പ്രേമത്തെകുറിച്ച് അനവധി പുസ്തകങ്ങൾ വിദേശത്ത് നിന്നും എഴുതി സെലിബ്രിറ്റിയായ യുവതിയും ഒരു റേഡിയോ ജോക്കിയും തമ്മിലുള്ള നാട്ടിലെ "പെണ്ണ്കാണൽ "ചടങ്ങിനിടയിൽ യുവതി യുവാവിനോട് ആദ്യത്തെ പ്രണയത്തെ കുറിച്ച് ചോദിക്കുന്നു.
പ്രേമം ഇല്ലെന്ന് കളവ് പറഞ്ഞാല് കുറച്ചിൽ ആകുമോ എന്ന് കരുതി അയാള് ഇല്ലാത്ത പ്രേമത്തെ കുറിച്ച് പറഞ്ഞപ്പോൾ അവളെ ഒരി തവണ കാണണം എന്ന് ആവശ്യപ്പെടുന്നു.കൂട്ടുകാരൻ്റെ സുഹൃത്തിൻ്റെ അഭിനയ കളരിയിലെ പെണ്ണ്കുട്ടിയെ ഇതിന് വേണ്ടി ചില പരസ്പര നിബന്ധന പ്രകാരം സെറ്റ് ചെയ്യുകയും പ്രതിശ്രുത വധുവിന് പരിചയ പെടുത്തുകയും ചെയ്യുന്നു.
കല്യാണത്തിന് ഇഷ്ടം ഇല്ലാത്ത നടിയുടെ വീട്ടിൽ നിന്നും ഇടക്കിടക്ക് നിർബന്ധിക്കുന്ന കല്യാണത്തിൽ നിന്നും തെന്നിമാറാൻ അവളുടെ വീട്ടിൽ "കാമുകനായി" ഇയാളെയും പരിചയപ്പെടുത്തുന്നു.
വിദേശത്ത് നിന്നും വന്ന യുവതിക്ക് ഇവിടെ കൂട്ടുകാരികൾ ഒന്നും ഇല്ലാത്തത് കൊണ്ട് "നടിയെ " നാട്ടിൽ എന്തിനും ഏതിനും കൂട്ടുകാരിയായി കൊണ്ട് നടക്കുന്നു. അങ്ങിനെ പലപ്പോഴും രണ്ടു പേരും ഒന്നിച്ചു നായകൻ ഒന്നിച്ചും അല്ലാതെയും സമയം ചിലവഴിക്കുന്നു.
അങ്ങിനെ "നാടക കളി" കല്യാണ ദിവസം അടുക്കുമ്പോൾ കാര്യമാകുകയാണ്. ആരെ സ്വീകരിക്കണം എന്ന കൺഫ്യൂഷൻ നായകന് ഉണ്ടാകുന്നു.അങ്ങിനെ മൊത്തം നമ്മളെ കൂടി കൺഫ്യൂഷൻ ആക്കി ചിത്രം മുന്നോട്ട് പോകുകയാണ്.
അധികം പുതുമ ഒന്നും ഇല്ലെങ്കിലും തമിൾ സീരിയലും മറ്റും കൊണ്ട് നടക്കുന്ന അഭിനേതാക്കളെ വെച്ച് ഒരു സീരിയൽ മോഡൽ സിനിമ ഉണ്ടാക്കിയിരിക്കുന്നു.പ്രമകഥ പറയുമ്പോൾ വേണ്ട നല്ല ഈണമോ നല്ല കാഴ്ചകളും ഒന്നും ഇല്ലെങ്കിലും ഒരു വിധത്തിൽ എങ്ങിനെയൊക്കെയോ പറഞ്ഞു അവസാനിപ്പിക്കുന്നു
പ്ര .മോ .ദി .സം
No comments:
Post a Comment