കണ്ടു മറന്ന ഏതോ ഒരു മലയാള സിനിമയുടെ ചില സാദൃശ്യങ്ങൾ പലഭാഗത്തായി തോന്നിയെങ്കിലും അത് ഏതെന്ന് കൃത്യമായി മനസ്സിലായില്ല.എന്തായാലും തുടക്കം മുതൽ പല കാര്യങ്ങൾക്കും കണ്ടു മറന്ന ഫീൽ ഉണ്ട്.
തൂക്കുകയർ വിധിക്കപ്പെട്ട കുറ്റവാളി അവസാന ആഗ്രഹം എന്നപോലെ പ്രമുഖ റിപ്പോർട്ടറെ കാണാൻ ആവശ്യപ്പെടുന്നു.അവരുമായുള്ള അഭിമുഖത്തിൽ ശിക്ഷ കിട്ടിയ കുറ്റം ചെയ്തത് താനല്ല എന്നും ഞാൻ കൊന്നത് അയാളെ അല്ലെന്നും മറ്റു ഏഴു പേരെയും ആണ് എന്നത് എല്ലാവരെയും ഞെട്ടിക്കുന്നു.
നിലവിലെ ശിക്ഷ റദ്ദ് ചെയ്തു തുടർ അന്വേഷണത്തിന് ഉത്തരവ് വന്നപ്പോൾ സമർത്ഥനായ ഉദ്യോഗസ്ഥനെ അയാള് ചെയ്ത കൊലപാതകം കണ്ടെത്തുവാൻ പോലീസ് നിയോഗിക്കുന്നു. പല കാര്യങ്ങളും കണ്ടെത്തി എങ്കിലും തെളിവില്ലാത്ത കൊണ്ട് ഒന്നും അയാൾക്ക് സമർഥിക്കാൻ പറ്റുന്നില്ല.
അയാള് കൊല ഒന്നും ചെയ്തില്ല എന്ന് തെളിയിച്ചു കോടതി വെറുതെ വിടുമ്പോൾ ഉദ്യോഗസ്ഥന് കൃത്യ വിലോപത്തിൻ്റെ പേരിൽ സസ്പെൻഷൻ കിട്ടുകയും പിന്നിട് സ്വന്തം നിലയിൽ അയാള് കൊലപാതകിക്കു പിന്നാലെ പോകുന്നതും ആണ് സുന്ദർ,ജയ് , ഹണി റോസ് അഭിനയിച്ച കുഷ്ഭൂ നിർമിച്ച ചിത്രം പറയുന്നത്.
ജയ് എന്ന നടൻ്റെ മറ്റൊരു രൂപം നമ്മളെ ശരിക്കും വെറുപ്പിക്കും.സുന്ദർ സി ക്കു കാര്യമായി ജന്മനായുള്ള മടി വിട്ട് ഒന്നും ചെയ്യുവാനും പറ്റിയില്ല.അത് ചിത്രത്തിൻ്റെ ഒഴുക്കിനെ നന്നായി ബാധിക്കുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment