മഴ ചിലർക്ക് നൊസ്റ്റാൾജിയ ആണ് അനുഗ്രഹമാണ് പ്രണയമാണ്..എന്നാല് കുറെയേറെപേർക്ക് അത് ഭയമാണ്,ആധിയാണ്,ഭീഷണിയാണ്...മഴക്കെടുതി മനുഷ്യൻ്റെ സ്വത്ത് ,ജീവൻ,ജീവിതം,കുടുംബം ഒക്കെ തകർത്തു കൊണ്ട് നമ്മുടെ നാടിനെ വിറപ്പിക്കുന്നത് വർഷങ്ങളായി തുടരുന്നുമുണ്ട്.
മഴക്കാലത്തു നമ്മുടെ നാടിനെ നടുക്കുന്ന വലിയ അപായങ്ങളിൽ ഒന്ന് ഉരുൾപൊട്ടൽ ആണ്...തൊട്ടടുത്ത നിമിഷം വരെ ഉണ്ടായിരുന്ന പ്രദേശവും കെട്ടിടങ്ങളും ജീവജാലങ്ങളും മണ്ണിനടിയിൽ അകപ്പെട്ടു പോകുകയാണ്. മണ്ണിൽ പെട്ടുപോയത് പൂർണമായി തിരിച്ചു കിട്ടുന്നത് ദുഷ്കരമാണ്..ചില ജീവനുകൾ ഭാഗ്യം കൊണ്ട് രക്ഷപെട്ടു വന്നേക്കും..പക്ഷേ പോയ കെട്ടിടങ്ങളും മറ്റും മണ്ണ് കൊണ്ട് പോകും..
ഒരു ഉരുൾ പൊട്ടലിൽ അകപ്പെട്ടു പോയി ജീവിതം തിരികെ പിടിക്കുവാൻ ഉള്ള അനിയുടെ കഥയാണ് പുതുമുഖ സംവിധായകൻ സജിമോൻ മഹേഷ് നാരായണൻ്റെ തൂലികയിൽ കൂടി പറയുന്നത്.ഒരു സർവൈവർ ത്രില്ലർ എന്ന് പറയാമെങ്കിലും "സ്റ്റാർ" നായകൻ ആയത് കൊണ്ട് ഒടുക്കം നമുക്ക് ഊഹിക്കാൻ പറ്റുന്നത് കൊണ്ട് തന്നെ വലിയ ത്രിൽ ഇല്ല.കൂടാതെ മുൻപ് നമ്മൾ ഭരതൻ്റെ മാളൂട്ടിയും അടുത്തകാലത്ത് നയൻസിൻ്റെ ഓക്സിജനും കണ്ടതിനാൽ വലിയ പുതുമയും അനുഭവപ്പെടില്ല.
ആദ്യ പകുതി നായകൻ്റെ ജീവിതവും കുടുംബത്തിൽ സംഭവിച്ച ദുരിതവും ഒക്കെ പറഞ്ഞു ഒരു ക്ലീഷെ
" പാത്രസൃഷ്ടി "നടത്തി ഇൻ്റർവെൽ വരെ പോകുന്ന ചിത്രം പിന്നെ അവസാനം വരെ ഉരുൾപൊട്ടി ജീവനും കൊണ്ടുള്ള കളി കാണിക്കുകയാണ്..
റഹ്മാൻ്റെ ഇമ്പമുള്ള ഗാനങ്ങളും അനുയോജ്യമായ ബി.ജി.എം സിനിമക്ക് യോജിച്ചത് തന്നെയാണ്..ഫഹദ് തൻ്റെ പെർഫോമൻസ് എല്ലാ സിനിമയിലും ഉള്ളതുപോലെ കാഴ്ചവെച്ചു..പിന്നെ പൊളിച്ചത് ജാഫർ ഇടുക്കിയാണ്.മറ്റു പലർക്കും കാര്യമായി പെർഫോം ചെയ്യാൻ സ്പേസ് കിട്ടിയിട്ടും ഇല്ല.
ഫഹദ് സിനിമ ഇറങ്ങുമ്പോൾ ഉള്ള ഒരു ഹൈപ്പു കുറച്ചു ദിവസത്തേക്ക് കാണികളെ കയറ്റും എന്നതൊഴിച്ചാൽ ലോങ് റൺ ആവശ്യപെടുന്നത് ഒന്നും ചിത്രത്തിൽ ഇല്ല.
പ്ര .മോ .ദി .സം
No comments:
Post a Comment