ഇത് ഇന്നിൻ്റെ കഥയല്ല. അമ്പത് വർഷങ്ങൾക്കു മുൻപ് നടന്നതാണ് എന്ന് സിനിമയിൽ സൂചിപ്പിക്കുന്നുണ്ട്.കാടുകളും മറ്റും അതിർത്തിയായുള്ള ഒരു ഗ്രാമത്തിൽ അടിക്കടി കുട്ടികൾ കൊല്ലപ്പെടുന്നു.അത് അന്വേഷിക്കാൻ വന്ന ഇൻസ്പെക്ടർ കൂടി കൊല്ലപെടുന്നതോടെ വലിയൊരു "ഫ്ലാഷ് ബാക്ക് "ഉള്ള ഇൻസ്പെക്ടർ വിക്രാന്ത് റോണ കേസന്വേഷണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ ഗ്രാമത്തിലേക്ക് വരുന്നു.
കേ ജി എഫ് സൃഷ്ട്ടിച്ച അൽഭുതം കൊണ്ട് ചർച്ച വിഷയം ആയ കർണാടക സിനിമയിൽ നിന്നും മറ്റൊരു അൽഭുതം സൃഷ്ടിക്കാൻ കിച്ച സുദീപ് എന്ന പാൻ ഇന്ത്യൻ നടനെ നായകനാക്കി ഒരുക്കിയ ചിത്രം എത്രത്തോളം ആകർഷണീയത ഉണ്ടു എന്നു കളക്ഷൻ തീരുമാനിക്കും. അനാവശ്യമായി കുറെ കഥകൾ ഒരു സിനിമയിൽ ഉൾകൊള്ളിക്കാൻ ശ്രമിച്ചത് കാണികളെ കുഴപ്പത്തിൽ ചാടിക്കുന്നുണ്ട്.
സൗണ്ട് ട്രാക്ക് നല്ലതായി ഉള്ള തിയേറ്ററിൽ കാണാനും കേൾക്കാനും കൊള്ളാവുന്ന രീതിയിൽ ഒരുക്കിയിട്ടുണ്ട്..ലോജിക് മറന്ന് സിനിമ കാണുക ആണെങ്കിൽ നല്ലൊരു.അനുഭവമാകും. ഭൂരിഭാഗം രംഗങ്ങളും സ്റ്റുഡിയോയുടെ ഉള്ളിൽ ആണെങ്കിലും ഛായാഗ്രാഹകൻ നല്ല പോലെ വർക് ചെയ്തു ദൃശ്യ ഭംഗി സൃഷ്ടിച്ചിട്ടുണ്ട്.
ശക്തമായ തിരക്കഥയും ഒന്നും ഇല്ലെങ്കിലും ഓരോരോ സെറ്റിങ് നല്ലപോലെ ചെയ്തതുകൊണ്ട് അധികം ബോറടി ഉണ്ടാക്കുന്നില്ല.
പ്ര .മോ .ദി .സം
No comments:
Post a Comment