Thursday, October 7, 2021

ഭ്രമം

 



ഒന്ന് രണ്ടു വർഷങ്ങൾക്കു മുൻപ് ഹിന്ദി സിനിമ ബോക്സ് ഓഫീസിൽ താബു, ആയുഷ്മാൻ ഖുറാന എന്നിവർ അഭിനയിച്ച

" "അന്ധാദൂൺ"" എന്നൊരു  ശ്രീറാം രാഘവ് ക്രൈം ത്രില്ലർ കോടികൾ വാരിയിരുന്നു.







അതേ പ്രൊഡക്ഷൻ കമ്പനി മലയാളത്തിൽ അതേ ചിത്രം റീമേക്ക് ചെയ്തതാണ് ഭ്രമം.ഇവിടെ എത്തിയപ്പോൾ സംവിധാനം രവി കേ ചന്ദ്രനും പൃഥ്വിരാജും മമതയും ഒക്കെയായി എന്ന് മാത്രം....അതിനെ "പറയിപ്പിക്കുകയും" ചെയ്തു.



ആ സിനിമ കണ്ടില്ലെങ്കിൽ മാത്രം ഈ ക്രൈം ത്രില്ലറിൻ്റെ  കുറച്ചു ആസ്വാദനം ഒക്കെ കിട്ടിയേക്കും..താരതമ്യം ചെയ്താൽ നഹി....ചിത്രം റീമേക്ക് എന്ന് പറയാൻ പറ്റില്ല മലയാളം ഡബ്ബിംഗ്...



നമ്മൾ ജീവിക്കുവാൻ വേണ്ടി പലതരം ഉടായിപ്പുകളും ചെയ്യും..സമൂഹത്തെ പറ്റിച്ചു അവരുടെ കണ്ണിൽ പൊടിയിട്ട് അതൊക്കെ എത്ര നല്ലതായി ചെയ്താലും ഒരു ദിവസം എങ്ങിനെ എങ്കിലും അതിന് പിന്നിലെ കള്ളത്തരം പുറത്ത് വരും.


അന്ധനായ റെയ് എന്ന പിയനിസ്റ്റ് ജീവിക്കുവാൻ വേണ്ടി കാട്ടി കൂട്ടുന്ന കള്ളത്തരങ്ങൾ ചില പ്രശ്നങ്ങളിൽ ചാടിക്കുന്നതും അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുമ്പോൾ അത് കൂടുതൽ മുറുകി പലതരം ആപത്തിൽ പെടുന്നതുമാണ് കഥ .










എങ്കിലും ഇതിൻ്റെ ഒക്കെ ഉള്ളിൽ ചില രഹസ്യങ്ങൾ ഉണ്ടു എന്നതാണ്  ചിത്രത്തെ ആകർഷണം ആക്കേണ്ടത്..പക്ഷേ സംവിധായകൻ അതൊക്കെ കുട്ടി കളി പോലെ യാതൊരു സസ്പെൻസും ഇല്ലാതെ വെളിപ്പെടുത്തുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ടു രണ്ടേകാൽ മണിക്കൂർ ചിത്രം ഫോണിൽ കണ്ടിരിക്കാൻ ഇത്തിരി പാടാ...


പഴയകാല ജോടി കളായ ശങ്കർ, മേനക എന്നിവരെ വീണ്ടും ഈ ചിത്രത്തിൽ കൂടി കാണുവാൻ പറ്റി.രാക്ഷി കന്ന, സുധീർ കരമന,ഉണ്ണി മുകുന്ദൻ,ഷൈൻ ടോം ,അനന്യ എന്നിവരാണ് മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.


പൃഥ്വിരാജ് വർഷങ്ങൾക്കു മുൻപേ തന്നെ പറഞ്ഞിരുന്നു.സിനിമ മേഖലയിൽ ഒ ടീ ടീ റിലീസ് വലിയ ചലനങ്ങൾ സൃഷട്ടിക്കും എന്ന്.ഇന്ന് അത് തന്നെ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.ചെറുതും വലുതുമായ ചിത്രങ്ങൾ ആഴ്‌ചയിൽ റിലീസ് ആകുന്നുണ്ട്..


ഇത്തരം ചിത്രങ്ങൾ ആ പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നത് കൊണ്ട്  വല്യ നഷ്ടങ്ങൾ ഒരു മേഖലക്ക് സംഭവിക്കുന്നു എങ്കിലും പ്രിത്വി പോലുള്ള നടന്മാർക്ക് വലിയ കോട്ടം ഒന്നും വരാൻ ഇടയില്ല..തിയേറ്ററിൽ ഇറങ്ങിയിരുന്നു എങ്കിൽ കഥ  മറിച്ചായെനെ എന്ന് മാത്രം....


പ്ര .മോ .ദി .സം

No comments:

Post a Comment