Sunday, September 4, 2022

പാൽതു ജാൻവർ

 



പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പാൽതു ജാൻവർ എന്ന് പറഞ്ഞാല് വളർത്തു മൃഗങ്ങൾ ആണെന്ന് പഠിച്ചത് കൊണ്ട് സിനിമ മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് ഉറപ്പാക്കി.



ഏതു ജോലി ചെയ്യുമ്പോഴും അതി നോടു താൽപര്യം ,ഇഷ്ട്ടം, കൂറ്, പ്രതിപത്തി ഒന്നും ഇല്ലെങ്കിൽ നമ്മൾ എന്ത് ചെയ്താലും എത്ര നന്നായി ചെയ്താലും ഒരിക്കലും ശരിയാകുകയില്ല.ചെയ്യുന്നത് ഒക്കെ അബദ്ധത്തിൽ കലാശിക്കും.




ആനിമേഷൻ രംഗത്ത് താൽപര്യം ഉള്ള പ്രസൂൺ ഒരു താൽപര്യം ഇല്ലാതെ മൃഗസംരക്ഷണ വകുപ്പിൽ അച്ഛൻ മരിച്ചത് കൊണ്ട് കിട്ടിയ ജോലിക്ക് എത്തുന്നു.തുടക്കം മുതൽ ഓരോരോ പ്രശ്നങ്ങൾ സൃഷിച്ച് മുന്നേറുന്ന അവൻ നാട്ടുകാരുടെ മുന്നിൽ ,വകുപ്പിന് മുന്നിൽ പലപ്പോഴും അപമാനിതനായി പോകുന്നു.



സഹിക്കാൻ വയ്യാതെ ജോലി ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചപ്പോൾ സംഭവിക്കുന്ന ചിലതാണ് സിനിമ പറയുന്നത്..ഒന്നാം പകുതി പ്രസൂണിൻ്റെ മാനസിക സംഘർഷങ്ങളും അബദ്ധങ്ങളും നാട്ടുകാരുടെ  ഓരോരോ കാര്യങ്ങൽ  മറ്റും കൊണ്ട് രസകരമാണ്..രണ്ടാം പകുതി ഒരു സംഭവത്തിൽ മാത്രം ഉടക്കി പോകുന്നത് കൊണ്ട് രസം കൊല്ലി യായും പോകുന്നുണ്ട്.




ഷമ്മി തിലകൻ,ഇന്ദ്രൻസ് , ജോണി ആൻ്റണി എന്നിവരുടെ മികച്ച അഭിനയം ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെയാണ്.. ബേസിലാണ് നായകൻ ..തൻ്റെ പരമാവധി നീതി കഥാപാത്രത്തോട് പുലർത്തുവാൻ  ശ്രദ്ധിച്ചിട്ടുണ്ട്.


പ്ര .മോ. ദി .സം

No comments:

Post a Comment