അവയവ മാറ്റ ശസ്ത്രക്രിയയിലൂടെ പലർക്കും പുനർജന്മം കിട്ടിയ നാടാണ് നമ്മുടേത്..അടുത്ത കാലത്തെ ചില പരീക്ഷണങ്ങൾ അജ്ഞാതമായ കാരണങ്ങൾ കൊണ്ട് പരാജയപ്പെട്ടു പോയി എങ്കിൽ കൂടി അവയവ മാറ്റം എന്നും പ്രതീക്ഷയുടെ കണിക തന്നെയാണ്.
കേരളത്തിലെ മെഡിക്കൽ കോളേജുകളിലും പ്രൈവറ്റ് ഹോസ്പിറ്റലിലും അവയവ മാറ്റത്തിൻ്റെ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട് എങ്കിലും ഒട്ടു മിക്ക പ്രൈവറ്റ് ഹോസ്പിറ്റൽ ഇതൊരു വലിയ ബിസിനെസ്സ് ആയിട്ടാണ് കൊണ്ട് നടക്കുന്നത്.ജീവനിൽ കൂടുതൽ ഒന്നും ഇല്ലല്ലോ എന്നുള്ള അവരുടെ ചോദ്യത്തിന് മുന്നിൽ പകച്ചുപോകുന്ന ബന്ധുക്കളും കുടുംബവും അവർ പറയുന്ന പണം കൊടുത്ത് ജീവൻ രക്ഷിക്കുകയാണ് പതിവ്.
കേട്ട അറിവുകൾ ശരിയാണ് എങ്കിൽ നമ്മുടെ ഇടതുപക്ഷ ഗവർമെൻ്റ് അവയവ മാറ്റ ശസ്ത്രക്രിയക്ക് മാത്രമായി കേരളത്തിൽ കോഴിക്കോട് ഒരു ആശുപത്രി ആരംഭിക്കുന്നൂ. എന്നാണ് അറിഞത്.
അങ്ങിനെ ഒരു ഉദ്യമം തുടങ്ങുന്നത് കൊണ്ട് ഈ രംഗത്തെ ചൂഷണങ്ങൾ ഒരു പരിധി വരെ ഇല്ലാതായി ഇപ്പൊൾ കയ്യെത്താ ദൂരത്ത് പ്രതീക്ഷകൾ ഉള്ള പാവങ്ങൾക്കും ഉപകാരപ്രദമാകും എന്ന് വിശ്വസിക്കാം.
വളരെ പ്രാധാന്യം ഉണ്ടായിട്ട് പോലും പല മാധ്യമങ്ങളും ഇത് അത്ര വലിയ വാർത്തയായി കൊടുത്തത് ശ്രദ്ധയിൽപെട്ടിട്ടില്ല.. പലരുടെയും ഉള്ളിൽ ഉള്ള
" രാഷ്ട്രീയം" തന്നെ ആയിരിക്കും ഇത്തരം വാർത്തകൾ ജനങ്ങളെ പ്രസിദ്ധപ്പെടുത്തി അറിയിക്കുന്നതിൽ നിന്നും അവരെ വിലക്കുന്നത്.
ചില കാര്യങ്ങളിൽ നമ്മൾ രാഷ്ട്രീയം പാടെ മറന്നു രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കണം എന്ന ബാലപാഠം പലപ്പോഴും രാഷ്ട്രീയക്കാർ മറന്ന് പോകുന്നു
പ്ര .മോ .ദി .സം
No comments:
Post a Comment