Monday, November 1, 2021

സ്റ്റാർ

 



ഇന്ന് കൊച്ചിയിൽ വെച്ച് ജോജു ജോർജ് എന്ന നടൻ്റെ കാർ തല്ലിപ്പൊളിക്കുകയും നടന് പരുക്ക് പറ്റുകയും ചെയ്തു എന്ന് കേട്ടപ്പോൾ ആദ്യം  വിചാരിച്ചത് "സ്റ്റാർ "കണ്ട ആരെങ്കിലും ആയിരിക്കും എന്നാണ്..പക്ഷേ സിനിമയിൽ ജോജുവിന് കാര്യമായി  ഒന്നും ചെയ്യുവാൻ ഇല്ലെങ്കിലും അത്രക്ക് വല്യ അപരാധം ഒന്നും അയാള് ആ സിനിമയോട് ചെയ്തിട്ടില്ല..


സിനിമ കണ്ടത് കൊണ്ട് മാത്രം നിരാശപെട്ട്  ആരെങ്കിലും  ആക്രമിക്കാൻ തുനിയേണ്ടത് നായകൻ്റെ കാറല്ല പകരം നായിക ശാലു അബ്രഹാമിൻ്റെ കാറായിരിക്കണം അല്ലെങ്കിൽ അഭിനയം എന്താണെന്ന് അറിയാത്ത "നായിക"യെ ഇത്രക്ക് പ്രാധാന്യം ഉള്ള കഥാപാത്രം നൽകിയ സംവിധായകൻ ഡൊമൈൻ ദിസിൽവയെ ആയിരിക്കണം.ആക്രമണത്തിൽ വിശ്വാസവും സപ്പോർട്ടും ഇല്ലെങ്കിൽ കൂടി  പലരും അങ്ങിനെ ചിന്തിച്ചു പോയാൽ ചെയ്തു പോയാൽ  തെറ്റില്ല.



കോവിഡ് പ്രതിസന്ധിക്ക് ശേഷം വളരെ പ്രതീക്ഷയോടെ തിയേറ്ററിൽ പോയ പലരെയും നിരാശപ്പെടുത്തുന്ന ഒന്നായി പോയി ഇത്..മണിചിത്രത്താഴ് എന്ന ക്ലാസ്സിക് ചിത്രത്തിൽ നിന്നും ഊറ്റം കൊണ്ടത് പോലത്തെ കുറെ രംഗങ്ങൾ ഉണ്ടെങ്കിലും നല്ലൊരു തീം എങ്ങിനെ കൊണ്ടുപോകണം എന്നറിയാതെ വിഷമിക്കുന്ന അണിയറക്കാർ ചിത്രത്തിൽ ഉടനീളം കാണാം.



അധ്യാപികയായ നായികക്ക് പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്ന സ്വഭാവ വൈകല്യവും  അതിൻ്റെ പിന്നിലെ കാരണങ്ങൾ തേടി പോകുന്നതൊക്കെയാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. 


കാവും മറ്റും ഉള്ള വലിയൊരു  തറവാടിലെ കുട്ടി ക്രിസ്ത്യാനി ചെക്കനെ പ്രേമിച്ചു ഇറങ്ങി പോകുന്നത് കൊണ്ട്  കാവുമായി ബന്ധമുള്ള ആരുടെയോ ബാധ കയറിയതാണ് എന്നുള്ള ഒരു സംശയവും നമ്മുക്കുണ്ടാകും.


കുറെ നല്ല സീനിയറികളും പാട്ടുകളും ഉണ്ടു എന്നതൊഴിച്ചാൽ വളരെ പ്രതീക്ഷയോടെ പോയാൽ വളരെ നിരാശയായി മടങ്ങേണ്ടി വരും..ക്ലൈമാക്സ് എന്തായാലും സമ്മതിക്കണം..ഇതുവരെ നമ്മുടെ സിനിമയിൽ കാണാത്തതും അഞ്ച് മിനിട്ട് മാത്രം പൃഥ്വിരാജ് എന്ന നടൻ അഭിനയിക്കാൻ സമ്മതിച്ചതും നമുക്ക് പുതിയ അറിവുകൾ നൽകുന്ന അത്തരം ഒരു രംഗം ആയത് കൊണ്ടായിരിക്കും.


നമ്മുടെ ആളുകൾ തിരിച്ചറിയാത്ത മനസ്സിലാക്കാത്ത വളരെയധികം രഹസ്യങ്ങൾ  നമുക്കിടയിൽ ഉണ്ട് അത് തിരിച്ചറിഞ്ഞില്ല എങ്കിൽ നമ്മുടെ ജീവിതത്തിൻ്റെ  മൊത്തം താളം തെറ്റും എന്ന് കൂടി ചിത്രം ഓർമിപ്പിക്കുന്നു.


പ്ര .മോ. ദി. സം

No comments:

Post a Comment