കോളേജ് കാലം മുതൽ പിന്നാലെ നടന്ന പെണ്ണിനെ അവഗണിച്ച് നടന്നവൻ ജോലിയൊക്കെ കിട്ടി സെറ്റിൽ ആയപ്പോൾ ആ പെണ്ണിനോട് കലശലായ പ്രേമം.ആദ്യം പലവിധത്തിൽ അവഗണിച്ച് ഒഴിവാക്കാൻ ശ്രമിച്ചു എങ്കിലും ഉള്ളിൻ്റെ ഉള്ളിൽ അവൾക്ക് അവനോട് സ്നേഹം തന്നെ ആയിരുന്നു.
കുറെ അവള് അവനെ പിറകെ നടത്തിച്ചു കളിപ്പിച്ചു എങ്കിലും അവസാനം സത്യം തുറന്നു പറഞ്ഞു കല്യാണം വരെ തീരുമാനമാക്കുന്നൂ .കല്യാണത്തിന് കുടുംബ സമേതം സ്വർണാഭരണം വാങ്ങാൻ ജ്വല്ലറിയിൽ പോയ അന്ന് തന്നെ ഒരു കൂട്ടം കൊള്ളകാർ ജുവലറി ആക്രമിക്കുന്നു.അവിടെ വെച്ച് ആക്രമിക്കപ്പെട്ട ആൾക്കാരുടെ കൂട്ടത്തിൽ അവളും ഉൾപ്പെടുന്നു.
പിന്നെ പതിവ് പോലെ നായകൻ്റെ പ്രതികാരം..അവിടെ വെടിയേറ്റ് രക്ഷപെട്ട സ്ത്രീയിൽ നിന്ന് പോലീസും കാമുകനും ആരാണ് ആക്രമണത്തിന് പിന്നിൽ എന്ന് മനസ്സിലാക്കുവാൻ ഉള്ള നെട്ടോട്ടം. അവരെ കണ്ടെത്തിയപ്പോൾ പിന്നെ കുറെ ക്യാറ്റ് മൗസ് കളികൾ.
ജയ് നല്ലൊരു നടനാണ്..പക്ഷേ നല്ലൊരു നിലയിലേക്ക് എത്തിപെടുവാൻ പറ്റിയില്ല എന്നൊരു ഭാവം പുള്ളിയുടെ മുഖത്ത് എപ്പോഴും ഉണ്ടു്...അത് കൊണ്ട് തന്നെ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ഒന്നും ശരിയാവുനില്ല.ഈ ചിത്രത്തിനും അത് തന്നെ വിധി
പ്ര .മോ. ദി. സം
നായകനടനെക്കുറിച്ച് പറഞ്ഞത് വളരെ ശരി
ReplyDelete