Sunday, September 4, 2022

അക്കകുരുവി

 






തമിഴ്  സിനിമയിൽ ഉള്ള പതിവ് ബഹളങ്ങൾ ഒന്നും ഇല്ലാത്ത പരീക്ഷണങ്ങൾ ആയിട്ടുള്ള ചെറിയ ചിത്രങ്ങൾ കാണുവാൻ ശ്രമിക്കാറുണ്ട്..അതിലൊക്കെ കാതലായ ഒരു കഥയും നമ്മുടെ വർണപകിട്ടുകൾ ഇല്ലാത്ത  യഥാർത്ഥ ജീവിതങ്ങൾ കാണാൻ പറ്റും.






ഇവിടുത്തെ റിയലിസ്റ്റിക് എന്ന് പറഞ്ഞു വരുന്ന സിനിമകൾ യഥാർത്ഥത്തിൽ പച്ചയായ ജീവിതങ്ങൾ ഒന്നുമല്ല കാണിക്കുന്നത് എന്ന് ഇത്തരം സിനിമകൾ കാണുമ്പോൾ  മാത്രം ആണ് മനസ്സിലാകുക. ഇവിടെ മൊത്തം തള്ളൽ മാത്രമല്ലേ.






കുറച്ച് വർഷങ്ങൾക്ക് മുൻപ് നടക്കുന്ന ഒരു കഥയായി ആണ് പറയുന്നത്.ഗ്ലോബലയ്സെഷൻ

മൂലം ജോലി നഷ്ടപ്പെട്ടു പരാധീനതകൾ കൊണ്ട് കഷ്ടപ്പെടുന്ന കുടുംബത്തിലെ രണ്ടുകുട്ടികൾ അവരുടെ അതിജീവനത്തിൻ്റെ കഥ പറയുകയാണ്.






ഹൃദയസ്പർശിയായ രംഗങ്ങൾ കൊണ്ട് നമ്മെ ചിന്തിപ്പിക്കുന്ന കുറെയേറെ സീനുകൾ ഉണ്ട്. കഥാ തന്തു ചെറിയ വിഷയം ആണെങ്കിൽ കൂടി കുട്ടികളെ അതൊക്കെ എങ്ങിനെ ബാധിക്കുന്നു എന്നത് വളരെ നല്ല രീതിയിൽ കാണിക്കുന്നു. അവരുടെ ആകുലതകൾ ,സ്നേഹം,പരസ്പരം  ഉള്ള കരുതലുകൾ ഒക്കെ ശരിക്കും പുതു ബാലതാരങ്ങൾ ജീവിച്ചു കാണിക്കുന്നു 






ഇളയരാജയുടെ സംഗീതം ഒഴിച്ച് വാണിജ്യ സാധ്യതകൾ ഒന്നു പോലും ഇല്ലാതിരുന്നിട്ടും പുതുമുഖങളെ മാത്രം വെച്ച്  പറയേണ്ടുന്ന കാര്യം മാത്രം നല്ല രീതിയിൽ പറയുന്ന ഇത്തരം സിനിമകൾ നമ്മുടെ അണിയറക്കാർ നല്ലൊരു റഫറൻസ് തന്നെയാണ്. 


ഇളയരാജയുടെ സംഗീതം ചിത്രത്തിന് മുതൽകൂട്ട് ആകുന്നുമുണ്ട്.


പ്ര .മോ. ദി .സം

No comments:

Post a Comment