ഒരു നാട് മറ്റു നാട്ടുകാരുടെ കണ്ണിൽ തസ്കരൻമാരുടെ നാടായി പേരെടുക്കുക പക്ഷേ നാട്ടിൽ ആയിരിക്കുമ്പോൾ എല്ലാവരും മാന്യന്മാർ ആയിരിക്കുക.പോലീസ് റികാർഡിൽ പോലും അവിടെ ഒരുതരത്തിലുമുള്ള കുറ്റകൃത്യങ്ങൾ ഇല്ല .ചെറിയ അടിപിടി കേസും ചെറിയ ചെറിയ മോഷണങ്ങളും മാത്രം..
പക്ഷേ മറ്റു സ്ഥലങ്ങളിൽ പോയി മോഷ്ടിക്കുന്ന ആൾകാർ പാഞ്ചാലികാരും എന്ന് മറ്റു നാട്ടുകാരും.. അത് കൊണ്ട് തന്നെ തിരുട്ട് ഗ്രാമമായ ഇവിടുത്തെ ആളുകളെ മറ്റുള്ള നാട്ടുകാർ ഒരു തരത്തിലും സഹകരിപ്പിക്കുന്നില്ല.അങ്ങിനെ തലവേദനയായി പോലീസിന് മാറിയ പാഞ്ചാലിയെ ക്ലീൻ ആക്കുവാൻ പുതിയ ഓഫീസർ വരുന്നു.
അതേ സമയം തന്നെ പണ്ട് ഫിനാൻസ് കമ്പനി നടത്തി പൊളിഞ്ഞു നാട് വിട്ട ആളുടെ മകൾ ഡൽഹിയിൽ നിന്നും പാഞ്ചാലിയില് എത്തുന്നു.ചെറിയച്ചൻ്റെ വീട്ടിൽ താമസിക്കുന്നു.അവളുടെ വരവിന് വലിയ ഉദ്ദേശം കൂടി ഉണ്ടായിരുന്നു.
പാഞ്ചാലി എങ്ങിനെ തസ്കരന്മാരുടെ നാടായി.? ആലീസ് എന്തിന് പാഞ്ചാലിയില് വന്നു എന്നതിനൊക്കെ ഉത്തരം പറയുകയാണ് ഈ കൊച്ചു സിനിമ.
ചതിയുടെയും വഞ്ചനയുടെയും സ്നേഹത്തിൻ്റെയും കടപ്പാടിൻ്റെയും കഥ പറയുബോൾ
ചെറിയ തോതിൽ സസ്പെൻസ് ഒക്കെ ഒരുക്കിയിട്ടുണ്ട് സുധീർ വാമറ്റം പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ..
പുതുമുഖങ്ങൾ ആണെങ്കിലും കാര്യങ്ങൽ ഒക്കെ വൃത്തിയായി ചെയ്തിട്ടുണ്ട് ചില ബാലാരിഷ്ടത കളോക്കെ ഉണ്ടെങ്കിൽ പോലും..സുകുമാർ എന്ന അനുഗ്രഹീത ക്യാമറാമാൻ ഇടുക്കിയുടെ സൗന്ദര്യം ഒക്കെ നന്നായി ഒപ്പിയെടുത്ത് കണ്ണിനു കുളിർമ നൽകുന്നുണ്ട്.
പ്ര .മോ. ദി. സം
No comments:
Post a Comment