Wednesday, April 30, 2025

തുടരും

  

തരുൺ മൂർത്തി എന്ന സംവിധായകൻ ഇതിന് മുമ്പ് രണ്ട് ചിത്രങ്ങൾ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്..രണ്ടും എൻ്റെ കാഴ്ചപ്പാടിൽ മികച്ച സിനിമകൾ തന്നെയായിരുന്നു.പ്രേക്ഷകരെ അറിയുന്ന ഒരു സംവിധായകൻ്റെ കയ്യൊപ്പ് അദ്ദേഹത്തിൻ്റെ ചിത്രത്തിൽ ഉണ്ടായിരുന്നു.




അദ്ദേഹം പറഞ്ഞത് പ്രകാരം ആരുടെയും കൂടെ പോയി സിനിമ പഠിക്കാതെ  യുട്യൂബ് പോലെയുള്ള ആപ്പുകൾ വഴിയും, സ്വന്തമായി സിനിമ ചെയ്യുവാൻ വേണ്ടി ഒരു സിനിമ തന്നെ പലാവർത്തി കണ്ടും കുറെയേറെ ഹോം വർക്ക് ചെയ്തുമൊക്കെയാണ് ഈ നിലയിലേക്ക് എത്തിയത്..


ലാലേട്ടൻ്റെ ഫാൻബോയ് ആയതു കൊണ്ട് തന്നെ ലാലിനെകുറിച്ചു വ്യക്തമായ കാഴ്ചപ്പാടും ധാരണയും പ്രതീക്ഷയും ആരാധനയും അദ്ദേഹത്തുണ്ടായിരുന്നത് കൊണ്ട് തന്നെയാണ് ഈ സിനിമ ഇത്ര മനോഹരമായി ചെയ്യുവാൻ കഴിഞ്ഞത്.


ഈ സിനിമ മഹത്തരം എന്നൊന്നും എനിക്ക്  അഭിപ്രായമില്ല..എങ്കിലും ഒരു പ്രേക്ഷകന് രണ്ടു മണിക്കൂർ നാൽപത്തിഅഞ്ച് മിനിറ്റോളം ആസ്വദിക്കുവാൻ വേണ്ടത് കളിയായി ,ചിരിയായി, നൊമ്പരമായി , ആവേശമായി ത്രില്ലിംഗ് സ്വഭാവത്തിൽ അദ്ദേഹം ഒരുക്കിയിട്ടുണ്ട്..


അടുത്ത് കണ്ട ലാലേട്ടൻ സിനിമകൾ പോലെ പണം വാരിയെറിഞ്ഞുകൂട്ടി ഇല്ലാത്ത  ഹൈപ്പ് ഒക്കെ ഉണ്ടാക്കി പ്രേക്ഷകനെ നിരാശപ്പെടുത്തി തലവേദനയോടെ വീട്ടിലേക്ക് പറഞുവിടുനില്ല... ഷൺമുഖനും ലളിതയും മക്കളും ജോർജ് സാറും നമുക്കൊപ്പം വരും..


ഇത് ലാലേട്ടൻ്റെ സിനിമയേക്കാൾ തരുൺ മൂർത്തിയുടെ സിനിമയാണ്..ഒരു മികച്ച സംവിധായകൻ്റെ കയ്യിൽ കിട്ടിയാൽ ലാലേട്ടൻ എന്ന മാണിക്യം എത്ര മനോഹരമായി സിനിമ ചെയ്യുമെന്ന് ഈ ചിത്രം കാണിച്ച് തരും.



ലാലേട്ടന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം ഒന്നും അല്ലെങ്കിൽ പോലും നമുക്ക് നഷ്ടപ്പെട്ടുപോയ ലാലേട്ടനെ വീണ്ടും കണ്ട സിനിമയാണ് തുടരും..കുറെയേറെ പരാജയങ്ങളും വീഴ്ചകളും സംഭവിച്ചാലും ഒരിക്കലും ലാലേട്ടൻ ഇവിടെ ഇല്ലാതാകുന്നില്ല ..അദ്ദേഹം ഇവിടെത്തന്നെ  തുടരും മുമ്പത്തേക്കാൾ പ്രൗഢി യോടെ എന്ന് ഈ ചിത്രം വിളിച്ചു പറയുന്നുണ്ട്.



പ്രകാശ് വർമ്മ എന്ന വില്ലൻ ആണ് ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്..ആദ്യ സിനിമയെന്ന പ്രതീതിപോലും സൃഷ്ടിക്കാതെ എത്ര മനോഹരമായാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്. യശശരീരനായ എൻ. എഫ് വർഗ്ഗീസിൻ്റെ ഓർമപ്പെടുത്തൽ ചില സീനുകളിലൊക്കെ തോന്നി.



പിന്നെ പറയേണ്ടത് ബിനു പപ്പുവിൻ്റെ റോള് ആണ്..ഓരോ സിനിമയിലും അദ്ദേഹം  വ്യത്യസ്തമായി ശരിക്ക് നമ്മളെ  ഞെട്ടിക്കുകയാണ്..മലയാള സിനിമ ശരിക്കും കൂടുതലായി പ്രയോജനപ്പെടുത്തെണ്ട അഭിനേതാവാണ് അദേഹം.



ശോഭനാക്കു ചില സമയത്ത് നാഗവള്ളി കേറി വരുന്നത് പോലെ തോന്നി പോകുന്നുണ്ട്..ചില സീനുകളിൽ അഭിനയിച്ചു ഓവറാക്കിയ പോലെ തോന്നുന്നുണ്ട്..എങ്കിലും അവസാന പോലീസ് സ്റ്റേഷൻ സീനിലെ ആ നോട്ടം ശരിക്കും മറ്റു പോരായ്മകൾ ഒക്കെ മാറ്റുന്നുണ്ട്.



ജയിക്സ് ബിജോയ് ബിജിഎം കിടിലം..പാട്ടുകളും മനോഹരം..ലാലേട്ടൻ ഇത്തരം സിനിമകൾ ആണ് ചെയ്യേണ്ടത്..ഒരു ഉപകാരവും ആർക്കും ഇല്ലാത്ത സിനിമകൾ ഉപേക്ഷിച്ച്   ഇത്തരം ചെറിയ സിനിമകൾ ചെയ്തു കോടികൾ കൊയ്യുന്നതാണ് മലയാള സിനിമക്കും നല്ലത്.പുതിയ കഴിവുള്ള സംവിധായകർക്ക് ഒപ്പം ചേർന്നു നടക്കുക..ഇനിയും അൽഭുതങ്ങൾ അവിടെ നിന്നും ഉണ്ടാകും.


പ്ര.മോ.ദി.സം.

Tuesday, April 29, 2025

കുടുംബസ്ത്രീയും കുഞ്ഞാടും

 

ഒരു കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കണം എങ്കിൽ അംഗങ്ങൾ തമ്മിൽ നല്ല ചേർച്ചയും സഹകരണവും ഉണ്ടാകണം..പലപ്പോഴും പല കുടുംബത്തിലും സംഭവിക്കുന്നത് ഈ ഒളിച്ചു കളികളുടെ പ്രശ്നമാണ്.



ഒരു ഭാര്യ ഭർത്ത ബന്ധത്തിലെ വിള്ളലുകൾ ഉണ്ടാകുന്നത് പ്രധാന കാരണം തമ്മിൽ തമ്മിൽ ഉടലെടുക്കുന്ന സംശയത്തിൽ കൂടിയായിരിക്കും...അവർ പരസ്പരം തുറന്നു പറയേണ്ട കാര്യങ്ങള് കൂടി വെക്കുമ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.




സർക്കാരിൻ്റെ അവാര്ഡ് ഒക്കെ വാങ്ങി പേരെടുത്തു നാട്ടിൽ ചാർജ് എടുത്ത സി. ഐ ക്ക് തലവേദനയായി നാട്ടിൽ മോഷണങ്ങൾ പെരുകുന്നു. ഏതു വിധേനയും ശ്രമിച്ചിട്ടും കള്ളനെ പോയിട്ട് ഒരു തെളിവ് പോലും കിട്ടുന്നുമില്ല.



മുൻപത്തെ സ്റ്റേഷനിലും അടിക്കടി ഉണ്ടാകുന്ന മോഷണം കണ്ടുപിടിക്കാൻ പറ്റാത്തത് കൊണ്ട്  സ്ഥലമാറ്റം കിട്ടിയ അയാൾക്ക് ഇത് കൂടിയായപ്പോൾ മേലുദ്യോഗസ്ഥൻ താക്കീത് നൽകുന്നു.



തന്നെ മാത്രം ടാർഗറ്റ് ചെയ്യുന്ന കള്ളനെ തേടി അയാള് നാട്ടിലെ കൂട്ടുകാരെ ചേർത്ത് പിടിച്ചു  അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമ്പോൾ പഴയ കുറെയേറെ സംഭവങ്ങൾ പുറത്ത് വരികയാണ്.




പോലീസിൻ്റെയും അയാളുടെ അന്വേഷണത്തിൻ്റെയും അതിനിടയിൽ  സംശയം കൊണ്ട് തകരാൻ പോകുന്ന ഒരു കുടുംബത്തിൻ്റെയും ഒരു ഗാനമേള ട്രൂപ്പിൻ്റെയും   കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് പി ശ്രീനിവാസൻ ആണ്.


ചിത്രത്തിൻ്റെ നീളം വലിയ പ്രശ്നം തന്നെയാണ്.വേണ്ടാത്ത കുറെയേറെ സീനുകൾ ഉണ്ട് അതൊക്കെ വെട്ടി ഒതുക്കിയെങ്കിൽ കുറച്ചു കൂടി ആസ്വാദ്യമായേനെ... അന്ന രാജൻ,ധ്യാൻ ശ്രീനിവാസൻ,സലിംകുമാർ,ഷാജോൺ,ഗിന്നസ് പക്രു,മണിയൻപിള്ള രാജു എന്നിവർ അഭിനയിച്ച ചിത്രം സീരിയൽ നിലവാരം പോലും പുലർത്തുന്നില്ല.


പ്ര.മോ.ദി.സം

ഭീകരാക്രമണം കഴിഞ്ഞുള്ളചില തോന്നലുകൾ

 

*ഒരു രാജ്യത്ത് ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യയിൽ ഒഴിച്ച് ലോകത്തിൽ എവിടെയും ജനങ്ങൾ ജാതിയും മതവും രാഷ്ട്രീയവും മറന്നു രാജ്യത്തിന് വേണ്ടി ഒന്നിച്ചു നിൽക്കും

*ഭരിക്കുന്നവരുടെ വീഴ്ച ഉണ്ടെങ്കിൽ പോലും തൽക്കാലം അതൊക്കെ മറന്നു രാജ്യത്തിനൊപ്പം നിൽക്കാൻ പലരുടെയും മതവും രാഷ്ട്രീയവും അനുവദിക്കുന്നില്ല.

*തീവ്രവാദത്തിന് മതമില്ല എങ്കിലും മതത്തിന് തീവ്രവാദ സ്വഭാവം ഉണ്ട്..അത് ഒളിച്ചു കടത്തുന്നതാണ് പരസ്യമായി പ്രകടിപ്പിക്കുന്നതിലും അപകടകരം.


*ജനിച്ചു ജീവിക്കുന്ന നാടിനെക്കാൾ മതവും രാഷ്ട്രീയവും നോക്കി സപ്പോർട്ട് കൊടുക്കുന്നവരാണ് മതേതര രാഷ്ട്രീയക്കാർ.

*എത്ര വലിയ മതേതരവാദികൾ ആണെങ്കിലും അവസരം 

വരുമ്പോൾ അവനിലെ മതം സ്ഥാനത്തും അസ്ഥാനത്തും പുറത്തേക്ക് ഒഴുകും...ഈ സംഭവത്തിന് ശേഷം ചുറ്റുപാടും വെറുതെയൊന്നു  ശ്രദ്ധിച്ചാൽ മതി.


*കൊല്ലപ്പെട്ടവരുടെ ലിസ്റ്റില് പോലും മതം തിരുകിക്കയറ്റി തീവ്രവാദികളെ പോലെ ജനങ്ങളെ താമ്മിലടിപ്പിക്കുന്ന രാഷ്ട്രീയക്കാർ. ഇവരും ഭീകരരും തമ്മിൽ വലിയ വ്യത്യാസം കാണാനില്ല.രണ്ടും രാജ്യദ്രോഹികൾ.

*വെള്ളപൊക്കം ,ഭൂകമ്പം മറ്റു ദുരന്തങ്ങൾ ഉണ്ടായപ്പോൾ എല്ലാം മറന്ന് സഹായിച്ച ഇന്ത്യാ രാജ്യത്തെ മതത്തിൻ്റെ പേരിൽ  മാറ്റി നിർത്തി ശത്രുക്കൾക്ക് ഒപ്പം കൈകോർക്കുന്ന നന്ദിയില്ലാത്ത രാജ്യങ്ങൾ.


*മതപ്രാർഥനകൾക്കും മറ്റു ആചാരങ്ങൾക്കും വിലക്ക് കൽപ്പിച്ച എന്തിന് മുസ്ലിം സമുദായത്തെ തന്നെ സംശയത്തോടെ വീക്ഷിക്കുന്ന  ചൈന , ഇന്ത്യയേയും പാകിസ്താനെയും ഒന്നിച്ചു തകർക്കുക എന്ന ചെന്നായയുടെ മനസ്സിലെ  ലക്ഷ്യത്തോടെ ഭീകരരാഷ്ട്രത്തോടൊപ്പം കൈകോർക്കുന്നു.

*നമ്മുടെ നേതാക്കൾ തന്നെ രാജ്യത്തിന് എതിരെ നടത്തുന്ന  പ്രസ്താവനകള് നമ്മൾക്ക് എതിരെ തെളിവായി ഉപയോഗിക്കുന്ന പാകിസ്ഥാൻ..നേതാക്കളുടെ ലക്ഷ്യം ഒന്നുമാത്രം നാല് വോട്ടിനു വേണ്ടിയുള്ള മത പ്രീണനം.ചിലർക്ക് ലക്ഷ്യം അധികാരം ചിലർക്ക് കുത്തിഥിരുപ്പു...


*മുൻപൊന്നും ഇല്ലാതിരുന്ന "മതേതരം" കാശ്മീർ ജനതകൾക്ക് വന്നത് ടൂറിസത്തിലെ അനന്തമായ സാധ്യതകൾ കൊണ്ടാണ്...ഈ സംഭവത്തോടെ അത് നഷ്ടപ്പെടും എന്നുള്ള വേവലാധികൾ അവർക്കുണ്ട്..അത് മാറ്റിയെടുക്കാൻ അധികാരികൾ പെട്ടെന്ന് ഇടപെടണം.

*കാശ്മീരിൻ്റെ തീവ്രവാദ സ്വഭാവം മടങ്ങി വരുന്നതിനു മുൻപ് വീണ്ടും അവിടെ ടൂറിസം പഴയപടിയിലേക്ക് വളരേണ്ടതുണ്ട്....ഇപ്പോഴും പുഴുകുത്തുകൾ അവിടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്..അതൊക്കെ എടുത്തു കളയണം.


* അവിടെ മരിച്ചു വീണവരെ മറന്നു ചില നന്മമരങ്ങളെ സൃഷ്ടിക്കാൻ ആവത് ശ്രമിച്ചു എങ്കിലും അതു നടക്കാതെ പോയത് പ്രാദേശിക സപ്പോർട്ട് കൂടി  ഇല്ലാതെ ഭീകരർക്ക് ആക്രമണം നടത്താൻ കഴിയില്ല എന്നുള്ളതിൻ്റെ വീഡിയോ തെളിവുകൾ ദിനംപ്രതി പുറത്ത് വന്നത് കൊണ്ട് ആണ്.

*ഇപ്പൊൾ തമാശ ആയിട്ട് ആണെകിൽ പോലും ജനങ്ങൾ പറയുന്നുണ്ട് സുന്നത്ത് നടത്തി കൽമ ചൊല്ലുവാൻ പഠിച്ചാലേ ജീവിക്കാൻ രക്ഷയുള്ളൂ എന്ന്..ഭീകരവാദം ഒരു മതത്തിൽ മാത്രമല്ല ..ജയ് ശ്രീറാം വിളിക്കാത്തവരെ ആക്രമിക്കുന്ന സംഭവങ്ങൾ ഇവിടെത്തന്നെ ഉണ്ടായിട്ടുണ്ട്.

* മതത്തിൽ വിശ്വസിക്കുന്ന ആൾ ആണെങ്കിൽ ജനിച്ചു വളർന്ന മതത്തിൽ മരിക്കുന്നത്  വരെ  നട്ടെല്ല് നിവർത്തി ജീവിക്കുക...അല്ലെങ്കിൽ ജീവിതത്തിൽ ഉടനീളം താങ്കൾ താങ്കളെ തന്നെ വഞ്ചിച്ചു കൊണ്ടിരിക്കും..


പ്ര.മോ.ദി.സം