ന്വായവും നീതിയും പലപ്പോഴും താഴേക്കിടയിലുള്ള ആൾക്കാർക്ക് മേലാളന്മാരുടെ ഇടപെടലുകൾ കൊണ്ട് അപ്രാപ്യമായ കാലത്ത് അവർക്ക് അതൊക്കെ വാങ്ങി കൊടുക്കുവാനും അവരെ സമൂഹത്തിൻ്റെ മുന്നിൽ തോളോട് തോൾ ചേർത്ത് നിർത്തുവാനും മുന്നിട്ടറിങ്ങിയവരാണ് കമ്മ്യുണിസ്റ്റ് പാർട്ടി..അവർ എപ്പോഴും പാവങ്ങൾക്ക് ഒപ്പം ആയിരുന്നു.
കമ്മ്യുണിസ്റ്റ് പാർട്ടി ഇന്ന് വളരെയേറെ മാറി പോയി എങ്കിലും നമ്മളെ ഒക്കെ കോർപ്പററേറ്റ്കളുടെ കാലിനടിയിൽ ഞെരിഞ്ഞമർന്ന് ചൂഷണം ചെയ്ത് കൊണ്ടുള്ള ഇന്നത്തെ ഭരണത്തിന് എതിരായി ശബ്ദമുയർത്തി പ്രതികരിക്കുവാൻ അതിൻ്റെ ആശയങ്ങൾ ഇന്നും കാലത്തിനു വളരെ ആവശ്യമാണ്.
തൊണ്ണൂറുകളിൽ നടന്ന ഒരു സംഭവകഥ അതിൻ്റെ എല്ലാതരം പോലീസ് അടിച്ചമർത്തലും ഭീകരതയും വിശദീകരിച്ചു കാണിച്ചു തരികയാണ് ജ്യോതികയും സൂര്യയും നിർമിച്ചു ഞാനശീലൻ സംവിധാനം ചെയ്ത ഈ ചിത്രം.
ചെയ്യാത്ത ഒരു മോഷണത്തിൻ്റെ പേരിൽ താഴ്ന്ന ജാതിയിൽ പെട്ട മൂന്ന് കോളനി നിവാസികൾ അറസ്റ്റ് ചെയ്യപ്പെടുന്നതും സ്റ്റേഷനിൽ വെച്ച് അവർ മിസ്സ് ആകുന്നതും അവരെ കണ്ടു പിടിക്കുവാൻ വേണ്ടി കമ്മ്യുണിസ്റ്റ്കാരനായ വക്കീൽ അതിലൊരുത്തൻ്റെ ഭാര്യയുടെയ്യും അവരെ സാക്ഷരതയിലേക്ക് നയിക്കുന്ന ടീച്ചറുടെയും അപേക്ഷപ്രകാരം മുന്നിട്ടിറങ്ങുന്ന കോടതി മെലോ ഡ്രാമ ആണ് ചിത്രം പറയുന്നത് .
പ്രാദേശിക കക്ഷികൾ മാത്രം മാറി മാറി ഭരിക്കുന്ന തമിൽനാടിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ പ്രകീർത്തിച്ച് എന്തിന് സിനിമ എടുക്കണം എന്നതിന് ഒരേ ഒരു ഉത്തരം മുകളിൽ പറഞ്ഞ കമ്മ്യുണിസ്റ്റ് ആശയം മാത്രമാണ്..പാർട്ടി എത്ര മാറി പോയാലും ആശയം നിലനിൽക്കുക തന്നെ എന്ന് വിളിച്ചു പറയുകയാണ് ഇവിടെ.
നിമിഷ വിജയനെയും അന്ന ബെന്നിനെയുമോക്കെ അഭിനയത്തിൽ മഹത്വവരിക്കുന്ന നമ്മൾ ഇവിടുത്തെ ലിജോ മോൾ ജോസ് എന്ന കുട്ടിയെ കാണാതെ പോയി.അവരുടെ അഭിനയം കാണിക്കുവാൻ തമിഴിൽ നിന്നും സംവിധായകൻ വേണ്ടി വന്നു.
സൂര്യ, രജീഷ വിജയൻ,പ്രകാശ് രാജ് എന്നിവർ ഉണ്ടായിട്ടുകൂടി സെങ്കനി എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് അവർ.,കൂടെ ഉയർന്നു വരുന്ന തമിൾ നടൻ മണികണ്ഠൻ്റെ രാജാകണ്ണ് കൂടി ആകുമ്പോൾ നല്ലൊരു കെമിസ്ട്രി കൂടി വർക്കൗട്ട് ആകുന്നുണ്ട്.ഈ ചിത്രത്തിൽ കൂടി ലിജോ മോൾ ഒരു ദേശീയ അവാർഡ് കരസ്ഥമാക്കി എങ്കിൽ പോലും അതിശയിക്കുവാനില്ല.
ആകെ ചെറിയൊരു കല്ലുകടി ആയി തോന്നിയത് നൂതന ആശയങ്ങൾക്ക് ഒപ്പം അവസാന ഭാഗത്ത് കടന്നുവന്ന കണ്ണകി ,ചിലപ്പതികാരം പരാമർശങ്ങൾ ആണ്.
പ്ര .മോ .ദി .സം
No comments:
Post a Comment