ഈ ചിത്രത്തെ കുറിച്ച് റീലീസ് ദിനം മുതൽ മോശം കമൻ്റ് കാണുന്ന ഒരു സിനിമ ഫീൽഡിൽ ഉള്ള സുഹൃത്ത് പറയുകയാണ് ഇത് കോടികൾ ചിലവാക്കി കുറേപ്പേർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചിത്രമാണ്. സിനിമയില് ഉള്ള ആയിരങ്ങൾ വളരെ നാളുകൾ അധ്വാനിച്ച സൃഷ്ടിയാണ്.. കഷ്ടപ്പെട്ട അവരുടെ അധ്വാനം പണം ഒന്നും നിങൾ കാരണം പാഴായി പോകരുത് എന്ന്..
ആ സുഹൃത്തിന് ഒരു രസികൻ കൊടുത്ത കമൻ്റ് മറുപടിയാണ് അതിലേറെ രസമായി തോന്നിയത്..പാലം പണിയും റോഡ് പണിയും ഒക്കെ ആയിരങ്ങൾ കഷ്ടപ്പെട്ട് അധ്വാനിച്ചു തന്നെയാണ് ഉണ്ടാക്കുന്നത്. അത് പൊളിഞ്ഞു നഷ്ട്ടം ഉണ്ടാക്കിയാൽ കോൺട്രാക്റ്റ് എടുത്തവനെ അല്ലെങ്കിൽ മന്ത്രിയെ മാത്രേ കുറ്റം പറയാൻ പറ്റൂ...ഉണ്ടാക്കുമ്പോൾ നന്നായി ഉണ്ടാക്കണം..അല്ലെങ്കിൽ നഷ്ട്ടം സംഭവിച്ചവൻ പ്രതികരിക്കും.നിങൾ കഷ്ടപ്പെട്ട് ചിലവഴിച്ചു ഉണ്ടാക്കിയ സിനിമ കാണാൻ നമ്മൾ പോകുന്നത് പൈസ മാവിൽ നിന്നും പറിച്ചു എടുത്തല്ല ഓരോരുത്തനും അധ്വാനിച്ചു ഉണ്ടാക്കിയത് കൊണ്ട് തന്നെയാണ്.
ബാഹുബലി എന്ന വലിയ ഹിമാലയം കണ്ടു പോയത് കൊണ്ടു പ്രേക്ഷകർ പ്രതീക്ഷിക്കുക അതുക്ക് മേലെയാണ്....ഇനി ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കുന്നവർ ഓർമിക്കേണ്ടത് അത് തന്നെയാണ്.
ഒരു ചരിത്ര കഥ അതേപോലെ പകർത്തുന്നത് കാണാൻ മലയാളി പ്രേക്ഷകന് വലിയ രസം ഉണ്ടാകില്ല..തമിഴിൽ ചിലപ്പോൾ പറ്റൂമായിരിക്കും.സിനിമക്ക് വേണ്ടി അൽപം സ്വല്പം പൊടികൈകൾ മസാലകൾ ഒക്കെ ചേർത്ത് പോലിപ്പിക്കണം.
ഈ അടുത്ത കാലത്ത് വിനയനും മുൻപ് ജിജോവും ഹരിഹരനും ഒക്കെ ചെയ്തതുപോലെ ഇത്തരം കഥ പറയുന്നതിലും അതുണ്ടാക്കുന്നതിലും ഒരു മിടുക്ക് ഒക്കെ വേണം. അല്ലേൽ സിംഹത്തെ പോലെ "അറബിക്കടലിൽ" പോയി താഴും.
വിവിധ സംഭവങ്ങൾ കൊണ്ടു്, സംഭാഷണങ്ങൾ കൊണ്ട് ഒക്കെ ഉള്ള കളിയാണ് ചിത്രം.. ത്രസിപ്പിക്കുന്ന രംഗങ്ങൾ കുറവും..ഇത് അതുപോലെ പകർത്തി സായൂജ്യം അടയുവാൻ ആണ് മണിരത്നം ശ്രമിച്ചത് എങ്കിൽ മഹാഭാരതം പോലെ ഒരു ടെലി സീരിയൽ ആയിരുന്നു നല്ലത്..പക്ഷേ അതുപോലും ഓരോ എപ്പിസോഡുകൾ നമ്മളിൽ ഉദ്വേഗം നിറച്ചിരുന്നൂ.
കാർത്തി ,ജയം രവി,വിക്രം എന്നിവർക്ക് മാത്രം വല്ലതും ചെയ്യുവാൻ ഉണ്ട്..മറ്റു പ്രഗത്ഭർ വന്നു സെന്ത മിഴു മലയാളത്തിൽ ആക്കിയ ഡയലോഗ് അടിച്ചു പോകുന്നു എന്നല്ലാതെ മൽട്ടിസ്റ്റാർ ചിത്രം കൊണ്ട് അവർക്ക് വലിയ ഗുണം ഒന്നും ഇല്ല..
Ar റഹ്മാൻ്റെ ആൾക്കൂട്ട ഗാനങ്ങളും ക്ലീഷെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അലോരസപ്പെടുത്തും..നായികമാർ പ്രായം മേക്കപ്പ് കൊണ്ട് മറയ്ക്കുന്നു എങ്കിലും ഐശ്വര്യ അടിപൊളി ആയി "റായി" അല്ല "ലക്ഷ്മി.."
ഒന്നാം" പാലം "പണിയേ കഴിഞ്ഞുള്ളൂ..അടുത്ത വർഷം പൂർത്തിയാകുന്നു എന്ന് കാണിച്ച അടുത്ത പണിയെങ്കിലും നന്നായി ചെയ്താൽ തമിഴിൽ എന്നപോലെ മലയാളത്തിലും കോടികൾ വാരാം.
പ്ര .മോ. ദി. സം
Ar റഹ്മാൻ്റെ ആൾക്കൂട്ട ഗാനങ്ങളും ക്ലീഷെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അലോരസപ്പെടുത്തും........
ReplyDeleteപതിവ് പോലെ. 😜😜😜😜😜