Wednesday, July 6, 2022

ഉല്ലാസം

 



ഊട്ടിയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ വെച്ച് പ്രശ്നങ്ങളിലൂടെ "പരിചയ"പ്പെടുന്ന രണ്ടുപേർക്കു  അവിചാരിതമായി ട്രെയിൻ മിസ്സ് ആയത് കൊണ്ട് ഇഷ്ടമില്ല എങ്കിലും യാത്ര ഒരുമിച്ച് ചെയ്യേണ്ടി വരുന്നു. ആ യാത്രക്കിടയിൽ രണ്ടുപേരും കുറെയേറെ സമയം രാത്രിയും പകലും ഒന്നിച്ചു ഉണ്ടെങ്കിൽ പോലും പരസ്പരം അവരെ കുറിച്ച് ഒരു കാര്യവും പങ്ക് വെക്കുന്നില്ല..



ഭൂതവും ഭാവിയും മറന്ന് ഇപ്പൊൾ ഉള്ളത് ഒരു ബ്രാക്കറ്റിൽ മാത്രം ഉൾകൊള്ളിച്ചാൽ മതിയെന്ന് അവർ തീരുമാനിക്കുന്നു.

യാത്ര തുടരുമ്പോൾ പയ്യെ പയ്യെ അവർക്കിടയിൽ ഒരു കെമിസ്ട്രി രൂപപ്പെടുന്നു എങ്കിലും രണ്ടു പേരും രണ്ടു വഴിയിലേക്ക് പോകുന്നു.പിന്നീട്  ദിവസങ്ങൾക്ക് ശേഷം കൊച്ചിയിൽ വെച്ച് അവർ  വീണ്ടും പരസ്പരം കണ്ടുമുട്ടുന്നതും അവർ താനേ രൂപപ്പെടുത്തിയ  "ബ്രാക്കാറ്റ്നുള്ളിൽ" നിന്നും അവർ രണ്ടുപേരും പുറത്തേക്ക് വരുവാൻ ശ്രമിക്കുന്നതുമാണ് പുതുമുഖ സംവിധായകൻ ജീവൻ ജോജോ അടയാളപ്പെടുത്തുന്നത്.



നല്ലരീതിയിൽ തിരക്കഥയിൽ ശ്രദ്ധിച്ചിരുന്നു എങ്കിൽ നല്ലൊരു അനുഭവം ആക്കാമായിരുന്ന ചിത്രം കുറെയേറെ തിരുകി കയറ്റിയത് പോലെ ഉള്ള വേണ്ടാത്ത രംഗങ്ങൾ കൊണ്ട് മടുപ്പിക്കുന്നുണ്ട്.  ചില സമയങ്ങളിൽ ചാർളി , ചന്ദ്രോൽസവം പോലുള്ള  ചിത്രങ്ങളെ ഓർമിപ്പിക്കും.



ഒരേ തരത്തിലുള്ള  മടുപ്പിക്കുന്ന ടൈപ്പ് കഥാപാത്രങ്ങളിൽ നിന്ന് ഷൈൻ ഗതി മാറി സഞ്ചരിക്കുന്നു എന്നത് വലിയ ആശ്വാസമാണ്.. ഡാൻസിലും സ്റ്റണ്ട് രംഗങ്ങളിലും അദ്ദേഹം കസറിയിട്ടുണ്ട്. അഭിനയത്തിലും  വളരെയേറെ മുന്നേറിയിട്ടുണ്ട്.




ടാലൻ്റ് തെളിയിച്ച അഭിനേതാക്കൾ ഒരുപിടി ഉണ്ടായിട്ടും കൃത്യമായി ഐഡൻറ്റി

ഉള്ള കഥാപാത്രങ്ങൾ നൽകാൻ തിരക്കഥാകാരൻ ശ്രമിച്ചിട്ടും  കഴിയാത്തതാണ് ചിത്രത്തിൻ്റെ വലിയ ന്യൂനത.


പ്ര .മോ .ദി .സം

No comments:

Post a Comment