Friday, October 1, 2021

ഫ്രണ്ട്ഷിപ്പ്

 



എന്താണ് അസമയം? ഒരു പെൺകുട്ടിക്ക് മാത്രം രാത്രി പന്ത്രണ്ട് മണി എങ്ങിനെയാണ് അസമയം ആകുന്നത്? പെൺകുട്ടികൾക്ക് മാത്രം എന്തുകൊണ്ടാണ് എല്ലാറ്റിനും നമ്മൾ പരിധികൾ നിശ്ചയിക്കുന്നത്? അതിൻ്റെ ഒക്കെ മാനദണ്ഡം എന്താണ്?



ഇത് ഏത് സിനിമയിൽ ആണെന്ന് ഓർമയുണ്ടോ?എങ്കിൽ മറ്റൊരുകാര്യം പറയാം.കോളേജിൽ ആൺകുട്ടികൾ മാത്രം ഉള്ള മെക്കാനിക്കൽ എഞ്ചിനീയറിംഗ് ക്ലാസ്സിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നു .ചുരുങ്ങിയ സമയത്തിനുള്ളിൽ അവള് എല്ലാവരെയും കയ്യിലെടുത്തു കൂട്ടുകാർ ആക്കി മാറ്റുന്നു..എപ്പോളും ചിരിച്ചു കളിച്ചു നടന്ന അവളുടെ ഉള്ളിൽ ഭീകരമായ ഒരു ദുഃഖം ഉണ്ടെന്ന് കൂട്ടുകാർ മനസ്സിലാക്കിയപ്പോൾ വൈകിപ്പോയിരുന്നു.



ഇപ്പൊ മനസ്സിലായോ ഏതു സിനിമ ആണെന്ന്...സാനിയ ഈയപ്പൻ തകർത്തഭിനയിച്ച ക്വീൻ എന്ന ചിത്രത്തിൻ്റെ തമിഴ് റീമേക്ക് ആണ് ഈ ചിത്രം.അത് തമിഴു മക്കൾക്ക് ഒരു ഓളം ഉണ്ടാകാൻ വേണ്ടി ആക്ഷൻ കിംഗ് അർജുൻ നമ്മുടെ സലിം കുമാർ ചെയ്ത വക്കീൽ വേഷം ചെയ്തു ഒന്ന് രണ്ടു ഫൈറ്റ് ഒക്കെ ചേർത്ത് കളർ ആക്കിയിരിക്കുന്നു.





നമ്മുടെ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി അഭിനയത്തിലേക്ക് കടന്നു വന്ന ചിത്രം കൂടിയാണ് ജോൺ പോൾ രാജുവും ശ്യം സൂര്യയും സംവിധാനം ചെയ്ത ഈ ചിത്രം.


ക്വീൻ കണ്ടത് കൊ


ണ്ടും കഥയൊക്കെ അറിയുന്നത് കൊണ്ടും അത് കണ്ടവർക്ക് ഈ ചിത്രം അത്ര ആകർഷണം ആകുക ഇല്ലെങ്കിലും നല്ല രീതിയിൽ തന്നെ ചിത്രം കൊണ്ട് പോയത് കൊണ്ട് ബോക്സ് ഓഫീസിൽ തമിഴിൽ നല്ല പ്രകടനം കാഴ്ച വെക്കുവാൻ സാധ്യതയുണ്ട്.


പ്ര .മോ. ദി .സം

No comments:

Post a Comment