കേരളത്തിൽ ഓരോ വർഷവും എന്തോരം ദുരന്തങ്ങൾ വരുന്നു...അതൊക്കെ നമ്മുടെ കഠിനാധ്വാനം കൊണ്ടും ഇച്ഛാ ശക്തി കൊണ്ടും നമ്മൾ മറികടക്കാറുണ്ട് .അങ്ങിനെ കോവിടിൽ വിറങ്ങലിച്ചു നിക്കുന്ന നമുക്ക് ഇടയിലേക്ക് വന്ന പുതിയ ദുരന്തമാണ് " "ലാഫിംഗ് ബുദ്ധ." എന്ന സിനിമ.
രമേശ് പിഷാരടി വല്യ തമാശകാരനും അവതാരകനും ഒക്കെ ആണ്..എന്നാല് അയാള് അഭിനയത്തിൻ്റെ കാര്യത്തിൽ സിനിമയിൽ റോളുകൾ തിരഞ്ഞെടുക്കുന്നതിൽ ഒരു വലിയ ദുരന്തം തന്നെയാണ്..ഈ അടുത്ത കാലത്ത് കണ്ട സ്റ്റേജ് ഷോയില് പോലും തൻ്റെ കറവ വറ്റി പോയി എന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്.
അങ്ങിനെ ഉള്ള രമേശിനെ നായകനാക്കി ഒരു സിനിമ എടുത്താൽ എന്തായിരിക്കും സ്ഥിതി?അതേ നിങ്ങളുടെ ഉള്ളിൽ നിന്നും വന്ന ഉത്തരം തന്നെയാണ് ഈ സിനിമ.
കുറെ പണം ഉള്ള ഒരു ബിസിനെസ്സ് കാരൻ തൻ്റെ ഗർഭിണിയായ ഭാര്യയെ എപ്പോളും ചിരിപ്പിക്കുന്നതിന് വേണ്ടി ഒരു കോമഡിയനെ വീട്ടിലേക്ക് വാടകക്ക് കൊണ്ട് വരുന്നതും അയാളുടെ ചളികൾ നമ്മൾ സഹിക്കേണ്ടി വരുന്നതുമാണ് കഥ .
അതിൽ നായികയോട് രമേശ് പറയുന്നുമുണ്ട് " നമ്മൾ വളരെ കഷ്ടപ്പെട്ടു ഓരോ കോമഡി ഉണ്ടാക്കി നിങ്ങളെ ചിരിപ്പിക്കാൻ നോക്കും എന്നിട്ടും നിങൾ ചിരിക്കാതെ ഇരിക്കുമ്പോൾ നമ്മൾ കൂടുതൽ കോപ്രായം കാണിക്കും അവസാനം അത് കുളമാകും"
അത്രയേ ഈ ചിത്രത്തിനും സംഭവി ച്ചുള്ളൂ..
പ്ര .മോ .ദി സം
No comments:
Post a Comment