കൊച്ചു കുഞ്ഞുങ്ങളെ പ്രഗൽഭരായ ആരെ കൊണ്ടെങ്കിലും എഴുത്തിനിരുത്താൻ പത്രം ഓഫീസോ പ്രസിദ്ധ ക്ഷേത്രങ്ങൾ,വ്യക്തികൾ ഒക്കെ തേടി മാതാപിതാക്കൾ നെട്ടോട്ടമോടുന്ന കാലത്ത് ഞാൻ എൻ്റെ മകൻ്റേ ഹരിശ്രീ കുറിച്ചത് അരിമണിയിൽ പോലുമല്ല നേരിട്ട് പുസ്തകത്തിൽ തന്നെ ആയിരുന്നു. പേന കൊണ്ട്...അതും എഴുതിച്ചത് "പ്രഗൽഭ" നല്ലാത്ത ഈ പാവം ഞാനും.
മേനി പറയുകയല്ല..അത് കൊണ്ട് ഇപ്പൊൾ ഡിഗ്രി അവസാന വർഷം വരെ എത്തിനിൽക്കുന്ന അവൻ എന്നെ പോലെ" ഉഴപ്പൻ" ആയി ഒരു ക്ലാസ്സിലും മാർക്ക് കുറച്ചു വാങ്ങിയിട്ടില്ല. .എല്ലാ കടമ്പകളും നല്ല മാർക്കോടെ പാസാവുകയും ചെയ്തിട്ടുണ്ട്. ആഗ്രഹിച്ച കോഴ്സിന് മെറിറ്റ് അടിസ്ഥാനത്തിൽ തന്നെ ഇതുവരെ പ്രവേശനം കിട്ടിയി ട്ടുമുണ്ട്.
കുടുംബ സമേതം ഇന്ത്യക്ക് പുറത്തായത് കൊണ്ടാവാം അന്ന് അങ്ങിനെ ഒരു "സാഹസ"ത്തിനു എന്നെ പ്രേരിപ്പിചിരിക്കുക എന്നത് മറ്റൊരു കാര്യം.
പിന്നീട് ബിസിനെസ്സ് കൊണ്ട് അതിവേഗത്തിലായിപോയ പല
" ഹരിശ്രീ" കളും കാണുമ്പോൾ തോന്നിപോയിട്ടുണ്ട് ശരിക്കും വീട്ടിലെ കാരണവർ എഴുതിച്ചാൽ അല്ലെ കുട്ടികൾക്ക് കുറച്ചു കൂടി കംഫർട്ട് ഉണ്ടാവുക.കുഞ്ഞുങ്ങൾ അവരെ അനുസരിച്ച് , ചൊല്ലി കൊടുക്കുന്നത് വളരെ ശ്രദ്ധിച്ചു മനസ്സിലാക്കി ഭയം ഏതുമില്ലാതെ നന്നായി എഴുതില്ലെ....
ഇപ്പൊൾ എഴുതിക്കുന്ന അപരിചിതനെ കാണുമ്പോൾ തന്നെ കുഞ്ഞുങ്ങൾ കരഞ്ഞു തുടങ്ങും..പിന്നെ ഒരു വിധത്തിൽ അവരെ എങ്ങിനെ എങ്കിലും എഴുതി വിടുവിക്കുകയാണ്..ചടങ്ങ് പൂർത്തിയാക്കുകയാണ്.
അത് കൊണ്ട് നിർത്താറായില്ലെ നമുക്ക് ഇത്തരം പ്രഹസനങ്ങൾ.എം ടീ യൊ, കൈതപ്രംമോ, മുകുന്ദനോ ഒക്കെ എഴുതിച്ചാൽ ഒന്നും കുട്ടിക്ക് അറിവും വിവരവും വിദ്യാഭ്യാസവും ഉണ്ടാവണം എന്നില്ല .അത് കൂടുതലും പകർന്നു നൽകേണ്ടത് നമ്മൾ മാതാപിതാക്കൾ തന്നെയാണ്. നമ്മളിൽ നിന്നാണ് അവർ പഠിച്ചു തുടങ്ങേണ്ടത്..നമ്മളെ കണ്ടാണ് അവർ വളർന്നു വരേണ്ടത്..
പ്ര .മോ .ദി .സം
No comments:
Post a Comment