നമുക്ക് ജീവിതത്തിൽ ഓരോരോ കടമകൾ ഉണ്ട്..അത് കുടുംബത്തിൽ ആയാലും ജോലി കാര്യത്തിലായാലും..അത് കൃത്യമായി ചെയ്യാതെ ഉഴപ്പ്മ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
തൻ്റെ കുടുംബത്തിലും ജോലിയിലും വേണ്ടുന്ന കടമകൾ ശരിയായി ചെയ്തു വന്ന സിവിൽ എൻജിനീയർക്കു പെട്ടെന്ന് ഒരു നാൾ ജോലി നഷ്ടപ്പെടുന്നു. കുടുംബം പോറ്റാൻ പറ്റാവുന്ന എന്ത് ജോലിയും ചെയ്യാൻ തയ്യാറായി ഇറങ്ങി പുറപ്പെട്ട അദ്ദേഹം ഒരു ഫ്ലാറ്റ് സമുച്ചയത്തിൻ്റെ സെക്യുരിറ്റി ആയി ജോലി നോക്കുന്നു.
വമ്പൻ ഗ്രൂപ്പ് നിർമിച്ച ഫ്ലാറ്റിൻ്റെ നിലനിൽപ്പ് അഴിമതി നിറഞ്ഞ നിർമാണ പ്രവർത്തി കൊണ്ട് അപകടത്തിൽ ആണെന്ന് അദ്ദേഹം തിരിച്ചറിയുന്ന്..അത് തകർന്നു വീണു ജീവാപായം ഉണ്ടാകുമെന്നും മനസ്സിലാക്കുന്നു.
അതറിയിക്കാൻ പോയ അദ്ദേഹം ഒരപകടത്തിൽ പെടുകയും കോമപോലത്തെ സ്റ്റേജിൽ ആയ (പേര് ഇപ്പൊൾ എനിക്ക് മറന്നുപോയി) ഏതോ ഒരു രോഗാവസ്ഥയിൽ ആകുന്നു. എന്നിട്ടും അദ്ദേഹം ഫ്ലാറ്റ് നിവാസികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് എസ് ജെ സൂര്യ നായകനായ ചിത്രം പറയുന്നത്.
കുറച്ച് കാലങ്ങൾക്ക് ശേഷം മൊട്ട രാജേന്ദ്രൻ്റെ കോമഡി ശരിക്കും രസിപ്പിച്ചു .അത് മാത്രമാണ് ചിത്രത്തിൽ ഒരാശ്വാസം ആയി അനുഭവപ്പെട്ടതും...
പ്ര .മോ .ദി. സം
No comments:
Post a Comment