Thursday, September 8, 2022

ഓണസദ്യ

 



ഓണസദ്യ എന്ന് പറയുമ്പോൾ ഒരു കൂട്ടം കറിയും ചോറും പായസവും പപ്പടവും പഴം ഒക്കെയുള്ള വെജിറ്റബിൾ വിഭവങ്ങൾ ആണ് മലയാളികളായ പലരുടെയും  മനസ്സിൽ വരിക.


പക്ഷേ നമ്മുടെ മലബാർകാർക്ക് (പ്രത്യേകിച്ച് കണ്ണൂർ ,കോഴിക്കോട് ഭാഗത്ത്) ഓണത്തിന് നോൺ ഇല്ലാതെ ഉള്ള സദ്യ കുറവാണ്.നിങൾ ഉദ്ദേശിക്കുന്ന സദ്യയോട് കൂടെ മീൻ പൊരിച്ചത് (നിങ്ങളുടെ മീൻ വറുത്തത്) ചിക്കൻ/ മട്ടൻ എന്നിവ കൂടെ ഉണ്ടാകും.


നമ്മൾ ഇതൊക്കെ സദ്യക്ക് കഴിക്കുന്നു എന്നു പറയുമ്പോൾ മറ്റു ജില്ലയിലേ ചിലർക്ക് പരിഹാസമാണ്. പച്ചക്കറിയും മീനും മാംസവും ഒന്നിച്ചു മുന്നൂറ്റി അറുപത്തി നാല് ദിവസം കഴിക്കുന്നവരാണ് അവർ  എന്ന് കൂടെ ഓർക്കണം .

കൂടാതെ ഓണസദ്യക്ക് മുൻപേ ഉള്ള "മിനുങ്ങൽ" നോൺ വെജ് കൊണ്ട് ആഘോഷിക്കുന്നവർ.


* നമ്മൾ എന്ത് കഴിക്കണം എന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത് മറ്റുള്ളവർ അല്ല* എന്ന് കുറച്ചു കാലം മുൻപേ ഫേസ്ബുക്കിലും മറ്റു നവമാധ്യമങ്ങളിലും പോസ്റ്റ് കൂടി ഇട്ടു അർമാധിച്ചവർ...


ഏതു ദിവസം ആയികൊള്ളട്ടേ ഏതു ആഘോഷം ആവട്ടെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഭക്ഷണം കഴിക്കുക നിങ്ങൾക്ക് സ്വാദ് തോന്നുന്ന എന്തും....മറ്റുള്ളവർ പറയുന്നത് അത്രക്ക് മൈൻഡ് ചെയ്യേണ്ട. അവരുടെ സ്ഥലത്ത് ആകുമ്പോൾ മാത്രം അവരുമായി സഹകരിക്കുക.


പ്ര.മോ.ദി.സം

No comments:

Post a Comment