Thursday, September 15, 2022

ഒറ്റ് - ചാപ്റ്റർ 2


തമിഴു സിനിമയിലെ ദളപതി വിജയ് ഈ സിനിമ കണ്ടെങ്കിൽ ചിലപ്പോൾ തല കുമ്പിട്ടു പോയിട്ടുണ്ടാകും.ഇടവേളക്ക് ശേഷം ഉള്ള രണ്ടുമൂന്നു രംഗങ്ങൾ വിജയ് സിനിമയെ പോലും കടത്തി വെട്ടുന്നതാണ്. ഒരു പോറൽ പോലും ഏൽക്കാതെ   പത്ത് ഇരുപത് ആളുകളോട് നായകന്മാർ  വ്യതസ്ത അവസരങ്ങളിൽ വിജയിയേക്കാളും സ്കോർ ചെയ്യുന്നുണ്ട്. 



തമിഴിൽ പറ്റും ഇവിടെ പറ്റില്ലേ എന്നാണ് ചോദ്യം എങ്കിൽ അവിടെ പയറ്റി നോക്കി എല്ലാവരാലും

മടുത്തത് ഇപ്പൊൾ ഇങ്ങോട്ട് കയറ്റി അയക്കുകയാണല്ലോ..പാൽ അഭിഷേകം സ്ക്രീനിൽ പൂവ് വിതറുന്ന പരിപാടി ഒക്കെ അണ്ണന്മാർ സംഭാവന ചെയ്തത് തന്നെയാണ്. അരിയും പച്ചക്കറിയും പോലെ ഐഡിയയുമോക്കെ ഇപ്പൊ അവിടന്നു ഇറക്കുമതി ചെയ്യുന്നു.



ഇഴഞ്ഞു ആണെങ്കിൽ പോലും ഇടവേള വരെ നന്നായി പോയ സിനിമ ഇടവേള കഴിഞ്ഞ് മാറിമറയുകയാണ്. അതോടെ സിനിമയുടെ രസവും പോയി പിന്നെ അങ്ങോട്ട്  വിജയ് പോലുള്ള നടന്മാരുടെ സിനിമയാണ്.ലോജിക്ക് ഒന്നും നോക്കരുത് എന്ന് സാരം. തമിഴിൽ കൂടി സിനിമ വരുന്നത് കൊണ്ടുള്ള കാട്ടി കൂട്ടലുകൾ ആവാം.



മൂന്ന്  ഭാഗങ്ങൾ ഉള്ള സിനിമയുടെ രണ്ടാം ഭാഗം ആദ്യം ഇറക്കിയപ്പോൾ മികച്ച സിനിമയാണ് പ്രതീക്ഷിച്ചത്.ഇനി ഒന്നിലും മൂന്നിലും എന്താണ് ഉണ്ടാവുക എന്ന്  രണ്ട് കണ്ട ആർക്കും വ്യക്തമായി മനസ്സിലാകുകയും ചെയ്യും.



കോടി കണക്കിന് രൂപയുടെ സ്വർണം കടത്തികൊണ്ട്   വരുമ്പോൾ ഉണ്ടാകുന്ന ആക്രമണത്തിൽപെട്ട് ഓർമ നഷ്ട്ട പെടുന്ന ആളുടെ ഓർമ വീണ്ടെടുക്കാനും നഷ്‌ട്ടപെട്ട സ്വർണം കണ്ടെത്തുവാനും നിയോഗിക്കുന്ന ആൾ അയാളെയും കൂട്ടി സംഭവ സ്ഥലത്തേക്ക് വരുന്നതും പിന്നീട് ഉണ്ടാകുന്ന ചില വഴിത്തിരിവുകൾ ആണ് ഒറ്റ് പറയുന്നത്.ക്ലൈമാക്സിൽ മാത്രം ചില പുതുമ ഉണ്ടെന്ന് വാദിക്കുന്നു..എന്നാല് പുതുമ എന്ന് പറയുന്നവർക്ക് ചില അന്യഭാഷാ ചിത്രങ്ങൾ പരിശോധിച്ചാൽ പഴമ മനസ്സിലാക്കാം.



പ്രതീക്ഷ ഉയർത്തിയ ഫെല്ലിനി എന്ന സംവിധായകനും അടുത്തടുത്ത് ചിത്രങ്ങളിലൂടെ കോടികൾ വാരിയ കുഞ്ചാക്കോ ബോബനും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന "ഒറ്റ്" ആയിപോയി എന്ന് തന്നെ പറയാം.ഒന്നും മൂന്നും വന്നാൽ അറിയാം ഒറ്റ്കാരുടെ വിധി.


പ്ര .മോ .ദി .സം

1 comment: