നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് നാട്ടുകാരെ അറിയിക്കുവാൻ തത്രപ്പെടുന്ന ചില കലാകാരന്മാർ ഉണ്ട്..അവർ സമൂഹത്തിൽ എപ്പൊഴും ലൈവ് ആയി നിലനിൽക്കാൻ പല അടവുകളും പയറ്റും..സിനിമയിൽ ചാൻസ് ഇല്ലെങ്കിൽ അവർ ചില വിവാദങ്ങൾ ഒക്കെ സൃഷ്ടിച്ചു ,
" കുപ്രസിദ്ധി" ഉണ്ടാക്കി മാധ്യമങ്ങളിൽ പേര് വരുത്തും.
മുൻപ് ചില ചിത്രങ്ങളിൽ അഭിനയിച്ച് പേരെടുത്ത സിദ്ധാർത്ഥ് അങ്ങിനെ ഒരാള് ആണ്..കുറച്ചായി സിനിമ ഒന്നും ഇല്ലാത്തത് കൊണ്ട് ഭരണവർഗത്തെ കുറ്റം പറഞ്ഞു പത്രത്താളുകളിൽ കയറി പറ്റി ലൈവ് ആയി നിൽക്കുന്ന ആൾ.
സിനിമയിൽ ഇനി വലിയ പ്രതീക്ഷ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ആയിരിക്കും താരതമേന്യ അപ്രധാനമായ ഒരു കാസ്റ്റ്ങ്ങിൽ മഹാസമുദ്രത്തിൽ പെട്ട് പോയതും..
തുടക്കം കാണുമ്പോൾ സിദ്ധാർത്ഥ് മല മറിക്കും എന്നൊക്കെ തൊന്നിക്കുമെങ്കിലും പിന്നെ പിന്നെ നായകനായ ശർവാനന്തിൻ്റെ പിന്നിൽ മറഞ്ഞു പോകുകയാണ്...കൂടാതെ കുറെ സമയം അപ്രത്യക്ഷമായി നെഗറ്റീവ് റോളിലേക്ക് ചുരുങ്ങി പോകുന്നു.
ചിത്രത്തിനു കഥക്ക് വലിയ പുതുമ ഒന്നും ഇല്ലെങ്കിലും നല്ല രീതിയിൽ ആക്ഷനും സെൻ്റിയും പ്രേമവും ഒക്കെയായി ചിത്രം അജയ് ഭൂപതി എന്ന സംവിധായകൻ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്..
ജഗപത്വി രാജു,അധിതി റാവു,ആണ് ഇമ്മാനുവേൽ,ശരണ്യ ,രാമചന്ദ്ര റാവു,രാമു രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ.
പ്ര .മോ. ദി. സം
No comments:
Post a Comment