വർഷങ്ങളായി ആ പ്രദേശത്തെ വലിയൊരു ആഡംബര കൊട്ടാരത്തിൽ പ്രേതബാധ ഉള്ളത് കൊണ്ട് ആരും താമസിക്കാറില്ല. എന്ന് മാത്രമല്ല എന്തിന് അതിനടുത്ത് കൂടി പോലും പ്രദേശ വാസികൾ ആരും തന്നെ
പോകാറില്ല.അത് കൊണ്ട് തന്നെ വാടകക്ക് താമസിക്കുവാൻ കൊടുക്കുവാൻ അല്ലെങ്കിൽ കൈമാറ്റം ചെയ്യുവാൻ കഴിയാതെ മുതലാളി അത് വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നൂ.
പൂട്ടിയിട്ടു എങ്കിലും അതിൽ വസിക്കുന്ന "കോമഡി "പ്രേതങ്ങൾ അത് എപ്പോളും അടിച്ചു തളിച്ച് വൃത്തിയായി സൂക്ഷിക്കുക പതിവാണ്. പൗർണമി/ അമാവാസി നാളിൽ അവിടെ നിന്നും പാചകം ചെയ്ത ഭക്ഷണം കഴിച്ചവർ ഒക്കെ മരിക്കുക
പതിവായപ്പോൾ മുതലാണ് അവിടെ താമസം നിന്ന് പോയത്.അതും പ്രേതങ്ങൾ കൊല്ലുന്നതല്ല..പ്രേതങ്ങൾ ഒക്കെ വളരെ പാവങ്ങൾ ആണ് ..
അങ്ങിനെ ഭക്ഷണം കഴിച്ച് മരിക്കാത്ത ആരെങ്കിലും ഉണ്ടായാൽ മൊത്തത്തിൽ അവിടെ കുടുങ്ങി പോയ പ്രേതങ്ങൾക്ക് ശാപമോക്ഷം കിട്ടുമെന്നു അവർ വിശ്വസിക്കുന്നു. കൊട്ടാരം പഴയ പോലെ ആകുമെന്നും...പക്ഷേ അറിയുന്നവർ ആരെങ്കിലും ജീവിതം കൊണ്ട് കളിക്കോ...
അങ്ങിനെ പരീക്ഷണത്തിന് വേണ്ടി അന്യനാട്ടിൽ ഉടായിപ്പ് ,പോക്കറ്റടി നടത്തി ജീവിക്കുന്ന ഒരു കുടുംബത്തെ കൊട്ടാരത്തിൽ താമസ്ത്തിനായി അയക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
ഒരാഴ്ചയ്ക്കിടെ ഇറങ്ങിയ മൂന്നാമത്തെ വിജയ് സേതുപതി സിനിമയാണിത്..രണ്ടെണ്ണം കണ്ടു "കൊതി "തീർന്നത് കൊണ്ട് തന്നെ മൂന്നാമത്തെ ചിത്രം കാണാൻ മിനകെട്ടില്ല.എന്തിന് സേതുപതി ഇത്തരം ചിത്രങ്ങൾ സ്വീകരിക്കുന്നു എന്ന് സ്വയം ചിന്തിക്കണം..
മുൻപ് നമ്മുടെ മലയാളത്തിൽ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഒക്കെ മുന്നും പിന്നും നോക്കാതെ വാരി വലിച്ചു പടങ്ങൾ ചെയ്തത് അവരെ കരിയറിനെ വല്ലാതെ ബാധിച്ചിരുന്നു.വളരെ കഷ്ടപ്പെട്ടാണ് രണ്ടാം വരവ് ഉണ്ടായത് തന്നെ....ഭരത്,പ്രശാന്ത് തുടങ്ങിയ ഉദാഹരണങ്ങൾ തമിഴിലും ഉണ്ടു.പക്ഷേ അവർക്ക് രണ്ടാം വരവ് ഉണ്ടായില്ല.
വിജയ് സേതുപതി,തപസി പന്നൂ,രാധിക,യോഗി ബാബു,ദേവധർഷിന്നി,ജഗപതി ബാബു,വെണ്ണല കൃഷ്ണ,സുരേഷ് ചന്ദ്രർ,രാജേന്ദ്ര പ്രസാദ് തുടങ്ങിയ താരനിര ഉണ്ടെങ്കിലും ഒരു ഗുണവും ദീപക് സുന്ദർ രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇല്ല.
വളരെ കഷ്ടപ്പെട്ടു കണ്ടു തീർത്തപ്പോൾ രണ്ടാംഭാഗം വരുന്നു എന്ന് അവസാനം എഴുതി കാണിക്കുന്നുണ്ട്..ഒന്നാം ഭാഗം സഹിക്കാൻ പറ്റാത്ത ചിത്രത്തിന് എന്തിന് രണ്ടാം ഭാഗം എന്ന് ഞാനടക്കം പ്രേക്ഷകർക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.
പ്ര .മോ . ദി .സം
No comments:
Post a Comment