"നിങൾ നിങ്ങളുടെ റൂമിൽ നിന്നും വഴക്ക് കൂടിയാൽ അത് നിങ്ങളുടെ പേഴ്സണൽ വിഷയം..അത് മുറി വിട്ട് പുറത്തേക്ക് വന്നാൽ അത് ഈ കുടുംബത്തിൻ്റെ പ്രശ്നം.."
ശരിയല്ലേ?നമ്മൾ റൂമിൽ വെച്ച് പരിഹരിക്കാൻ ശ്രമിക്കേണ്ടത് പുറത്തേക്ക് കൊണ്ട് വരുമ്പോൾ അല്ലെ അതിര് വല്യ പ്രശ്നം ആകുന്നത്...ഇത് പോലത്തെ കുറെ ഡയലോഗുകൾ ഉണ്ട്
" രംഗ് ദേ" എന്ന് പേരിൽ തെലുങ്കിൽ വന്നു പേരും മൊഴിയുംമാറ്റിയ ഈ തമിഴു ചിത്രത്തിൽ.
ചെറുപ്പം മുതൽ തന്നെ നല്ല സുഹൃത്ത് ആയിരിക്കുകയും കുടുംബത്തിൽ വേണ്ടപ്പെട്ടവർ ആയിരിക്കുകയും ഒരേ കുടുംബം പോലെ കഴിയുകയും എന്നാല് ഓരോരോ കാരണങ്ങൾ കൊണ്ട് "വെറുക്കപ്പെട്ട" അയൽക്കാരി പെണ്ണിനെ വിവാഹം കഴിക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കും ? ആ കഥയാണ് ഈ ചിത്രം പറയുന്നത്.
നവീൻ,കീർത്തി സുരേഷ്,വിനീത്,രോഹിണി,കൗസല്യ,നരേഷ്, തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് മുൻപ് കണ്ട ഏതോ ഒരു മലയാള സിനിമയുടെ ഗന്ധമുണ്ട്.
പി സി ശ്രീറാം എന്ന ജീനിയസിൻ്റെ ക്യാമറയും ദേവി ശ്രീ പ്രസാദിൻ്റെ സംഗീതവും വെങ്കി അതിലൂറിയുടെ മയ്കിങ്ങും കണ്ടിരിക്കാൻ കൊള്ളാവുന്ന ചിത്രമാക്കി മാറ്റിയിട്ടുണ്ട്.
പതിവ് തെലുഗു ഒച്ചപ്പാട് , കളർ മസാല ചിത്രങ്ങളിൽ നിന്നും പുറത്തേക്ക് ഇറങ്ങി രക്ഷപെട്ട ഒരു കൊച്ചു ചിത്രം.
പ്ര.മോ.ദി. സം
No comments:
Post a Comment