ഭിന്നശേഷിയുള്ള ആൾക്കാരെ, അവരുടെ കുടുംബങ്ങളെ അപമാനിച്ചു എന്ന് പറഞ്ഞു ഒരു സംഭാഷണത്തിൻ്റെ പേരിൽ ഒരു സിനിമയെ ആക്രമിച്ച ആൾകാരോട് മാപ്പ് പറഞ്ഞു സംവിധായകനും നായകനും മാതൃക കാണിച്ചപ്പോൾ "വിമർശകൻമാർ " മറന്ന് പോകുന്ന പലതും ഉണ്ടായിരുന്നു.
അവർക്ക് വേണ്ടി വാദിച്ച എത്രപേർ അവർക്കൊപ്പം എന്നും ഉണ്ടാകും?ഇതൊക്കെ പലർക്കും ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രം ആയിരുന്നില്ലേ? കുറച്ചു കഴിയുമ്പോൾ ഇതൊക്കെ മറന്ന് കളഞ്ഞു അവർ പുതിയ വിവാദവുമായി വരില്ലേ? തെറ്റ് പറയാൻ പറ്റില്ല ..അതാണ് സമകാലിക മലയാളികളുടെ നേരംപോക്ക്..
വർഷങ്ങൾക്കു മുൻപു" ബ്ലാക്" എന്നൊരു സിനിമ ഇറങ്ങിയിരുന്നു .അതിൽ ഇതിലും ക്രൂരമായി ഇതേ ആൾക്കാരെ സംഭാഷണം കൊണ്ട് അവഹേളിക്കുന്ന രംഗങ്ങൾ ഉണ്ട്..രണ്ടു സിനിമയിലും സമാന രീതിയിൽ ഉള്ള സംഭാഷണം തന്നെ ആണ് ഉള്ളതും.
അന്നു ഇത് തുറന്നു കാട്ടുന്ന "മാന്യന്മാർ" ഇല്ലാത്തത് കൊണ്ടോ മീഡിയയിൽ വരാത്തത് കൊണ്ടോ ഫേസ്ബുക്ക് വാട്സ് ആപ്പ് അത്ര പ്രചാരം ഇല്ലാത്തത് കൊണ്ടോ എന്തോ ആരും അതത്ര കാര്യമായി എടുത്തില്ല...അല്ലേലും ഇപ്പൊൾ അടുത്ത കാലത്ത് ആണല്ലോ ജാതി,മതം,രാഷ്ട്രീയം,വർണ്ണം,ജെൻഡർ ഒക്കെ നമുക്കിടയിൽ മതിലുകൾ തീർക്കുന്നത്.
നാട്ടുകാരനും,പഠിപ്പിച്ച അധ്യാപകൻ്റെ മകനും,സുഹൃത്തുമായ Sanjay Ambala Parambath ഇതിനെ കുറിച്ച് ചെയ്ത വീഡിയോയിൽ പറഞ്ഞ ഒരു മഹത്തായ കാര്യം ഉണ്ട്.
ഇത്തരം കുട്ടികളുമായി സമൂഹം മുഴുവൻ ആശയവിനിമയം നടത്തുന്നതിന് വേണ്ടി അവരുടെ "ഭാഷ"
പാഠ്യ പദ്ധ്തിയില് ഉൾപ്പെടുത്തുന്ന കാര്യം.ഇപ്പൊൾ അവർ അവരുടെ അടുത്തവരുമായി മാത്രമാണ് അവരുടെ പ്രത്യേക ഭാഷയിൽ കൂടി സംസാരിക്കുന്നത്.ഇപ്പൊൾ സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന അവർ മറ്റു സമയങ്ങളിൽ തീർത്തും ഒറ്റപ്പെട്ടു പോകുകയാണ്. നമ്മൾ അവരുടെ ഭാഷ പഠിക്കുന്നതിലൂടെ അവർക്ക് എല്ലാവരുമായും സംവദിക്കുവാൻ കഴിയുന്നു. നമ്മുടെ കൂടെ തന്നെ പഠിക്കാൻ പറ്റുന്നത് കൊണ്ട് സ്കൂളുകളും വേറെ വേണ്ട.എന്ത് കൊണ്ടും മഹത്തരം ആയിരിക്കും അത്.
ഇതിന് വേണ്ടി അദേഹം ഭരണകർത്താക്കൾക്ക് ,സമൂഹത്തിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർക്ക് ഒക്കെ അൻപതിൽ പരം കത്തുകൾ അയച്ചു എങ്കിലും ഒരാള് ഒഴിച്ച് മറ്റുള്ളവർ പ്രതികരിച്ചു പോലും ഇല്ല.അത്രയേ ഉള്ളൂ മാറ്റം വരണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ചെയ്യുന്നതിന് നമ്മുടെ സമൂഹത്തിൻ്റെ റീപ്ലേ..അതുകൊണ്ട് തന്നെ. ഇത്തരം വിവാദങ്ങൾക്ക് ആയുസില്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
"കടുവ" എന്നത് മുൻപ് നമ്മൾ സുരേഷ് ഗോപിയുടെ, ലാലേട്ടൻ്റെ ഒക്കെ ജ്വലിക്കുന്ന യുവത്വത്തിൻ്റെ കണ്ടു പഴകിയ കഥ ഉള്ള ചിത്രം മാത്രമാണ്.പുതുമകൾ ഒന്നും തന്നെ ഇല്ല.ചില സമയത്ത് "ബിജു മേനോൻ "ഇല്ലാത്ത അയ്യപ്പനും കോശിയും വരെ ഓർമിപ്പിക്കുന്നു.
എങ്കിൽ കൂടി രണ്ടു രണ്ടര മണിക്കൂർ തിയേറ്ററിൽ പിടിച്ചിച്ചിരുത്തുന്ന ഷാജി കൈലാസ് അവതരണ രീതി സമ്മതിക്കാതെ വയ്യ. അത് കൊണ്ട് തന്നെ ലോജിക് ഇല്ലാത്ത വിജയ്, അജിത് ,അല്ലു, ചിത്രങ്ങൾക്ക് നൽകുന്ന "മാസ് "കയ്യടി ഇതുപോലത്തെ ചിത്രങ്ങൾക്കും കൊടുക്കുന്നതിൽ നമ്മൾ ഒരിക്കലും പിശുക്ക് കാട്ടാനും പാടില്ല.
പ്ര .മോ .ദി .സം
No comments:
Post a Comment