"ഒരാള് തിരിച്ചു വരുവാൻ ഒരുങ്ങിയാൽ അയാളെ നമുക്ക് ഒഴിവാക്കുവാൻ ആകില്ല.ചിലരുടെ തിരിച്ചു വരവ് കാലം ചോദിച്ചു വാങ്ങുക തന്നെ ചെയ്യും..ഈ വഴി എത്ര ദുർഘടമായാലും ആയാൽ നെഞ്ച് വിരിച്ചു ഒറ്റയ്ക്ക് മുന്നോട്ട് തന്നെ നടക്കും...."
കാവൽ എന്ന സിനിമയിലെ അവസാന ഡയലോഗ് ആണ്...അത് നെഞ്ച് വിരിച്ചു സുരേഷ് ഗോപി മു്ന്നോട്ടെക്ക് നടക്കുമ്പോൾ തന്നെ ..
ക്രിക്കറ്റിൽ എൻ്റെ ഓർമയിൽ ഏറ്റവും കൂടുതൽ "തിരിച്ചു" വന്നത് വിനോദ് കാംബ്ലി ആണ്.. കളിക്കാത്തത് കൊണ്ടോ പ്രതിഭ ഇല്ലാത്തത് കൊണ്ടോ ഫോം ഔട്ട് ആയത് കൊണ്ടോ ഒന്നുമല്ല കൂട്ടത്തിൽ തന്നെയുള്ള ചിലരൂടെ ഒതുക്കി നിർത്തൽ ആയിരുന്നു.
മലയാള സിനിമയിൽ സുരേഷ് ഗോപിയും അങ്ങിനെ ആയിരുന്നു.എന്തും വെട്ടി തുറന്നു പറയുന്ന നായകൻ സിനിമക്കു പുറത്തും ജീവിതത്തിലും അത് തുടർന്നാൽ " സോപ്പ്" കുമിളകൾ കൊണ്ട് പതഞ്ഞു നിക്കുന്ന സിനിമയിൽ ഒതുക്കുക സ്വാഭാവികം...പക്ഷേ സുരേഷ് ഗോപി ഇവിടെ തന്നെ ഉണ്ടായിരുന്നു അവതാരകനായി,അഭിനേതാവായി, പരോപകാരിയായും ജനപ്രതിനിധി ആയും....അങ്ങിനെ പല രൂപത്തിൽ...
എന്തിന് ഈ സിനിമ ഇറങ്ങിയപ്പോൾ പോലും അതിൽ "രാഷ്ട്രീയം" കണ്ടു ബഹിഷ്കരിക്കാൻ ചിലർ ആഹ്വാനം ചെയ്തു.ചില ചിത്രങ്ങളുടെ ബിസിനസ്സ് ഇടിഞ്ഞു പോകുമെന്ന് ഫാൻസുകാർ ഭയന്ന്...അത് പോലും അതിജീവിച്ചാണ് ഈ ചിത്രത്തിൻ്റെ ഗംഭീര അഭിപ്രായവും വിജയവും.
ആൻ്റണി തമ്പാൻ എന്നീ സുഹൃത്തുക്കൾ പാവങ്ങൾക്ക് വേണ്ടി നിയമം കയ്യിലെടുത്തു തുടങ്ങിയപ്പോൾ മേലാളന്മാർ അവരെ ഒതുക്കാൻ ഒരുക്കിയ
കുഴികളിൽ വീണു അവർ വേർപിരിയുന്നു.അവർ രണ്ടു സ്ഥലങ്ങളിൽ അവരവരുടെ സമാധാനപരമായ ജീവിതവുമായി മുന്നോട്ട് പോകുന്നു .
വർഷങ്ങൾക്കിപ്പുറം ആരോരും ഇല്ലാതായി പോയ ആൻ്റണിയുടെ മക്കൾക്ക് കാവൽ ആയി തമ്പാൻ എത്തുന്നു ..അത് ആ നാട്ടിൽ ഉണ്ടാക്കുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രം പറയുന്നത്.
ഇത് ഒരു ആക്ഷൻ ചിത്രമല്ല നല്ലൊരു കുടുംബ ചിത്രമാണ്.ആവശ്യമുള്ള ആക്ഷൻ മാത്രം ചേർത്ത് നിധിൻ രഞ്ജി പണിക്കർ നല്ലൊരു വിരുന്നു ഒരുക്കിയിരിക്കുന്നു .കിടിലൻ സംഭാഷണങ്ങളും ചില നാടകീയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം ഇടിഞ്ഞു പോയ തിയേറ്റർ വ്യവസായത്തിന് കൂടി കാവലാകും
"ചാരം ആണെന്ന് കരുതി ചികഞ്ഞു നോക്കരുത്.. കനൽ കെട്ടു പോയില്ലെങ്കിൽ കൈ പൊള്ളുക തന്നെ ചെയ്യും.."
പ്ര .മോ. ദി .സം
No comments:
Post a Comment