വിജയ് സേതുപതി നിർമിച്ചു മകൾ ശ്രീജ വിജയ് സേതുപതി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന "മുകിഴു" ഒരു സിമ്പിൾ ചിത്രമാണ്.
പതിവ് സേതുപതി ചിത്രങ്ങളിൽ ഉള്ള ബഹളം ഒന്നും ഇല്ലാതെ നല്ല സിനിമ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാവുന്ന കൊച്ചു ചിത്രം.കാർത്തിക് സ്വാമിനാഥൻ സംവിധാനം ചെയ്തത് ചിത്രത്തിൽ റജീന കസാന്ദ്ര ആണ് നായിക.
സേതുപതി,റജീന,ശ്രീജ എന്നിവരുടെ അച്ഛൻ അമ്മ മകൾ രസതന്ത്രം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.അവർ അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്ന് നമുക്ക് പല രംഗങ്ങളും കാണുമ്പോൾ തോന്നി പോകും.
നായ്ക്കളെ വളരെ ഇഷ്ടപ്പെടുന്ന അച്ഛനമ്മമാരുടെ മകൾക്ക് തെരുവ് പട്ടി എന്നല്ല വളർത്തു നായയെ വരെ ഭയങ്കര പേടിയായിരുന്നു .അവളുടെ പേടി മാറ്റുവാൻ പലവിധത്തിൽ ശ്രമിച്ചിട്ടും നടക്കാതെ വരുമ്പോൾ രണ്ടും കൽപ്പിച്ചു ഒരു പപ്പിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുന്നതും പെട്ടെന്ന് തന്നെ അവള് അതുമായി കൂടുതൽ അടുക്കുന്നതും അത് കുടുംബത്തിൻ്റെ ഭാഗമാകുന്നു എന്നതുമാണ് തുടക്ക ഭാഗത്തിൽ പറയുന്നത് ...
പിന്നീട് പപ്പിക്ക് അവള് മൂലമുണ്ടാകുന്ന ഒരു ട്രാജെടി അവളിൽ പ്രശ്നം സൃഷ്ടിക്കുന്നത് കുടുംബത്തെ ആകെ ബാധിക്കുന്നു.അതിൽ നിന്നും അവരൊക്കെ എങ്ങിനെ കരകയരുന്നൂ എന്നാണ് ചിത്രം പറയുന്നത്.
പ്ര .മോ .ദി .സം
No comments:
Post a Comment