വേറെ ഏതോ പേരിൽ തെലുങ്കിൽ വന്ന സിനിമ "അർജുൻ അനു" എന്ന പേരിൽ മലയാളികളെ കാണിക്കുവാൻ വേണ്ടി മൊഴിമാറ്റം നടത്തി കൊണ്ടുവന്നതാണ്.
ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഐടി സ്കാം കഥ ആണ് ചിത്രം പറയുന്നത്.നമ്മൾ മുന്നേ തന്നെ ഇത് പോലത്തെ കുറെ സിനിമകൾ കണ്ട് പോയതിനാൽ വല്യ ഹരം ഒന്നും കിട്ടാൻ പോകുന്നില്ല..എങ്കിലും കോവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ ടൈം പാസ്സ് വേണേൽ ഓകെ.
പണത്തിൻ്റെ വില അതില്ലാതെ ആയാൽ സമൂഹത്തിൽ നിന്നും കിട്ടുന്ന "പ്രതികരണങ്ങൾ ഇവയൊക്കെ "നന്നായി" അനുഭവിച്ചറിഞ്ഞ ആൾകാർ പണം സബാദിക്കുവാൻ തുടങ്ങിയാൽ പിന്നെ അവനു നിയമവും നീതിയും സത്യവും ഒക്കെ ചിലപ്പോൾ നോക്കി "ബിസിനസ്" നടത്തി എന്ന് വരില്ല...അനുഭവത്തിൻ്റെ തീ ചൂളയിൽ അവനു പണം ഒരു ലഹരിയായി മാറിയിരിക്കും.
ഇന്ത്യയിൽ ഇരുന്നു കൊണ്ട് അമേരിക്കൻ പൗരന്മാരെ പറ്റിച്ചു കോടികൾ സമ്പാദിച്ച ആൾക്കാരെ നിയമത്തിന് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഈ ചിത്രം പറയുന്നത് ഇവിടെയുള്ള മുൻ അനുഭവങ്ങളിൽ നിന്ന് നമുക്ക് വിശ്വസിക്കാതിരിക്കുവാൻ പറ്റില്ല.
ഇന്ത്യയിൽ നിന്നും പല സ്ഥലത്ത് നിന്നും ഉള്ള ഇത്തരം അഴിമതി കഥകളിൽ പെട്ടവർ ഒക്കെ ലോകത്തിൻ്റെ പല സ്ഥലങ്ങളിൽ സേഫ് ആയിരിക്കുന്നത് നമുക്ക് മുന്നിൽ കുറെ ഉണ്ട്.ആരും ശിക്ഷി ക്കപെട്ടതായോ പണം മുഴുവൻ തിരിച്ചു പിടിച്ചതായി ഒന്നും പിന്നെ അറിയിപ്പുണ്ടാകാറില്ല.
ഇത്തരം നിയമങ്ങളിൽ ഉണ്ടാകുന്ന അപാകതകൾ തന്നെയാണ് കുറ്റവാളികൾ സൃഷ്ടിക്കപ്പെടുന്ന അവസ്ഥകൾ ഉണ്ടാക്കുന്നതും.
പ്ര.മോ.ദി.സം
No comments:
Post a Comment