പ്രേമം തലയ്ക്കു പിടിച്ചാൽ ചിലർക്ക് ഭ്രാന്ത് പിടിക്കും..അങ്ങിനെയാണ് തേപ്പ് കിട്ടിയവൻ തോക്കും കത്തിയും പെട്രോള് ഒക്കെ എടുക്കുന്നത്.മുൻപൊക്കെ തേപ്പ് കിട്ടിയാൽ താടിയും മുടിയും വളർത്തി മദ്യത്തിനും മയക്കു മരുന്നും കൊണ്ട് ജീവിതം കുട്ടി ചോറ് ആക്കുക അല്ലെങ്കിൽ സ്വയം അവസാനിപ്പിക്കുക എന്നതായിരുന്നു ട്രെൻഡ്.
ഇന്ന് സ്വാർഥത കൊണ്ട് എനിക്ക് അവളെ കിട്ടിയില്ല എങ്കിൽ ആർക്കും കിട്ടരുത് എന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങൽ എത്തി.പക്ഷേ ഈ കഥ ഒന്നും അല്ല പാഗൽ എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രം പറയുന്നത്.
വളരെ സ്നേഹിച്ച അമ്മ മരിച്ചു പോകുമ്പോൾ ഒറ്റ പെട്ട് പോകുന്നവൻ അമ്മയെ പോലെ തന്നെ സ്നേഹിക്കുന്ന പെണ്ണിനെ കണ്ടെത്തുവാൻ ശ്രമിക്കുന്നതും ഓരോരുത്തരും പല കാരണങ്ങൾ കൊണ്ട് അവനെ വിട്ട് പോകുന്നതും ആണ് കഥ.
പെണ്ണുങ്ങൾ ഒക്കെയും പോകുന്നതുകൊണ്ട് അവൻ ഒരു "അമ്മാമൻ "രാഷ്ട്രീയ നേതാവിനെ പ്രണയിക്കുന്നത് കാണുമ്പോൾ നമുക്ക് ആണോ ഭ്രാന്ത് എന്ന് തോന്നി പോകും..പിന്നെ അതിൻ്റെ പിന്നിലെ കഥ സസ്പെൻസ് ആയി പറയുമ്പോൾ ആണ് നമുക്ക് കാര്യങ്ങൽ ഒക്കെ മനസ്സിലാകുന്നത്.വിശ്വസിക്കാവുന്ന കഥ തന്നെയാണ്.
ഏതു കാലത്തും വിറ്റ് പോകുന്ന ഇനമാണ് പ്രേമ കഥ..അത് കൊണ്ട് പല ഭാഷകളിൽ പലവിധത്തിൽ ഇടക്കിടക്ക് നമ്മളെ പരീക്ഷിക്കുവാൻ ഇത്തരം ചിത്രങ്ങൾ വന്നു കൊണ്ടിരിക്കും.തീം ഒക്കെ ഒന്നാണെങ്കിലും എന്തെങ്കിലും ഒക്കെ വ്യത്യസ്തത കൊണ്ട് വന്നു അത് ഇനിയും വന്നു കൊണ്ടേയിരിക്കും
ഭൂമിക,മുരളി ശർമ്മ ഒഴിച്ച് ബാക്കി ആളുകൾ മലയാളികൾക്ക് ഒട്ടും പരിചയം ഉണ്ടാവില്ല നരേഷ് കുപ്പില്ലി സംവിധാനം ചെയ്ത ഈ മ്യൂസിക്കൽ കോമഡി ലവ് സ്റ്റോറി യില്..
പ്ര. മോ .ദി .സം
No comments:
Post a Comment