Tuesday, September 13, 2022

പത്തൊമ്പതാം നൂറ്റാണ്ട്

 



മൂക്കുത്തി അണിഞ്ഞാൽ മൂക്കരിഞ്ഞും മുലകച്ച കെട്ടിയാൽ മുലയരിഞ്ഞും മുട്ടിനു താഴെ വസ്ത്രം നീണ്ടാൽ തുട പൊള്ളിച്ചും താഴ്ന്ന ജാതിക്കാരെ ഉപ്രദ്രവിച്ച മേലാളന്മാരുടെ ഒരു കാലം ഉണ്ടായിരുന്നു. അത്തരത്തിലുള്ള അനീതിക്ക് എതിരെ ശബ്ദം ഉയർത്തിയ ചരിത്രം ആഘോഷിക്കാത്ത "നവോത്ഥാന" നായകൻ ആറാട്ടുപുഴ വേലായുധൻ ചേകവരുടെ കഥയാണ് പത്തൊമ്പതാം നൂറ്റാണ്ട്.





സിജു വിൽസൺ എന്ന അധികം അറിയപ്പെടാത്ത നടനെ വിനയൻ എന്ന സംവിധായകൻ മാസ്സ് ആയി ഉപയോഗിച്ചത് ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.ഇരുത്തം വന്ന നടനേപോലെ ഉള്ള അഭിനയവും ആക്ഷൻ 

 രംഗങ്ങളും കൊണ്ട് സിജു സിനിമ ഒരു ഉത്സവം ആക്കുന്നു.അത്രക്കു കഠിനാധ്വാനം ഈ സിനിമക്ക് വേണ്ടി അദ്ദേഹം ചെയ്തിട്ടുണ്ട്. കൂടെ സപ്പോർട്ട് ആയി അധികം കാണാത്ത മുഖങ്ങളും കണ്ടു പഴകിയ മുഖങ്ങളും.






പൃഥ്വിരാജ്,ജയസൂര്യ,ദിലീപ്,കലാഭവൻ മണി,അനൂപ് മേനോൻ,സുരേഷ് കൃഷ്ണ തുടങ്ങി മലയാളസിനിമയിൽ നിറഞ്ഞാടിയ താരങ്ങളെ വളർത്തിയതും ചിലരെ പരിചയപ്പെടുത്തിയത് ഒക്കെ വിനയൻ ആയിരുന്നു. സിനിമയിലെ  കൊക്കസുകളിൽ  പെട്ട്  പാർശ്വവൽകരിക്കപെട്ട് പോയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു വിനയൻ എന്ന അനുഗ്രഹീത സംവിധായകൻ.ഇപ്പോഴത്തെ ജനറേഷന് പോലും നിർത്താതെ കയ്യടിക്കാൻ തോന്നുന്നത് ചിത്രത്തിൻ്റെ അപാര  മയ്കിങ് കൊണ്ടാണ്.






എടുത്ത് പറയേണ്ട മറ്റൊരാൾ ഗോകുലം ഗോപാലൻ ആണ്.ലാഭേച്ഛ പ്രതീക്ഷിക്കാതെ നല്ല സിനിമക്ക് വേണ്ടി ഇറങ്ങി തിരിച്ച അദ്ദേഹം പലതരം സിനിമകൾ നമുക്ക് നൽകിയിട്ടുണ്ട്.മുൻപും ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമകൾ നൽകിയ അദ്ദേഹത്തിൻ്റെ ധീരമായതീരുമാനം തന്നെയാണ് ആദ്യദിനങ്ങൾമാത്രം തിയേറ്റർ നിറ ക്കുന്ന സൂപ്പർ താരങ്ങളെ ഒഴിവാക്കിയുള്ള ഈ ചിത്രം.



ചരിത്ര സിനിമ ഗ്രാഫിക് കുത്തി നിറച്ചാൽ മാത്രമേ ആസ്വാദനം കിട്ടൂ എന്ന് വിശ്വസിക്കുന്ന പ്രഗൽഭ സംവിധായകർ ,നടന്മാർ ഒക്കെ ഈ ചിത്രത്തിൽ വിനയൻ ഉപയോഗിച്ച ഗ്രാഫിക്സ് സാങ്കേതിക വിദ്യകൾ കണ്ടു പഠിക്കണം.ലാലേട്ടനും മമ്മൂക്കയും കൂടി ഭാഗമാകുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തനുണ്ട്.

പ്ര .മോ .ദി .സം

No comments:

Post a Comment