Tuesday, November 30, 2021

മഹാസമുദ്രം

 



നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് നാട്ടുകാരെ അറിയിക്കുവാൻ തത്രപ്പെടുന്ന ചില കലാകാരന്മാർ ഉണ്ട്..അവർ സമൂഹത്തിൽ എപ്പൊഴും ലൈവ് ആയി നിലനിൽക്കാൻ പല അടവുകളും പയറ്റും..സിനിമയിൽ ചാൻസ് ഇല്ലെങ്കിൽ അവർ ചില വിവാദങ്ങൾ ഒക്കെ സൃഷ്ടിച്ചു ,

" കുപ്രസിദ്ധി" ഉണ്ടാക്കി മാധ്യമങ്ങളിൽ പേര് വരുത്തും.







മുൻപ് ചില ചിത്രങ്ങളിൽ അഭിനയിച്ച് പേരെടുത്ത സിദ്ധാർത്ഥ് അങ്ങിനെ ഒരാള് ആണ്..കുറച്ചായി സിനിമ ഒന്നും ഇല്ലാത്തത് കൊണ്ട് ഭരണവർഗത്തെ കുറ്റം പറഞ്ഞു പത്രത്താളുകളിൽ കയറി പറ്റി ലൈവ് ആയി നിൽക്കുന്ന ആൾ.


സിനിമയിൽ ഇനി വലിയ പ്രതീക്ഷ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ആയിരിക്കും താരതമേന്യ അപ്രധാനമായ ഒരു കാസ്റ്റ്ങ്ങിൽ മഹാസമുദ്രത്തിൽ പെട്ട് പോയതും..









തുടക്കം കാണുമ്പോൾ സിദ്ധാർത്ഥ് മല മറിക്കും എന്നൊക്കെ തൊന്നിക്കുമെങ്കിലും പിന്നെ പിന്നെ നായകനായ ശർവാനന്തിൻ്റെ പിന്നിൽ മറഞ്ഞു പോകുകയാണ്...കൂടാതെ കുറെ സമയം അപ്രത്യക്ഷമായി നെഗറ്റീവ് റോളിലേക്ക് ചുരുങ്ങി പോകുന്നു.






ചിത്രത്തിനു കഥക്ക് വലിയ പുതുമ ഒന്നും ഇല്ലെങ്കിലും നല്ല രീതിയിൽ ആക്ഷനും സെൻ്റിയും പ്രേമവും ഒക്കെയായി ചിത്രം  അജയ് ഭൂപതി എന്ന സംവിധായകൻ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്..


ജഗപത്വി രാജു,അധിതി റാവു,ആണ് ഇമ്മാനുവേൽ,ശരണ്യ ,രാമചന്ദ്ര റാവു,രാമു രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ.


പ്ര .മോ. ദി. സം

Monday, November 29, 2021

കാവൽ

 



"ഒരാള് തിരിച്ചു വരുവാൻ ഒരുങ്ങിയാൽ അയാളെ നമുക്ക് ഒഴിവാക്കുവാൻ ആകില്ല.ചിലരുടെ തിരിച്ചു വരവ് കാലം ചോദിച്ചു വാങ്ങുക തന്നെ ചെയ്യും..ഈ വഴി എത്ര ദുർഘടമായാലും ആയാൽ നെഞ്ച് വിരിച്ചു ഒറ്റയ്ക്ക് മുന്നോട്ട് തന്നെ നടക്കും...."



കാവൽ എന്ന സിനിമയിലെ അവസാന ഡയലോഗ് ആണ്...അത് നെഞ്ച് വിരിച്ചു സുരേഷ് ഗോപി മു്ന്നോട്ടെക്ക് നടക്കുമ്പോൾ തന്നെ ..


ക്രിക്കറ്റിൽ എൻ്റെ ഓർമയിൽ ഏറ്റവും കൂടുതൽ "തിരിച്ചു" വന്നത്  വിനോദ് കാംബ്ലി ആണ്.. കളിക്കാത്തത് കൊണ്ടോ പ്രതിഭ ഇല്ലാത്തത് കൊണ്ടോ  ഫോം ഔട്ട് ആയത് കൊണ്ടോ ഒന്നുമല്ല കൂട്ടത്തിൽ തന്നെയുള്ള ചിലരൂടെ ഒതുക്കി നിർത്തൽ ആയിരുന്നു.



മലയാള സിനിമയിൽ സുരേഷ് ഗോപിയും അങ്ങിനെ ആയിരുന്നു.എന്തും വെട്ടി തുറന്നു പറയുന്ന നായകൻ  സിനിമക്കു പുറത്തും ജീവിതത്തിലും അത് തുടർന്നാൽ " സോപ്പ്" കുമിളകൾ കൊണ്ട് പതഞ്ഞു നിക്കുന്ന സിനിമയിൽ ഒതുക്കുക സ്വാഭാവികം...പക്ഷേ സുരേഷ് ഗോപി ഇവിടെ തന്നെ ഉണ്ടായിരുന്നു അവതാരകനായി,അഭിനേതാവായി, പരോപകാരിയായും ജനപ്രതിനിധി ആയും....അങ്ങിനെ പല രൂപത്തിൽ...


എന്തിന് ഈ സിനിമ ഇറങ്ങിയപ്പോൾ പോലും അതിൽ "രാഷ്ട്രീയം" കണ്ടു ബഹിഷ്കരിക്കാൻ ചിലർ ആഹ്വാനം ചെയ്തു.ചില ചിത്രങ്ങളുടെ ബിസിനസ്സ് ഇടിഞ്ഞു പോകുമെന്ന് ഫാൻസുകാർ ഭയന്ന്...അത് പോലും അതിജീവിച്ചാണ് ഈ ചിത്രത്തിൻ്റെ  ഗംഭീര അഭിപ്രായവും   വിജയവും.



ആൻ്റണി തമ്പാൻ എന്നീ സുഹൃത്തുക്കൾ പാവങ്ങൾക്ക് വേണ്ടി നിയമം കയ്യിലെടുത്തു തുടങ്ങിയപ്പോൾ  മേലാളന്മാർ അവരെ ഒതുക്കാൻ ഒരുക്കിയ 

 കുഴികളിൽ വീണു അവർ  വേർപിരിയുന്നു.അവർ രണ്ടു സ്ഥലങ്ങളിൽ അവരവരുടെ സമാധാനപരമായ ജീവിതവുമായി മുന്നോട്ട് പോകുന്നു .



വർഷങ്ങൾക്കിപ്പുറം ആരോരും ഇല്ലാതായി പോയ ആൻ്റണിയുടെ മക്കൾക്ക് കാവൽ ആയി തമ്പാൻ എത്തുന്നു ..അത് ആ നാട്ടിൽ ഉണ്ടാക്കുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രം പറയുന്നത്.


ഇത് ഒരു ആക്ഷൻ ചിത്രമല്ല നല്ലൊരു കുടുംബ ചിത്രമാണ്.ആവശ്യമുള്ള ആക്ഷൻ മാത്രം ചേർത്ത് നിധിൻ രഞ്ജി പണിക്കർ നല്ലൊരു വിരുന്നു ഒരുക്കിയിരിക്കുന്നു .കിടിലൻ സംഭാഷണങ്ങളും ചില നാടകീയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം ഇടിഞ്ഞു പോയ തിയേറ്റർ വ്യവസായത്തിന് കൂടി കാവലാകും


"ചാരം ആണെന്ന് കരുതി ചികഞ്ഞു നോക്കരുത്.. കനൽ കെട്ടു പോയില്ലെങ്കിൽ കൈ പൊള്ളുക തന്നെ ചെയ്യും.."


പ്ര .മോ. ദി .സം

Sunday, November 28, 2021

ശിവരഞിനിയും ഇന്നും സില പെൻങ്കളും

 



മൂന്ന് സ്ത്രീകളുടെ കഥപറയുന്ന വസന്ത് സായിയുടെ തമിൾ ചിത്രമാണ് ശിവരഞ്ഞിനിയും ഇന്നും സില പെൻകളും...


എൺപത് തൊണ്ണൂറു പിന്നെ ഈ കാലഘട്ടത്തിലും പുരുഷ മേൽക്കോയ്മ കൊണ്ടു പൊറുതി മുട്ടുന്ന സ്ത്രീകൾ ധാരാളം ഉണ്ട്.. ആ മൂന്ന് കാലഘട്ടത്തിൽ കൂടി തന്നെയാണ് വസന്ത് സഞ്ചരിക്കുന്നത്..







അവാർഡ് മുന്നിൽ കണ്ടു എടുത്ത ചിത്രം ആയത് കൊണ്ട് തന്നെ ഈ കാലത്ത് ഈ ചിത്രം കണ്ടിരിക്കാൻ കുറച്ചു പാടാണ്.ആദ്യ പകുതിയിലെ എഡിറ്റിംഗ് പോരായ്മ കൊണ്ട് ചില വലിയ കൺഫ്യൂഷൻ നമുക്ക് ഉണ്ടാക്കുന്നുണ്ട്...കൂടാതെ പല രംഗങ്ങളും സിസി ടീ വി കാണുന്ന പോലെ ആണ്..ക്യാമറാ മുകളിൽ സ്ഥാപിച്ചു ക്യാമറാമാൻ വേറെ എന്തോ കാര്യത്തിന് പോയത് പോലെ....








പാർവതി,കരുണാകരൻ,ലക്ഷ്മിപ്രിയ,കളെസ്വരി ശ്രീനിവാസൻ,സുന്ദർ രാമു എന്നിവർ അഭിനയിച്ച ചിത്രം കുറെ അവാർഡുകൾ കരസ്ഥമാക്കിയ കാര്യം തുടക്കത്തിൽ കാണിക്കുന്നത് കൊണ്ട് ആ മൂഡ് അനുസരിച്ച് കണ്ടാൽ പൊരുത്തപ്പെട്ടു പോകും.


പ്ര .മോ. ദി .സം

Saturday, November 27, 2021

ഭക്ഷണത്തിലെ മതം

 



സത്യത്തിൽ ഭക്ഷണത്തിൽ മതമില്ല എന്ന്  തീർത്തു പറയാൻ പറ്റില്ല..ചിലർക്ക് "മത"പരമായി തിന്നാൻ പറ്റാത്ത വിഭവങ്ങൾ ഉണ്ടാകും..മുസ്ലിം സഹോദരങ്ങൾക്ക് പന്നിയും കേരളത്തിന്" പുറത്തുള്ള" ഹിന്ദു സഹോദരങ്ങൾക്ക്  പശുവും...ഭക്ഷണത്തിൽ "മതം" കലരുന്നത്  കൊണ്ട് തന്നെയാണ് അവർ അത് കഴിക്കാത്തത്..അത് ആരു കലർത്തി എന്നത് മറ്റൊരു വശം.


പക്ഷേ അവരിൽ ചിലരുടെ  വിശ്വാസം അവരെ അത് കഴിക്കുന്നതിൽ നിന്നും വിലക്കുന്നു എന്ന് മാത്രം.എന്ന് വെച്ച് അവർക്ക് അത് കഴിച്ചു കൂടാ എന്ന് ആരും നമ്മുടെ നാട്ടിൽ നിർബന്ധിക്കരുത്. അവരുടെ കൂട്ടത്തിലങ്ങിനെ അന്ധമായ വിശ്വാസം ഇല്ലാത്തവർക്ക് അത് കഴിക്കാം.കഴിക്കുന്നുമുണ്ട്..അത് ജനാധിപത്യ നാട്ടിൽ അവനവൻ്റെ സ്വതന്ത്രമായ പ്രവർത്തികൾ മാത്രമായി കാണണം.


"തുപ്പൽ" പോലും ചിലരുടെ വിശ്വാസം ആണ്..ചിലപ്പോൾ ചുണ്ടോടു ചേർത്ത് മന്ത്രങ്ങൾ ഉരുവിടുന്നത് ആവാം..മതത്തിൻ്റെ "കൈകൾ "മനുഷ്യനെ  അന്ധനാക്കുമ്പോൾ ഇങ്ങനത്തെ പ്രവർത്തികൾ ഉണ്ടായേക്കും..ദൈവപ്രീതിക്ക് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ ബലി കൊടുക്കുന്ന നാട്ടിൽ ഇതൊക്കെ സംഭവിച്ചേക്കാം.


ബഹുമാന്യനായ മുഖ്യമന്ത്രി പറഞ്ഞതിലുപരി ഇന്ന് ബഹുമാന്യനായ തലശ്ശേരി എം എൽ എ പറഞ്ഞതാണ് എൻ്റെ അഭിപ്രായത്തിൽ കൂടുതൽ ശരി..ഹോട്ടലുകളിൽ എന്തിന് ഹലാൽ എന്നത് ബോർഡ് തൂക്കി പ്രദർശിപ്പിക്കണം..അത്  ഭക്ഷണത്തിൽ വർഗീയത ഉണ്ടാക്കുവാൻ നടക്കുന്നവർക്ക് കൊടുക്കുന്ന വടി തന്നെയാണ്...അവിടുത്തെ ഭക്ഷണം മാത്രമേ ആ മതത്തിന് കഴിക്കാൻ പാടുള്ളൂ എന്നു നിർബന്ധിക്കും പോലെ ബോർഡ് എന്തിന്  അവിടങ്ങളിൽ  തൂക്കണം?


 എല്ലാ ഭക്ഷണവും ശുദ്ധിയും വെടിപ്പും ഉള്ളത് തന്നെ ആയിരിക്കും.ആർക്കും കഴിക്കാം..ഹലാൽ ബോർഡ് വെച്ചത് കൊണ്ട് മാത്രം ശുദ്ധി താനെ വരണം എന്നില്ല..ഹോട്ടൽ നടത്തിപ്പുകാരൻ ,പാചകക്കാരൻ,വിളമ്പുന്ന ആളുകൾ ഒക്കെ ഒത്തൊരുമിച്ച് നിന്നാൽ മാത്രേ ശുദ്ധി വരൂ..ഇതേ ഹോട്ടലുകളിൽ നിന്ന്  തന്നെ പഴകിയ ഭക്ഷണങ്ങൾ പിടിച്ചിട്ടും ഉണ്ടാകും..


കേട്ടതും വായിച്ചതും ശരിയാണെങ്കിൽ ക്രിസ്റ്റ്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ പന്നി വിളബിയും മുസ്ലിം പ്രദേശങ്ങളിൽ അതു ഇല്ലാതെ ഫെസ്റ്റ് നടത്തുന്നവരാണ് ഒരർത്ഥത്തിൽ ഭക്ഷണത്തിൽ മതം കളർത്തുന്നത്.എല്ലായിടത്തും എല്ലാ ഭക്ഷണവും വിളമ്പി ആവശ്യമുള്ളവർ തങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കുന്നതാണ് യഥാർത്ഥ വർഗീയതക്കു എതിരെ ഉള്ള ഫുഡ് ഫെസ്റ്റ്....അല്ലാതെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രം നടത്തുന്ന  പല തന്തക്ക് പിറന്ന നിലപാടുകൾ എടുക്കുന്ന പരിപാടികൾ യഥാർത്ഥ  ഫെസ്റ്റുകൾ  അല്ല.


ഹലാൽ (halal) ജത്ക്ക (jhatka) എന്നിങ്ങനെ രണ്ടു തരം മാംസങ്ങൾ വിൽകുന്ന കടകൾ നോർത്ത് ഇൻഡിയിൽ ഉണ്ട് എന്ന് വായിച്ചിട്ടുണ്ട്...ഒന്ന് ഒറ്റ വെട്ടിന് കൊന്നു കളഞ്ഞു മാംസം എടുക്കുന്നതും ഒന്ന് ",സമ്മതം" ഒക്കെ ചോദിച്ചു വെയ്ൻ കട്ട് ചെയ്തു കൊന്നു മാംസം എടുക്കുന്നതും..രണ്ടാമത്തെ പ്രവർത്തിയിൽ ഇരയുടെ ശാപം കിട്ടും എന്നതിനാൽ "പലരും" ജത്ക മാംസം വാങ്ങി ഉപയോഗിക്കും..പക്ഷേ  അന്ധവിശ്വാസം മതത്തിൽ ഉളളവർ ഹലാൽ മാത്രം വാങ്ങും..."ശാപം " അവർ ദൈവകൃപ കൊണ്ട് മറി കടന്നേക്കും...എല്ലാം വിശ്വാസം..


ഒരു വെള്ളപൊക്കം,അല്ലെങ്കിൽ ഒരു ഭൂമികുലുക്കം അങ്ങിനെ എന്തെങ്കിലും പ്രകൃതി ക്ഷോഭം വന്നാൽ തീർന്നു പോകുന്നതാണ് നമ്മുടെ ഉള്ളിലെ വിശ്വാസവും ചിട്ടകളും എന്ന് അടുത്തകാലത്ത് നമ്മൾ എത്ര തവണ അനുഭവിച്ചറിഞ്ഞതാണ് ...എന്നിട്ട് പോലും തീർന്നില്ലേ മനുഷ്യാ നിങ്ങളുടെ "അഹങ്കാരം"..


ഇഷട്ടമുള്ളത് കഴിക്കുക അതിൽ മതത്തിൻ്റെ കരാളഹസ്തങ്ങൾ പിടിമുറുക്കാൻ അനുവദിക്കരുത്..രാഷ്ട്രീയക്കാർക്ക് എല്ലാം മുതലെടുപ്പ് ആണ്.എന്തിലും അവർ ജാതിയും മതവും വർഗ്ഗവും ഒക്കെ കലർത്തും...ചിന്തിക്കണം നമ്മൾ അവർ വിരിച്ച വലയിൽ അകപ്പെടുന്നതിന് മുൻപ്...


പ്ര .മോ .ദി .സം

Monday, November 22, 2021

ഖാലി പീലി

 



ഹിന്ദി സിനിമയിൽ ഒരേ കഥ തന്നെ പല വർഷങ്ങളിൽ പല പേരുകളിൽ കഥയിൽ അല്പസ്വല്പം മാറ്റങ്ങൾ വരുത്തി അഭിനേതാക്കളും അണിയറക്കാരും  ഒക്കെ 

 മാറി  അങ് പരീക്ഷിക്കും..പ്രേമ കഥ ആണെങ്കിൽ അത് ക്ലെച്ച് പിടിച്ച് പോകും എങ്കിലും അധോലോക കഥകൾ പലപ്പോഴും ഫ്യൂസ് ഊരി പോകുകയാണ് പതിവ്.







തെരുവിൽ വളർന്നു ബ്ലാക് ടിക്കറ്റ് വിറ്റ് നടന്ന ബ്ലക്കി എന്ന പയ്യന് പൂജ എന്ന കൂട്ടുകാരിയെ കിട്ടുന്നു.പക്ഷേ അത് അവൻ്റെ തെരുവിലെ ഗോഡ് ഫാദർ ക്കു ഇഷ്ടമല്ലാത്ത കൊണ്ട് അവനെ അവിടെ നിന്നും ഓടിക്കുന്നു.അങ്ങിനെ ആ ബന്ധം വിട്ട് പോകുന്നു. പിന്നിട് ടാക്സി ഡ്രൈവറായ അവൻ കൂടപ്പിറപ്പായ ഉടായിപ്പ് വിടുന്നില്ല.


പോലീസുകാരെ വെട്ടിച്ച് പോകുന്നതിനിടയിൽ ടാക്സിയിൽ ഒരു ബാഗ് നിറയെ പണവും കൊണ്ട് കയറിയ പെണ്ണ് കുട്ടിയുടെ കൂടി രക്ഷ അവനു തലവേദന ആകുന്നു .അവസാനം വിലപേശലും മറ്റും നടത്തി പെണ്ണിനെ വിട്ട് കൊടുക്കുമ്പോൾ ചില സത്യങ്ങൾ അവൻ മനസ്സിലാക്കുന്നു .പിന്നീട് പെണ്ണ് കുട്ടിയെ രക്ഷിക്കുവാൻ ഉള്ള തത്രപാട് ആണ് മൊത്തം രണ്ടു മണിക്കൂറിൽ പറഞ്ഞു തീർക്കുന്നത്.








ഇഷാൻ ഖട്ടറും അനന്യ പാണ്ഡെ മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രം വിശാൽ ശേഖർ സംഗീതം കൊടുത്തു മക്ബൂൽ ഖാൻ സംവിധാനം ചെയ്തിരിക്കുന്നു.


പ്ര .മോ .ദി .സം

നോ മെൻ'സ് ലാൻഡ്

 



ഇംഗ്ലീഷ് സിനിമ ഒന്നും അല്ല നമ്മുടെ പച്ച മലയാളത്തിൽ സംസാരിച്ച്  സുധി കോപ്പ, ലൂക് മാൻ,ശ്രീജ ദാസ് എന്നിവർ മുഖ്യ കഥാപാത്രമായി വന്ന മലയാളം സിനിമ തന്നെയാണ്.


 ഭാവിയിൽ എങ്ങിനെ ജീവിക്കും എന്ന് ആലോചിച്ചു ചിന്തിച്ചു "ഡിപ്രഷനടിച്ചു " ജീവിക്കുന്ന ആളുടെ മുന്നിൽ  കൂടി ഒരു സന്ദേഹവും ടെൻഷനും ഇല്ലാതെ കളിച്ച് ചിരിച്ചു ജീവിക്കുന്നവരെ കാണുമ്പോൾ നമുക്ക് അവരെ  കൊല്ലാൻ തോന്നുമോ?






നിങൾ നോർമൽ ആണെങ്കിൽ തൻ്റെ വിധി ഓർത്തു പരിഭവിക്കും..ചിലപ്പോൾ കുറച്ചു കരഞ്ഞു എന്നിരിക്കും.എന്നാല് നിങൾ ലഹരിക്ക് അടിമയായി ഉള്ള ആൾ ആണെങ്കിൽ നിങൾ എന്താണ് ചെയ്യുക പ്രവർത്തിക്കുക എന്ന് നിങ്ങൾക്ക് പോലും അറിയില്ല.


ലഹരിയിൽ ഒടുങ്ങി ജീവിതം നശിച്ചു പോയ ഒരുപാട് ജീവിതങ്ങൾ നമുക്ക് ചുറ്റിലും ഉണ്ടു...അങ്ങിനെ ഉള്ള ചിലരുടെ കഥയാണ് ഒരു ഹിൽ സ്റ്റേഷൻ റിസോർട്ട് കേന്ദ്രീകരിച്ച് ജിഷ്ണു ഹരീന്ദ്രൻ വർമ പറയുന്നത്.






ചില സസ്പൻസുക്ൾ ഉണ്ടാക്കണം എന്ന് അദ്ദേഹം അതിയായി ആഗ്രഹിക്കുന്നു എങ്കിലും ഒന്നും ശരിയായി വരാതെ നമുക്ക് ഊഹിച്ചെടുക്കാവുന്ന രീതിയിലേക്ക് കഥ കൊണ്ട് പോകുകയാണ്..


നല്ല പ്രകടനം കാഴ്ചവെക്കാൻ പറ്റുമായിരുന്നു എങ്കിലും അഭിനേതാക്കൾ ഒക്കെ വളരെ

 " ശോകം" ആണ്.നായിക പ്രാധാന്യമുള്ള ചിത്രത്തിൽ നായികയുടെ മുഖഭാവങ്ങൾ ഒരിക്കലും ചിത്രത്തിൻ്റെ കഥക്ക് അനുയോജ്യമല്ല. പ്രതീക്ഷയുള്ള ലൂക്ക്മാൻ പോലും ഒരേ നടത്തത്തിൽ കേന്ദ്രീകരിച്ച്  പോകുന്നു..നിരാശ നിറഞ്ഞ  മുഖഭാവം ആണ് അഭിനയം എന്ന് ധരിച്ച് വെച്ചത് പോലെ തോന്നി.സുധി കൊപ്പക്ക്  വലിയ പ്രാധാന്യം ഒന്നും ഇല്ല എന്ന് മനസ്സിലാക്കി കൊണ്ടുള്ള പ്രകടനത്തിൽ ഒതുക്കി..


ലോജിക് ഇല്ലാത്ത ദഹിക്കാൻ പറ്റാത്ത ചില രംഗങ്ങൾ തന്നെയാണ് ചിത്രത്തിൻ്റെ പോരായ്മയും...


പ്ര.മോ. ദി. സം