മനുഷ്യൻ്റെയും പട്ടിയുടെയും സ്നേഹ ബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രങ്ങൾ ഒരു പാട് ഇറങ്ങിയിട്ടുണ്ട്..ഈ അടുത്ത കാലത്ത് ഇറങ്ങിയ ചാർളി 777 കണ്ടതിനു തൊട്ടു പിറകെ ഈ സിനിമ കണ്ടത് കൊണ്ടാണോ എന്നറിയില്ല അത്ര ഹൃദ്യമായി അനുഭവപെട്ടില്ല.
കട കെണിയിൽ പെട്ട ഊട്ടിയിലെ ഒരു കുടുംബത്തിലേക്ക് അവരുടെ ചെറു മകൻ വഴി അന്ധയായ ഒരു പട്ടി കുഞ്ഞു കടന്നുവരുന്നു. വീട്ടിൽ ആരോടും പറയാതെ സദാ സമയവും അവനോടു കൂടി ബാഗിൽ സഞ്ചരിക്കുന്ന പട്ടിയെ
സ്കൂളിൽ വെച്ച് അധ്യാപകർ പിടികൂടുന്നു.
സ്കൂളിൻ്റെ താൽപര്യം, വരുമാനം ഇവ കണക്കിലെടുത്ത് ഉപേക്ഷിക്കുന്ന പട്ടി കുഞ്ഞിനെ കാണാത്ത അവസ്ഥയിൽ അവനു അസുഖം ഉണ്ടാവുകയും അതിനെ വീട്ടിലേക്ക് കൊണ്ട് വരുവാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.
ആദ്യം കുടുംബത്തിന് അതിനെ കാണുന്നത് തന്നെ വെറുപ്പ് ആണെങ്കിലും പിന്നീട് മകനും ചെറുമകനും വേണ്ടി അത് അവരുടെ ഭാഗമാകുന്നു.
വളർന്നു വലുതായി ചികിത്സക്ക് ശേഷം ഡോഗ് ഷോയിൽ പങ്കെടുക്കുവാൻ അതിനെ പരിശീലിപ്പിക്കുന്നതും ഫൈനൽ റൗണ്ടിൽ കാഴ്ച ഇല്ലാത്തതിൻ്റെ പേരിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്നതും അത് സമർത്ഥമായി കൈകാര്യം ചെയ്യുന്നതിനായി ഉള്ള കടമ്പകളും ആണ് ചിത്രം പറയുന്നത്.
അതിനിടയിൽ പട്ടി കുഞ്ഞിൻ്റെ ഭൂതകാലം കൂടി പറയുന്നുണ്ട്..ക്ലൈമാക്സ് പ്രവചനാതീതമാകുന്നത് ആണ് പുതുമ.മൃഗ സ്നേഹികൾക്കു രസിക്കാൻ സൂര്യയും ജ്യോതികയും നിർമിച്ചു വിജയകുമാറും അരുൺ വിജയും അർനവ് വിജയും കൂടി മൂന്ന് തലമുറ അഭിനയിച്ച സിനിമ കുറച്ചൊക്കെ ഒരുക്കി വെച്ചിട്ടുണ്ട്.
പ്ര .മോ .ദി .സം
No comments:
Post a Comment