ആസ്വാദനം എന്നത് പലർക്കും പല തരത്തിൽ ആണ്.ഈ ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങൾ കണ്ട് പലരും തള്ളുന്നത് കേട്ടിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ത് കുന്തമാ അതിലൊക്കെ ഉള്ളത് എന്ന് ...ജെല്ലിക്കെട്ടും ഡബിൾ ബാരലും, ഈ മ യൗ ഒക്കെ കണ്ടിട്ട് ഒന്നും മനസ്സിലാകാതെ അന്തംവിട്ടു പോയിട്ടുണ്ട്..കൂട്ടത്തിൽ സിറ്റി ഗോൾഡ് ,ആമേൻ എന്നിവ കുറച്ചു കൊള്ളാം ...എന്നാലും ഇഷ്ടമായില്ല...
ലിജോ ഫാൻസ് ക്ഷമിക്കുക...ലാലേട്ടൻ,മമ്മൂക്ക,ജയസൂര്യ,രജനി ,ഷാരൂഖ് ചിത്രങ്ങൾ കണ്ടു മനസ്സ് നിറയുന്ന എന്നെ പോലെ ഉള്ളവർക്ക് സ്ക്രീൻ മുഴുവൻ ഇരുട്ട് നിറഞ്ഞ ഇത്തരം ചിത്രങ്ങൾ ഒരിക്കലും പിടിക്കില്ല.
നമ്മൾ അടുത്ത കൂട്ടുകാരോടും എതിരാളികൾ ആയവരോടും അവസരം കിട്ടുമ്പോൾ പല മോശം വാക്കുകളും സ്വകാര്യമായി പ്രയോഗിക്കും..പക്ഷേ ആളുകൾ കൂടുന്ന സ്ഥലത്ത് നമ്മൾ സഭ്യത വിട്ട് പെരുമാറി അന്തസ്സ് കളയില്ല.ഇപ്പൊൾ റിലയസ്റ്റിക് എന്ന പേരിൽ മലയാളത്തിലെ ചില പ്രഗത്ഭർ പലതരം അസഭ്യങ്ങളും സിനിമയിലേക്ക് പകർത്തുന്നുണ്ട്..വലിയ കാര്യം ചെയ്തു എന്നാണ് മനസ്സിലിരിപ്പ്....സിനിമയിൽ വരേണ്ടത് വരേണ്ടാത്തത് എന്നൊക്കെ ഒന്നുണ്ട്...അത് മനസ്സിലാക്കണം.
തിയേറ്ററിൽ ആയാലും സ്വീകരണ മുറിയിൽ ആയാലും അതൊക്കെ കുടുംബ സമേതം ശ്രവിക്കൂംപോൾ ഉണ്ടാകുന്ന വിഷമങ്ങൾ കുറച്ചെങ്കിലും അന്തസുള്ളവർക്ക് ബുദ്ധിമുട്ടാണ്..അന്തസ്സില്ലാത്ത സിനിമ പടച്ചു വിടുന്നവർക്ക് അത് പ്രശ്നം കാണില്ല..അവൻ്റെ ഒക്കെ കുടുംബത്തിൻ്റെ മൊത്തം അന്തസ്സ് അങ്ങിനെ ആയിരിക്കും.എന്നിട്ടുള്ള ന്യായീകരണം ആണ് സഹിക്കാൻ പറ്റാത്തത്.
പുടികിട്ടാപുള്ളിയെ തേടി അസഭ്യം മാത്രം പറയുന്ന കേരള കർണാടക അതിർത്തിയിലെ നാട്ടിലെത്തുന്ന രണ്ടു പോലീസുകാരുടെ കഥയാണ് ഇത്.പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ നാട്ടിലെ മനുഷ്യരുടെ സംഭാഷണം കേട്ടാൽ ഡെറ്റോൾ ഉപയോഗിച്ച് ചെവി കഴുകണം എന്ന് മാത്രം..
പ്ര .മോ .ദി. സം
No comments:
Post a Comment