ഉദയനിധി സ്റ്റാർ വാല്യൂ ഉള്ള നടൻ ആയിരുന്നിട്ടും ഭരിക്കുന്ന മുഖ്യൻ്റെ മകനായിട്ടും ബോണി കപൂർ എന്ന നിർമാതാവിൻ്റെ പിൻബലം ഉണ്ടായിട്ടും ആർട്ടിക്കിൾ 15 എന്ന ചിത്രത്തിൻ്റെ റീ മേക്ക് ആയ ഈ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ ഓളം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
ഗ്രാമത്തിലെ കാണാതായ പെണ്കുട്ടികൾ രണ്ടുപേരെ കൊന്നു കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തുകയും ഒരു പെണ്ണ്നെ കുറിച് വിവരം ഒന്നും ഇല്ലാതാവുകയും ചെയ്തതോടെ ദുരഭിമാനം കൊലപാതകം ആയി ഗ്രാമീണരിൽ തന്നെ വന്നു ചേരുന്നു
ഇതിൻ്റെ പേരിൽ അധികാര വർഗ്ഗത്തിൻ്റെ അടിച്ചമർത്തലിനെ ചോദ്യം ചെയ്യുന്നവരെ കള്ള കേസിലും മറ്റും കുടുക്കി പീഡിപ്പിക്കുന്ന പോലീസുകാർക്ക് എതിരെ യുദ്ധം ഒരു കൂട്ടം ചെറുപ്പക്കാർ പ്രഖ്യാപിക്കുന്നു .അവർ പോലീസ് വാഹനങ്ങളും സ്റ്റേഷനും ആക്രമിക്കുന്നു.
പുതുതായി വന്ന ഉദ്യോഗസ്ഥൻ അവർക്ക് ഏതു വിധേനയും നീതി നടപ്പാക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ഉണ്ടാകുന്ന വൈതരണികൾ ആണ് സിനിമ പറയുന്നത്.
നല്ലരീതിയിൽ ചിത്രം മുന്നോട്ട് പോകുന്നു എങ്കിലും ഇതുപോലെ അനവധി ചിത്രങ്ങൾ തമിഴിൽ തന്നെ ഇറങ്ങിയത് കൊണ്ട് തന്നെ ജനങ്ങൾ മുഖം തിരിച്ചിരിക്കുന്നു.
പ്ര .മോ .ദി. സം
No comments:
Post a Comment