Sunday, July 24, 2022

മഹാവീര്യർ

 



നിവിൻപോളി ചിത്രം തിയറ്ററിൽ വന്നിട്ട് മൂന്ന് കൊല്ലം എങ്കിലും ആയിട്ടുണ്ടാകും..ആസിഫ് അലിയും നിവിനും തുടക്കകാലത്ത് ഒരുമിച്ച് ചിത്രങ്ങൾ ചെയ്തു എങ്കിലും സ്റ്റാറുകൾ ആയപ്പോൾ അവർക്കതിന് കഴിഞ്ഞിരുന്നില്ല.അങ്ങിനെ ഒരു പാട് പ്രതീക്ഷകൾ ആരാധകരിൽ കുത്തിനിറച്ചാണ് മാഹാവീര്യർ തിയേറ്ററിൽ എത്തിയത്.





മലയാള സിനിമയിൽ ഇതുവരെ കാണാത്തത് കൊണ്ട് മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാൻ പറ്റാത്ത ഒരു പരീക്ഷണ ചിത്രമാണ് എബ്രിഡ് ഷൈൻ ഒരുക്കിയിരിക്കുന്നത്.ഒരുഗ്രൻ ഫാൻ്റേസി സിനിമ. 




അധികാരം എന്നത് എല്ലാം വെട്ടി പിടിക്കുവാൻ ഉള്ള ലൈസൻസ് ആണ് ഇന്ന് മാത്രമല്ല മുൻപും..അധികാരത്തിൻ്റെ അഹന്തകളുടെ കഥകൾ രണ്ടു കാലഘട്ടത്തിൽ പറയുകയാണ് ഇവിടെ..അധികാരികളെ സുഖിപ്പിക്കുവാൻ കോടതികൾ പോലും ശ്രമിക്കുന്നു എന്ന ആക്ഷേപം പണ്ട് മുതലേ ഉള്ളതാണ്.നമ്മുടെ ഇന്നിൻ്റെ രാഷ്ട്രീയവും അതുപോലെ ഉള്ള ജീർണതകൾ ഒക്കെ വളരെ സമർത്ഥമായി കാണിക്കുന്നുണ്ട്.





എങ്കിലും തുടക്കത്തിൽ നിന്നും ഒടുക്കത്തിൽ എത്തുമ്പോൾ പറയുവാൻ ശ്രമിച്ചത് പൂർണ മായും പറഞ്ഞു കഴിഞ്ഞോ എന്നൊരു സംശയം നമുക്ക് ബാക്കിയാകുന്നു. 


നീവിനും ആസിഫും ലാലു അലക്സ് ,ലാൽ എന്നിവർ ഒന്നുമല്ല ശരിക്കും ഈ ചിത്രത്തിലെ താരങ്ങൾ...കൈവിട്ടു പോകും എന്ന് ഉറപ്പുള്ള ഒരു പ്രമേയം ആദ്ധ്യവസാനം ബോറടിപ്പിക്കാതെ മികവോടെ നമ്മളിലേക്ക് എത്തിച്ച എബ്രിഡ് തന്നെയാണ്.




നല്ല വിഷയങ്ങളും കാമ്പുള്ള തുമായ സിനിമകൾ വന്നു എങ്കിലും തിയേറ്ററിൽ വലിയ പരാജയങ്ങൾ നേരിട്ടു..അഭിനന്ദനീയം എങ്കിലും കോവിഡ് എന്ന മഹാമാരി കഴിഞ്ഞപ്പോൾ പ്രേക്ഷകർക്ക് തിയേറ്ററിൽ മതിമറന്ന് ആർത്തുലലസിക്കുന്ന ചിത്രങ്ങളോട് മാത്രമാണ് പ്രിയം. മറ്റുള്ള ചിത്രങ്ങൾ  ഒ ടീ ടീ യില് വന്നപ്പോൾ ആണ് ജനങ്ങൾ കണ്ടതും ചർച്ച ആയതും..ഈ ചിത്രം  തിയേറ്ററിൽ എത്ര പേർക്ക് ആസ്വദിക്കുവാൻ പറ്റും എന്നത് അനുസരിച്ചാണ് ചിത്രത്തിൻ്റെ പ്രയാണം എങ്കിലും ഈ ചിത്രം  സമൂഹത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടും എന്നതു് ഉറപ്പ്.


പ്ര .മോ. ദി .സം

No comments:

Post a Comment