അച്ഛൻ്റെ അതേ പ്രൊഫഷൻ പിന്തുടരുന്ന മക്കൾ ഉണ്ട്.അത് ഡോക്റ്റർ ആകാം വക്കീൽ ആകാം എൻജിനീയർ ആകാം എന്തിന് കൂലി പണിക്കാർ പോലും ആയേക്കാം.സമൂഹത്തിൽ ഉന്നത സ്ഥാനം കിട്ടുന്ന ജോലി പിന്തുടരുന്നത് പാരമ്പര്യം നില നിർത്തുവാൻ എന്ന് വീമ്പു പറയുമെങ്കിലും യഥാർത്ഥത്തിൽ അച്ഛൻ്റെ പേര് കൊണ്ട് അയാൾക്ക് പേര് എടുക്കുവാൻ വേണ്ടി മാത്രമായിരിക്കും.
അങ്ങിനെയാണ് മുറിവൈദ്യന്മാരും കള്ള മന്ത്രവാദികൾ ഒക്കെ ഉണ്ടാകുന്നത്.പ്രശസ്ഥരായ മന്ത്രവാദിയുടെ രണ്ടു മക്കൾ അച്ഛൻ്റെ പാത പിന്തുടർന്ന് പ്രേതത്തെയും ഭൂതത്തെയും പിടിക്കാൻ പോകുന്നു.ഒരാൾക്ക് മന്ത്രത്തിൽ വിശ്വാസം ഉണ്ടെങ്കിലും മറ്റേയാൾ ഇതൊക്കെ ഉടായിപ്പ് തന്നെ എന്ന് വിശ്വസിച്ച് നാട്ടുകാരെ പറ്റിച്ചു ജീവിച്ചു പോകുന്നു.
അങ്ങിനെ ഒരു എസ്റ്റേറ്റിൽ കയറിക്കൂടിയ പ്രേതത്തെ മുൻപ് അവരുടെ അച്ഛൻ പൂട്ടിയത് കൊണ്ട് പിന്നെയും ഉണ്ടാകുന്ന ശല്യം തീർക്കുവാൻ ഈ സഹോദരങ്ങളെ വിളിക്കുകയും അവർ അതിനെ പൂട്ടാൻ ചെല്ലുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളും ആണ് പവൻ കൃപലിനി സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം പറയുന്നത്.
സൈഫ് അലി ഖാൻ,അർജുൻ കപൂർ,യാമിനി ഗൗതം,ജാക്വലിൻ ഫെർണാണ്ടസ് ,ജാവേദ് ജാഫ്രി എന്നിവർ അഭിനയിച്ച ഈ ചിത്രം തെക്കേ ഇന്ത്യൻ സിനിമകളിൽ ബാധിച്ച പ്രേതകഥകൾ ബോളിവുഡിലും എത്തിപെട്ട് കഴിഞ്ഞു എന്നതിൽ കവിഞ്ഞ് വലിയ പുതുമകൾ ഒന്നും ഇല്ല.
എന്നാലും ട്രെയിൻ യാത്രക്കിടയിൽ വിരസത അകറ്റാൻ എനിക്ക് ഉപകാരപെട്ടത്പോലെ വീട്ടിലിരുന്ന് കാണുന്നവർക്ക് ആസ്വദിക്കുവാൻ പറ്റും എന്ന് തോന്നുന്നില്ല.
പ്ര .മോ .ദി .സം
No comments:
Post a Comment