Thursday, October 21, 2021

സർദാർ ഉദ്ദ്ദം

 



ഇന്ത്യൻ സ്വതന്ത്ര സമരത്തിന് തുടക്കം മുതൽ  കുറെയേറെ ഹീറോകളുണ്ട്..സ്വതന്ത്ര സമരത്തിൻ്റെ അവസാന കാലത്തുള്ള ആൾകാർ മാത്രം മഹത്വവത്കരിക്കപ്പെടും.അങ്ങിനെ നമുക്ക് വേണ്ടി പൊരുതിയ  പലരും പാർശ്വവൽകരിക്കപ്പെട്ടത് കൊണ്ട് തന്നെ പിന്നത്തെ തലമുറക്ക് അതിനെ കുറിച്ച് വലിയ വിവരം കാണില്ല..ചരിത്രം  ആരെങ്കിലും

 "എഴുതപ്പെടുന്നത് "ആയത് കൊണ്ട് തന്നെ പലപ്പോഴും പല അസംബന്ധങ്ങൾ  പല ചരിത്രകാരന്മാരും നമ്മളിൽ കുത്തിനിറച്ചിട്ടും ഉണ്ട്.






ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയുടെ ദുരിതവും ദുരന്തവും നേരിട്ട് കണ്ട സ്വന്തം ആൾകാർ വെടിയേറ്റ് വീണു മരിച്ചത് ,അവിടെ പരികേറ്റ് വീണവ രുടെ ദുരിതങ്ങൾ ഒക്കെ നേരിട്ട് കണ്ട ഉദ്ധം എന്ന കൗമാരക്കാരൻ അതിനു കാരണക്കാരനായ മൈക്കിൽ ഒഡ്ഡെയരെ തേടി ലണ്ടനിൽ വന്നു വെടിവെച്ചു കൊന്നു എന്ന് എത്രപേർക്ക് അറിയാം.







അതിനു വേണ്ടിയുള്ള തയ്യാറെടുപ്പും കൊലപാതകത്തിന് ശേഷം ജയിലിൽ അനുഭവിക്കുന്ന പീഡനങ്ങളും കോടതിയിൽ ലഭിക്കുന്ന തൂക്കുകയർ ഒക്കെ യാണ് ഷൂജിത് സിർകാർ സംവിധാനം ചെയ്ത ഈ പീരിയഡ് സിനിമ..


നമ്മൾ ഒരു പീരിയഡ് സിനിമ ചെയ്യുമ്പോൾ ഉള്ള എല്ലാ സൂക്ഷ്മ വശങ്ങളും ശ്രദ്ധിച്ചു ചരിത്രത്തെ കുറിച്ച് നന്നായി പഠിച്ചു തന്നെയാണ് ഈ സിനിമ ചെയ്തത് എന്നതിന് അംഗീകാരം ആണ് ഇന്ത്യയുടെ ഓസ്കാർ നോമിനി യായി ഈ ചിത്രം തിരഞ്ഞെടു ക്കപ്പെട്ടത്.


ചരിത്രം പറയുമ്പോൾ അല്പസ്വല്പം ലാഗിംഗ് ഒക്കെ സ്വാഭാവികമാണ്..എന്നാലും ജാലിയൻ വാലാ രംഗങ്ങളും അതിനു ശേഷമുള്ള കാഴ്ചകളും അല്പം കൂടി പോയില്ലേ എന്ന് നമുക്ക് തോന്നിയേക്കാം എങ്കിലും അതിൻ്റെ ഭീകരത വരച്ചു കാണിക്കാൻ അത്രയെങ്കിലും ചെയ്യണം എന്ന് അണിയറക്കാർ കരുതിക്കാണും.


ദേശീയ അവാർഡ് ജേതാവും ഇപ്പൊൾ  ബോളിവുഡ് സെൻശേഷനുമായ വിക്കി കൗശലിൻ്റെ അസാമാന്യ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഹൈൈറ്റ്


പ്ര.മോ.ദി.സം

No comments:

Post a Comment