവിധായകനും നിർമാതാവും ആയി തമിഴിൽ നിലനിന്നു പോകുന്ന പാവം ഒരു നടൻ.. കോവിദ് കാലം കഴിഞ്ഞു റിലീസ് ചെയ്ത ഈ ചിത്രം പറയുന്നത് തമിഴു നാടിൻ്റെ പൊളിറ്റിക്സ് ആണ്.
നാട് ഭരിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീ നേരിൻ്റെയും നീതിയുടെയും പാതയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചപ്പോൾ പാർട്ടിക്ക് അത് രസിച്ചില്ല..അവരെ ഇല്ലായ്മ ചെയ്യുവാൻ നോക്കി എങ്കിലും പാതി വെന്തു ഗർഭിണിയായ അവർ രക്ഷപ്പെടുന്നു.
പിന്നെ മകനെ നല്ല രീതിയിൽ വളർത്തി സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടുവരുവാൻ ശ്രമിക്കുമ്പോൾ രാഷ്ട്രീയക്കാർ മൂലം വീണ്ടും അടി തെറ്റുന്നതും ആ അമ്മ അവനു ഉത്തേജനം നൽകി വീണ്ടും തിരിച്ചയക്കുന്നതുമാണ് കഥ..പക്ഷേ ഒന്നാം സിനിമയിൽ തീരാത്തത് കൊണ്ട് രണ്ടാം ഭാഗം വന്നാൽ മാത്രമേ ക്ലൈമാക്സ് മനസ്സിലാകൂ..
അനന്തകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആത്മീക,ദിവ്യപ്രഭ, രാമചന്ദ്ര,സൂപ്പർ സബ്ബരായൻ എന്നിവരൊക്കെ ഉണ്ട് നമ്മളെ രസിപ്പിക്കാൻ പിന്നെ വേറുപ്പിക്കാനും...
പ്ര. മോ .ദി. സം
No comments:
Post a Comment