Friday, November 5, 2021

എരിഡ

 



വെറുപ്പിൻ്റെ "ദേവത"യാണ് എരിഡ.. വെറുപ്പിനും ദേവതയൊക്കെ ഉണ്ടോ എന്നത് ന്യായമായ ഒരു സംശയവും കൂടി തന്നെയാണ്. ഗ്രീക്ക്കാർ അങ്ങിനെ ഒരു "പോസ്റ്റ് "കൊടുത്തു നിർത്തിയിട്ടുണ്ട് എങ്കിൽ നമുക്ക് അത് പിന്തുടരാം എന്ന് മാത്രം.


വെറുക്കപ്പെട്ട ആൾകാർ ആയി ആരും ജനിക്കുന്നില്ല ജീവിക്കുന്നു എന്ന്  മാത്രം. അവരുടെ  ചെയ്തികളും പ്രവർത്തികളും അവരെ മറ്റുള്ളവരിൽ വെറുക്കപ്പെട്ട ആൾകാർ ആയി മാറ്റുന്നു എന്നതാണ് സത്യം.



ചിലരെ നിരന്തരം ഉപദ്രവിക്കുന്ന സമൂഹം ഗോത്രം വർഗ്ഗം ഒക്കെ കാണും.. ഉപദ്രവം കൂടുമ്പോൾ അവരോട് അവർക്ക് എന്നും വെറുപ്പ് തന്നെ ആയിരിക്കും..അവരുടെ പ്രവർത്തി കൊണ്ട് മുതലെടുപ്പ് കൊണ്ട്  ആ ഒരു വർഗത്തെ തന്നെ വെറുത്തു പോകും..പിന്നെ അവരെ ഉന്മൂലനം ചെയ്യുവാന് വേണ്ടി നമ്മൾ ഏതൊരു അറ്റം വരെ പോകും..




"എരിഡ" യും അത് മാത്രമാണ് ചെയ്തത്.ചെറുപ്പം തൊട്ടു പലരും സംരക്ഷിക്കാൻ കഴിയും എന്നുറപ്പ് നൽകി  വാഗ്ദാനങ്ങൾ നൽകി അതൊന്നും പാലിക്കാതെ പലവിധത്തിൽ അവളെ മുതലെടുപ്പ് നടത്തി   സ്വയം ഉന്നതിയിൽ എത്തുമ്പോൾ അവരോടൊക്കെ വെറുപ്പും പകയും തോന്നുക സ്വാഭാവികം.


പണം ചിലർക്ക് ജീവിക്കുവാൻ വേണ്ടി മാത്രം ഉള്ളതാണ്..എന്നാല് മറ്റു ചിലർക്ക് അത് ആഡംബരത്തിൻ്റെ വിനിമയം മാത്രമാകുന്നു .ജീവിക്കുവാൻ വേണ്ടി കഷ്ടപ്പെടുന്ന ആൾക്കാർക്ക് മാത്രേ അതിൻ്റെ മൂല്യം മനസ്സിലാകൂ എന്ന് കൂടി വൈ വി രാജേഷ്  രചിച്ച ഈ ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.









കിഷോർ,നാസർ,സംയുക്ത മേനോൻ എന്നിവർ പ്രധാന കഥാപാത്രമായി ഉള്ള ഈ ക്രൈം ത്രില്ലറിൽ ഹരീഷ് പേരടി,ധർമജൻ തുടങ്ങിയവരും ഉണ്ട്.


ഒരു വീടിനുള്ളിൽ തന്നെയാണ് കൂടുതൽ രംഗങ്ങളും എന്നത് കൊണ്ട് മാത്രം വിരസത അനുഭവപ്പെടുന്നില്ല എങ്കിലും ബി ജി എം എന്ന പേരിൽ ഉള്ള ശബ്ദ ഘോഷങൾ  നമ്മളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്..


വി കെ പ്രകാശ്  എന്ന സംവിധായകൻ ഇനി നമുക്കൊക്കെ "എരിഡൻ" ആയി പോകുമോ എന്നു മാത്രമാണ് ഇനി അറിയുവാനുള്ളത്.


പ്ര.മോ. ദി .സം

No comments:

Post a Comment