പത്രങ്ങളിൽ ഇപ്പൊൾ സ്ഥിരമായി കാണുന്ന വാർത്തകൾ ആണ് കോർപ്പറേറ്റ് കമ്പനികളിലെ എംപ്ലോയീസ് ജോലി ഭാരം കൊണ്ടും മാനേജ്മെൻ്റ് പീഡനം കൊണ്ടും ജീവനൊടുക്കിയ വാർത്തകൾ..
കഴിഞ്ഞ മൂന്നാല് കൊല്ലത്തെ മരണത്തിൻ്റെ കണക്കുകൾ പരിശോധിച്ചാൽ മാത്രം മനസ്സിലാകും അവർ അനുഭവിക്കുന്ന ടെൻഷനും മറ്റും..ടെക്കികളുടെ ജീവിതം അങ്ങിനെയാണ് പോലും..കൂടുതൽ പണവും സൗകര്യങ്ങളും കിട്ടുമെങ്കിൽ പോലും പ്രഷർ കൊണ്ട് ചത്തു ജീവിക്കുകയാണ് പോലും.
ഓരോരോ പ്രോജക്ട് ഏൽപ്പിച്ചു അത് നല്ല വിധത്തിൽ പൂർത്തിയാക്കിയ ആൾക്കാരെ വരെ അടുത്ത പ്രോജക്ടിൽ അതിൽ കുറച്ച് സമയവും കൂടുതൽ ജോലിഭാരവും നൽകി പീഡിപ്പിച്ചു കമ്പനിയുടെ മൂലധനം കൂട്ടാൻ മാത്രം മുന്നിട്ടിറങ്ങി ജീവിക്കുന്ന കുറെ മാനേജർമാർ ഉണ്ട്..അത് എല്ലാ മേഖലകളിലും ഉണ്ട്.
അവർക്ക് ഇത് കൊണ്ട് പ്രമോഷനും മറ്റു ആനുകൂല്യങ്ങളും കിട്ടുമെങ്കിലും ഇതിന് വേണ്ടി പ്രയത്നിച്ച ആയിരങ്ങൾ കറിവേപ്പില ആവുകയാണ് പതിവ്.അങ്ങിനെ ഉള്ള ഒരു സോഫ്റ്റ്വെയർ സ്ഥാപനത്തിൻ്റെ അതിൽ ടെക്കികൾ അനുഭവിക്കുന്ന പീഡനത്തിൻ്റെ കഥ പറയുകയാണ് വിനീത് സംവിധാനം ചെയ്ത ഈ തമിഴു ചിത്രം.
ഈ കോവിഡു കാലത്ത് ഏറ്റവും കൂടുതൽ സിനിമകളിൽ പ്രമേയം ആയിട്ടുള്ളത് പ്രേതകഥകൾ ആണ്.ഒന്നര വർഷത്തിനുള്ളിൽ പ്രേതങ്ങൾ പല ഭാഷകളും പല തവണ സംസാരിച്ച് കഴിഞ്ഞു എങ്കിലും ഇനിയും അതിൻ്റെ "അധ്വാനങ്ങൾ' കഴിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്.
പാതിരാത്രി ഓഫീസിൽ കുടുങ്ങി പോകുന്ന രണ്ടുപേരിൽ കൂടി പ്രേതം നടത്തുന്ന പ്രതികാരത്തിൻ്റെ കഥ കൂടിയാണിത്.അത് കൊണ്ട് തന്നെ ഫ്രെയിമിൽ കൂടുതൽ സമയവും രണ്ടു പേരും കുറെ ശബ്ദങ്ങളും മാത്രമേ ഉള്ളൂ..എങ്കിലും തുടക്കക്കാർ എന്ന നിലയിൽ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്..ചിത്രത്തിൻ്റെ നീളം കുറച്ചു വെട്ടി ഒതൂക്കിയിരുന്നുവെങ്കിൽ കുറച്ചു കൂടി ചിത്രത്തെ ,"ലിഫ്റ്റ്,"
ചെയ്യാമായിരുന്നു.
പ്ര .മോ .ദി .സം
No comments:
Post a Comment