Wednesday, November 17, 2021

കുറുപ്പ്

 



ഒരു ചിത്രം നാല് ദിവസം കൊണ്ട് അമ്പത് കോടി കളകഷൻ നേടുക അതും തിയേറ്ററിൽ പകുതി ആൾക്കാർക്ക് മാത്രം പ്രവേശനം നൽകുന്ന സമയത്ത്.. അപ്പോൾ ആ സിനിമയിൽ കാര്യമായി എന്തെങ്കിലും ഉണ്ടായിരിക്കും അല്ലെങ്കിൽ ഭ്രാന്തന്മാർ ആയ ദുൽഖർ ഫാൻസ് ഉണ്ടാക്കിയ ഹൈപ്പ് ആയിരിക്കണം..ഇതിൽ ഏതാണ് എന്ന് ചിത്രം ലോങ് റൺ ഇല്ലെങ്കിൽ എല്ലാവർക്കും ബോധ്യപ്പെടും.



മുപ്പത് വർഷങ്ങൾക്ക് മുൻപ് നടന്ന യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്കാരം ആണ് കുറുപ്പ്.കേരള പോലീസിന് ഒരിക്കലും മായ്ക്കുവാൻ പറ്റാത്ത കളങ്കം ഉണ്ടാക്കിയ സംഭവം "തിരക്കഥ "ഭാവനകൾ കൊണ്ട് ഒരു ദുൽക്കർ ഷോ ആക്കി മാറ്റിയിട്ടുണ്ട്..



കലാസംവിധായകൻ ആണ് ചിത്രത്തിലെ യഥാർത്ഥ ഹീറോ..എൺപത് കാലഘട്ടം അത്ര മനോഹരമായി ഒരുക്കിയിട്ടുണ്ട് ചിത്രത്തിൽ..പിന്നെ പറയേണ്ടത് ഷൈൻ ടോം ചാക്കോ എന്ന നടൻ്റെ അപാര പെർഫോർമൻസ് ആണ്.അദ്ദേഹം ഉള്ള സീനുകളിൽ ദുൽക്കർ വരെ സൈഡ് ആയി പോകുന്നുണ്ട്.



ശ്രീനാഥ് രാജേന്ദ്രൻ എന്ന ദുൽഖർ സൽമാനെ പരിചയപ്പെടുത്തിയ സംവിധായകൻ ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാനെ മറ്റൊരു പദവിയിലേക്ക് ഉയർത്തി എന്ന് ആണ് ഇപ്പൊൾ ചാനലുകളും മറ്റു മീഡിയകളും പറയുന്നത്..വഴി മുട്ടി നിന്ന തിയറ്റർ വ്യവസായം പച്ചപിടിക്കുവാൻ കുറിപ്പിന് കഴിയുന്നു എങ്കിൽ അവർ പറയുന്ന സൂപ്പർ താര പദവിക്ക് ദുൽഖർ അർഹൻ തന്നെ.



സണ്ണി വെയിൻ,ഇന്ദ്രജിത്ത്,ഷാജോൺ, സുരഭി,സുധീഷ്,ടോവിനോ,വിജയ രാഘവൻ ,ബാലചന്ദ്രൻ തുടങ്ങി എല്ലാവരും കുറുപ്പിന് പൂർണ പിന്തുണ നൽകി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്..



കുറുപ്പിൻ്റെ വിഷയം ഇത് മൂന്നാം തവണ ആണ് മലയാള സിനിമ പറയുന്നത്.അതിൽ കാര്യങൾ സത്യസന്ധത യോടെ പറഞ്ഞ NH 47 എന്ന ചിത്രം കുറുപ്പ് കണ്ട ശേഷം ഒന്ന് കണ്ടു നോക്കുക...ജീവിതം എന്താണ് സിനിമ എന്താണ് എന്ന് അത് മനസ്സിലാക്കി തരും.


പ്ര .മോ .ദി .സം

No comments:

Post a Comment