ഹിന്ദി സിനിമയിൽ ഒരേ കഥ തന്നെ പല വർഷങ്ങളിൽ പല പേരുകളിൽ കഥയിൽ അല്പസ്വല്പം മാറ്റങ്ങൾ വരുത്തി അഭിനേതാക്കളും അണിയറക്കാരും ഒക്കെ
മാറി അങ് പരീക്ഷിക്കും..പ്രേമ കഥ ആണെങ്കിൽ അത് ക്ലെച്ച് പിടിച്ച് പോകും എങ്കിലും അധോലോക കഥകൾ പലപ്പോഴും ഫ്യൂസ് ഊരി പോകുകയാണ് പതിവ്.
തെരുവിൽ വളർന്നു ബ്ലാക് ടിക്കറ്റ് വിറ്റ് നടന്ന ബ്ലക്കി എന്ന പയ്യന് പൂജ എന്ന കൂട്ടുകാരിയെ കിട്ടുന്നു.പക്ഷേ അത് അവൻ്റെ തെരുവിലെ ഗോഡ് ഫാദർ ക്കു ഇഷ്ടമല്ലാത്ത കൊണ്ട് അവനെ അവിടെ നിന്നും ഓടിക്കുന്നു.അങ്ങിനെ ആ ബന്ധം വിട്ട് പോകുന്നു. പിന്നിട് ടാക്സി ഡ്രൈവറായ അവൻ കൂടപ്പിറപ്പായ ഉടായിപ്പ് വിടുന്നില്ല.
പോലീസുകാരെ വെട്ടിച്ച് പോകുന്നതിനിടയിൽ ടാക്സിയിൽ ഒരു ബാഗ് നിറയെ പണവും കൊണ്ട് കയറിയ പെണ്ണ് കുട്ടിയുടെ കൂടി രക്ഷ അവനു തലവേദന ആകുന്നു .അവസാനം വിലപേശലും മറ്റും നടത്തി പെണ്ണിനെ വിട്ട് കൊടുക്കുമ്പോൾ ചില സത്യങ്ങൾ അവൻ മനസ്സിലാക്കുന്നു .പിന്നീട് പെണ്ണ് കുട്ടിയെ രക്ഷിക്കുവാൻ ഉള്ള തത്രപാട് ആണ് മൊത്തം രണ്ടു മണിക്കൂറിൽ പറഞ്ഞു തീർക്കുന്നത്.
ഇഷാൻ ഖട്ടറും അനന്യ പാണ്ഡെ മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രം വിശാൽ ശേഖർ സംഗീതം കൊടുത്തു മക്ബൂൽ ഖാൻ സംവിധാനം ചെയ്തിരിക്കുന്നു.
പ്ര .മോ .ദി .സം
No comments:
Post a Comment