ഇംഗ്ലീഷ് സിനിമ ഒന്നും അല്ല നമ്മുടെ പച്ച മലയാളത്തിൽ സംസാരിച്ച് സുധി കോപ്പ, ലൂക് മാൻ,ശ്രീജ ദാസ് എന്നിവർ മുഖ്യ കഥാപാത്രമായി വന്ന മലയാളം സിനിമ തന്നെയാണ്.
ഭാവിയിൽ എങ്ങിനെ ജീവിക്കും എന്ന് ആലോചിച്ചു ചിന്തിച്ചു "ഡിപ്രഷനടിച്ചു " ജീവിക്കുന്ന ആളുടെ മുന്നിൽ കൂടി ഒരു സന്ദേഹവും ടെൻഷനും ഇല്ലാതെ കളിച്ച് ചിരിച്ചു ജീവിക്കുന്നവരെ കാണുമ്പോൾ നമുക്ക് അവരെ കൊല്ലാൻ തോന്നുമോ?
നിങൾ നോർമൽ ആണെങ്കിൽ തൻ്റെ വിധി ഓർത്തു പരിഭവിക്കും..ചിലപ്പോൾ കുറച്ചു കരഞ്ഞു എന്നിരിക്കും.എന്നാല് നിങൾ ലഹരിക്ക് അടിമയായി ഉള്ള ആൾ ആണെങ്കിൽ നിങൾ എന്താണ് ചെയ്യുക പ്രവർത്തിക്കുക എന്ന് നിങ്ങൾക്ക് പോലും അറിയില്ല.
ലഹരിയിൽ ഒടുങ്ങി ജീവിതം നശിച്ചു പോയ ഒരുപാട് ജീവിതങ്ങൾ നമുക്ക് ചുറ്റിലും ഉണ്ടു...അങ്ങിനെ ഉള്ള ചിലരുടെ കഥയാണ് ഒരു ഹിൽ സ്റ്റേഷൻ റിസോർട്ട് കേന്ദ്രീകരിച്ച് ജിഷ്ണു ഹരീന്ദ്രൻ വർമ പറയുന്നത്.
ചില സസ്പൻസുക്ൾ ഉണ്ടാക്കണം എന്ന് അദ്ദേഹം അതിയായി ആഗ്രഹിക്കുന്നു എങ്കിലും ഒന്നും ശരിയായി വരാതെ നമുക്ക് ഊഹിച്ചെടുക്കാവുന്ന രീതിയിലേക്ക് കഥ കൊണ്ട് പോകുകയാണ്..
നല്ല പ്രകടനം കാഴ്ചവെക്കാൻ പറ്റുമായിരുന്നു എങ്കിലും അഭിനേതാക്കൾ ഒക്കെ വളരെ
" ശോകം" ആണ്.നായിക പ്രാധാന്യമുള്ള ചിത്രത്തിൽ നായികയുടെ മുഖഭാവങ്ങൾ ഒരിക്കലും ചിത്രത്തിൻ്റെ കഥക്ക് അനുയോജ്യമല്ല. പ്രതീക്ഷയുള്ള ലൂക്ക്മാൻ പോലും ഒരേ നടത്തത്തിൽ കേന്ദ്രീകരിച്ച് പോകുന്നു..നിരാശ നിറഞ്ഞ മുഖഭാവം ആണ് അഭിനയം എന്ന് ധരിച്ച് വെച്ചത് പോലെ തോന്നി.സുധി കൊപ്പക്ക് വലിയ പ്രാധാന്യം ഒന്നും ഇല്ല എന്ന് മനസ്സിലാക്കി കൊണ്ടുള്ള പ്രകടനത്തിൽ ഒതുക്കി..
ലോജിക് ഇല്ലാത്ത ദഹിക്കാൻ പറ്റാത്ത ചില രംഗങ്ങൾ തന്നെയാണ് ചിത്രത്തിൻ്റെ പോരായ്മയും...
പ്ര.മോ. ദി. സം
No comments:
Post a Comment