Sunday, September 18, 2022

അറ്റൻഷൻ പ്ലീസ്

 



സിനിമ മോഹങ്ങളുമായി നഗരത്തിൽ എത്തിയ അഞ്ച് ചെറുപ്പക്കാർ മോഹം നടക്കില്ല എന്ന് തോന്നിയപ്പോൾ ജീവിക്കാൻ വേണ്ടി സ്വപ്നങ്ങൾ വിട്ട് മറ്റു ജോലികളിൽ മാറിയപ്പോൾ ഹരി എന്ന ചെറുപ്പക്കാരൻ മാത്രം അതിനു വേണ്ടി  അഹോരാത്രം പരിശ്രമിച്ച് കൊണ്ടിരുന്നു.



ചങ്ങാതിയുടെ ചിലവിൽ കഥ എഴുത്തും മറ്റുമായി അവിടെ അവസരങ്ങൾ ഇല്ലാതെ തുടർന്ന് അവൻ എഴുതിയ കഥകൾ അവർക്ക് പറഞ്ഞു കൊടുത്തു  എങ്കിലും പലപ്പോഴും സുഹൃത്തുക്കളുടെ പരിഹാസം മാത്രമായി അവനു കൂട്ട്...എല്ലാം സഹിച്ചു അവൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി മാത്രം.



അവൻ്റെ ഓരോ കഥയിലും വന്നുപോയ സിനിമകളുടെ കഥ കൂട്ടുകാർ കണ്ടെത്തി അവനെ നിരുൽസാഹപ്പെടുത്തി.. ഒന്നിച്ചു കൂടി മദ്യപിച്ച്  കളിയാക്കിയ ഒരു രാത്രി അവൻ്റെ മനസ്സിലെ വികാരം മുഴുവൻ അവൻ അവിടെ പ്രകടിപ്പിക്കുകയും അത് പല പ്രശ്നങ്ങളിലും ചെന്നെത്തിക്കുന്നും ആണ് സിനിമ പറയുന്നതും.


സത്യം പറഞ്ഞാല് അവസാനം എന്താണ് സംഭവിച്ചത് എന്ന്  എനിക്ക് കൃത്യമായി മനസ്സിലായില്ല. സംവിധായകൻ പ്രേക്ഷകരെ ത്രീജി ആക്കുന്നത് ആയിട്ടാണ് തോന്നിയത്. മതവും ജാതിയും ഗോത്രവും നിറവും ഒക്കെ കൊണ്ട് അവഗണിക്കുന്നു എന്ന് ഹരി പറയുന്നു എങ്കിലും അതിൻ്റെ പേരിൽ അവനെ ആരും പരിഹസിച്ചു കാണിക്കുന്നുമില്ല.ഈ ചിത്രത്തിൽ ഹരി പറയുന്ന കഥ സിനിമ ആക്കിയെങ്കിൽ ഇതിലും നന്നായിരിക്കും



കാർത്തിക് സുബ്ബരാജു കൂടി നിർമാണ പങ്കാളിയായ ചിത്രം തമിഴ് നാടിൻ്റെ ചില "കാര്യങ്ങൽ" ഇവിടെയും നടക്കുന്നു എന്ന് തോന്നിപ്പിക്കാൻ വേണ്ടി മാത്രം പൈസ ഇറക്കിയതായി തോന്നിയാലും തെറ്റില്ല.


പ്ര .മോ. ദി .സം

1 comment: