ഒരു പാട്ട് വൈറൽ ആയി അത് കംമ്പോസ് ചെയ്തു പാടിയ ആൾ "സെലിബ്രിറ്റി" ആകുമ്പോൾ ആ പാട്ട് ഒന്നുകിൽ സൂപ്പർ ആയിരിക്കും എന്ന് മാത്രമല്ല നമ്മുടെ കൂട്ടത്തിൽ പലരെയും ആകർഷിക്കുന്ന ഒന്നായിരിക്കും..
പക്ഷേ ഈ ചിത്രത്തിൽ അങ്ങിനെ ഉണ്ടാകുന്ന ആ പാട്ട് ആരെയും അങ്ങിനെ ആകർഷിക്കുന്ന ഗാനം അല്ല എന്ന് മാത്രമല്ല സിനിമ കഴിഞ്ഞാൽ അല്ലെങ്കിൽ സീൻ കഴിഞ്ഞാൽ തന്നെ ആ ഗാനം ആരും മൂളുക പോലുമില്ല..പിന്നീട് ഒരിക്കൽ കൂടി കേൾക്കുവാൻ ആഗ്രഹിക്കുക പോലും ഇല്ല
AR റഹ്മാൻ ആണ് സംഗീതം നൽകിയത് എന്ന് കരുതി പാട്ടൊക്കെ അടിപൊളി ആയിരിക്കും എന്ന് കരുതുന്ന കാലം ഒക്കെ പോയി..റഹ്മാൻ്റെ കയ്യിൽ ഉള്ളതൊക്കെ തീർന്നു പോയതായി ഇപ്പൊൾ അടുത്ത് കാലത്ത് അനുഭവപ്പെട്ടു തുടങ്ങി.
അതിനിടയിൽ "പരം പരം പരമസുന്ധരി "ഹിറ്റ് ആയത് വിസ്മരിക്കുന്നില്ല.എന്തായാലും റഹ്മാന് മുൻപുള്ള വിശ്വാസം ഇപ്പൊൾ പലർക്കും ഇല്ല.
സംഗീത പ്രാധാന്യം ഉള്ള ഒരു ചിത്രം ചെയ്യുമ്പോൾ അതിലെ ഒന്ന് രണ്ടു പാട്ട് എങ്കിലും ഹൃദ്യം ആയിരിക്കണം.99 സോങ്സ് എന്ന പേര് കൊടുത്തു ഒരു പാട്ട് പോലും ഇമ്പം ഇല്ലാതായാൽ മൊത്തത്തിൽ സിനിമ എങ്ങിനെ ഉണ്ടാകും?അത്രയേ ഈ സിനിമയെ കുറിച്ചും പറയുവാനുള്ളത്.
അത് കൊണ്ട് തന്നെ ആയിരിക്കും തിയേറ്ററിൽ വളരെ മുൻപ് വന്നിട്ടും ആരും കാണാതെ പോയതും.
കാമുകിയെ സ്വന്തമാക്കാൻ ലോകം ആകർഷിക്കുന്ന പാട്ടൂണ്ടാക്കൻ പോകുന്ന കാമുകൻ സ്ഥിരം "ക്ലീഷെ "ആയ മയക്കു മരുന്ന് കേസിൽ ആളുമാറി കുടുങ്ങി പോകുന്നതും പിന്നെ അവിടെ നിന്ന് പുറത്ത് വന്നു കാമുകിയെ വീണ്ടെക്കുന്നതും ഒക്കെയാണ് കഥ. സംഗീതത്തിന് പുറമെ കഥ കൂടി എഴുതി റഹ്മാൻ ഇരട്ട അബദ്ധം ആണ് ചെയ്യുന്നത്.നിർമാണവും കൂടി പുള്ളിയുടെത് തന്നെ..
വിശേഷ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ ഭൂരിഭാഗവും പുതിയ മുഖങ്ങൾ ആണ്.
പ്ര.മോ. ദി .സം
No comments:
Post a Comment