ആദ്യം ഫെഡറർ
പിന്നെ നദാൽ
അത് കഴിഞ്ഞ് ജോക്കവിച്ച്
ഇവരായിരുന്നു ടെന്നീസിലെ എൻ്റെ ഹീറോ...ഇവർ കളി മിടുക്ക് കൊണ്ട് ഓരോരുത്തരായി മനസ്സിലേക്ക് കയറിയതാണ്..ഓരോ ടൂർണമെൻ്റ് വരുമ്പോഴും ഇവരിൽ ആരെങ്കിലും ഒരാള് കപ്പ് നേടുവാൻ ആണ് ആഗ്രഹിച്ചതും...അത് ആര് നേടണം എന്നതിൽ ചില സ്വാർഥത ഉണ്ടായിരുന്നു.വിംബിൾഡൺ ആണെങ്കിൽ ഫെഡറർ, ഓസ്ട്രേലിയൻ ആണെങ്കിൽ ജോക്കോ ,ഫ്രഞ്ച് ഓപ്പൺ ആണെങ്കിൽ നദാൽ... യുഎസ് ഓപ്പൺ ഇവരിൽ ആര് നേടിയാലും സന്തോഷം..
ഇരുപത്തി രണ്ടു കിരീടവുമായി നദാൽ മുന്നിൽ നിൽക്കുമ്പോൾ ഇരുപത്തി ഒന്നുമായി ജോക്കൊ തൊട്ടുപിന്നിൽ ഉണ്ട്..ഇരുപതുമായി ഫെഡറർ അതിനും പിന്നിലും..
ഇവരിൽ നിന്നും മാത്രം മാറി മാറി വരുന്ന റിക്കാർഡ് ഗ്രാൻഡ്സ്ലാം കപ്പുകളിൽ നിന്നും ഫെഡറർ അരങ്ങോഴിയുകയാണ്.ഇനി ബാക്കിയാവുന്നു ജോക്കോവും നദാലും മാത്രം..ഇവരിൽ ആരെങ്കിലും തീർക്കുന്ന റിക്കാർഡ് നേട്ടത്തിൽ അരികിൽ പോലും ഈ കാലയളവിൽ ആരുമില്ല..അതുകൊണ്ട് തന്നെ അടുത്തകാലത്തൊന്നും തകർക്കാൻ പറ്റാത്ത ടെന്നീസ് ചരിത്രവും മഹാരഥന്മാരും
ആശംസകൾ ഫെഡറർ എക്സ്പ്രസ്സ്...നല്ലൊരു ടെന്നീസ് കാഴ്ച ഉടനീളം സമ്മാനിച്ചതിന്...പ്രിയപെട്ട കളിക്കാരൻ ആയതിനു....
പ്ര .മോ .ദി .സം
മൂവരും... ടെന്നീസിന്റെ സുവർണകാലം
ReplyDelete