ഭാര്യ,സുഹൃത്ത്,സ്വന്തക്കാരൻ ഇവർ മൂന്നുപേരും ചതിച്ചാൽ ഒരാളുടെ മനോനിലയും ഗതിയും എന്തായിരിക്കും.? അയാൾക്ക് മാനസിക നില തെററിയില്ലെങ്കിൽ അത് അൽഭുതം തന്നെ ആയിരിക്കും..എന്നാല് കാർത്തിക് തളർന്നു പോയില്ല.. ഏറെ സ്നേഹിക്കുന്ന സ്വന്തം മകൾക്ക് വേണ്ടി അവൻ തൽകാലം എല്ലാം മറന്നു അവസരത്തിന് വേണ്ടി കാത്തു നിന്നു.
മുഖം മൂടികൾ നിറഞ്ഞ ഈ ലോകത്ത് ജീവിച്ചു തീർക്കുക വലിയ വിഷമമാണ് .എല്ലാവരും ജീവിക്കുന്നത് മറ്റൊരു ക്യാരക്ടർ ആയിട്ടാണ്. നമ്മൾ കാണുന്നതും മനസ്സിലാക്കുന്നതും അവർ അണിഞ്ഞ മുഖം മൂടികൾ മാത്രം.
സ്വന്തം കുടുംബത്തിനു വേണ്ടി കുടുംബത്തെ മറന്ന് അധ്വാനിച്ചത് കൊണ്ടാണ് കാർത്തിക്ക് ഈ ഗതി വന്നത്.ഭാര്യയായാലും മക ളായാലും ആരായാലും അവർക്ക് വേണ്ടുന്നത് കൊടുത്തില്ല എങ്കിൽ അവർ അത് കിട്ടുന്ന ഇടത്തേക്ക് പോകും.നമ്മൾ കുടുംബത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നത് എന്ന് വിലപിച്ചിട്ട് ഒരു കാര്യവുമില്ല.
ഭരത് എന്ന നടൻ "ലജ്ജാവതി"യിലൂടെ അങ്ങോളം ഇങ്ങോളം ഓളം ഉണ്ടാക്കിയ നടനാണ്.തമിൾ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടനുമാണ്.പക്ഷേ യുവ തുർക്കികൾ നിറഞ്ഞ മേഖലയിൽ ഒരേ പാറ്റേൺ സിനിമ മാത്രം ചെയ്തത് കൊണ്ട് തള്ളപെട്ടു പോയ നടനാണ്.
സിനിമ കണ്ടാൽ ഭരതിന് ഒരു തിരിച്ചുവരവിനുള്ള സിനിമ ഒന്നും അല്ല..അത്യുജ്ജ്വല പ്രകടനത്തിന് ഉള്ള അഭിനയ മു്ഹൂർത്തം മറ്റു കാര്യങ്ങൽ ഒന്നും ഇല്ല..എങ്കിലും തൻ്റെ റോള് ഭംഗിയാക്കി ചെയ്തിട്ടുണ്ട് എന്ന് മാത്രം.
ഷാരംഗ് എന്ന പുതുമുഖ സംവിധായകനാണു അപർണ നായികയായി അഭിനയിച്ച ചിത്രത്തിന് പിന്നിൽ..മൊത്തത്തിൽ അധികം പുതുമയൊന്നും ഇല്ലാത്ത ഒരു ക്രൈം ത്രില്ലർ..
പ്ര .മോ .ദി .സം
No comments:
Post a Comment